മംഗളൂരു: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം. മംഗളൂരു കർക്കള തെല്ലാരു റോഡിലെ മരതപ്പ ഷെട്ടി കോളനിയിലുണ്ടായ സംഭവത്തിൽ വീട് മുഴുവനായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ആറ് മുറികളുള്ള ഇരുനില വീട്ടിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
ചാർജ് ചെയ്യാനായി സോഫയിൽ വെച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു....
മഞ്ചേശ്വരം: അതിർത്തിപ്രദേശമായ മഞ്ചേശ്വരം താലൂക്ക് പരിധിയിലുള്ള വനിതാ ജീവനക്കാർക്ക് താമസിക്കാൻവേണ്ടി നിർമിച്ച ഹോസ്റ്റൽ കെട്ടിടം നിർമാണം പൂർത്തീകരിച്ച് രണ്ട് വർഷത്തിലേറെയായിട്ടും തുറന്നുകൊടുക്കാൻ വൈകുന്നു. മഞ്ചേശ്വരം മേഖലയിലെ വിവിധ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും മറ്റും ദൂരദേശങ്ങളിൽനിന്നെത്തുന്ന വനിതാ ജീവനക്കാർക്കായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഹോസ്റ്റൽ ഒരുക്കിയത്.
വോർക്കാടിയിൽ മലയോര ഹൈവേക്ക് സമീപം മജിർപള്ളയിലെ...
കാസര്‍കോട്: ഉപ്പള, മീന്‍ മാര്‍ക്കറ്റിനു സമീപത്തെ കെട്ടിടത്തിലെ വാച്ചുമാനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഉപ്പള, പത്വാടി സ്വദേശിയായ സവാദി(24)നെയാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ ഇ. അനൂബ് കുമാറിന്റെ കസ്റ്റഡിയില്‍ വിട്ടത്. കൊല്ലം ഏഴുകോണ് സ്വദേശിയും 15 വര്‍ഷമായി പയ്യന്നൂരില്‍ താമസക്കാരനുമായ സുരേഷ്...
ഉപ്പള: മംഗൽപാടി കുക്കാറിൽ മുമ്പ് പ്രവർത്തിച്ചിരുന്ന സർക്കാർ വിദ്യാലയത്തിന്റെ എട്ടോളം വരുന്ന പഴയ കെട്ടിടങ്ങൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇവിടെ ഉണ്ടായിരുന്ന ജി.എച്ച്.എസ്.എസ് മംഗൽപാടിയുടെ ഭാഗമായ HS UPS GHS മംഗൽപാടി സ്ഥിതി ചെയ്യൂന്ന ജനപ്രിയ ജങ്ഷനിലെ പുതിയ കെട്ടിടങ്ങളിലേക്ക് മാറിയത് കാരണം ഇത്രേയും കെട്ടിടങ്ങൾ അനാഥ മായത്. പ്രസ്തുത കെട്ടിടങ്ങൾ ഉപയോഗ സജ്ജമാക്കുവാൻ വേണ്ടി...
കാസർകോട് : കുറ്റകൃത്യങ്ങൾ ഏറെയുള്ള ജില്ലയുടെ വടക്കൻ മേഖലയിൽ പൈവളിഗെ ആസ്ഥാനമാക്കി തുടങ്ങുമെന്ന് പ്രഖ്യാപിച്ച പോലീസ് സ്റ്റേഷൻ പേരിലൊതുങ്ങി. കൊലപാതകം ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുമ്പോഴും ജോലി സമ്മർദ്ദത്താൽ വീർപ്പുമുട്ടുകയാണ് പോലീസ് ഉദ്യോഗസ്ഥർ.
ജോലിഭാരമേറിയ മഞ്ചേശ്വരം, കുമ്പള പോലീസ് സ്റ്റേഷനുകൾ വിഭജിച്ച് പൈവളിഗെയിൽ പോലീസ് സ്റ്റേഷൻ തുടങ്ങുമെന്ന പ്രഖ്യാപനം നടന്ന് നാളേറെയായിട്ടും തുടർനടപടികൾ കടലാസിൽ ഉറങ്ങുകയാണ്. സ്ഥലം...
കാസര്‍കോട്: ഉപ്പള, മീന്‍മാര്‍ക്കറ്റിനു സമീപത്തെ കെട്ടിടത്തിലെ വാച്ചുമാനെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. ഉപ്പള, പത്വാടിയിലെ സവാദി(24)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ ഇ. അനൂബ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. കൊല്ലം, ഏഴുകോണ് സ്വദേശിയും 15 വര്‍ഷമായി പയ്യന്നൂരില്‍ താമസക്കാരനുമായ സുരേഷ് (45) ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.
സുരേഷ് രണ്ടു വര്‍ഷക്കാലമായി...
കാസര്‍കോട്: ഷിറിയ റെയില്‍വേ പാളത്തിന് സമീപം മനുഷ്യന്റെ തലയോട്ടിയും എല്ലിന് കഷണങ്ങളും കണ്ടെത്തി. വിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തും. കണ്ടെത്തിയ തലയോട്ടിക്ക് ആറുമാസത്തിലധികം പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. ട്രെയിന്‍ തട്ടി മരിച്ച ആളുടെതാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.
കാസർകോട്: ഉപ്പളയിൽ വെട്ടേറ്റു ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ മരിച്ചു. പയ്യന്നൂർ സ്വദേശി സുരേഷാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സുരേഷിനെ പത്വാടി സ്വദേശിയാണ് ഉപ്പള ടൗണിൽ വച്ച് വെട്ടി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ് നിലത്ത് വീണ സുരേഷിനെ നാട്ടുകാർ ഉടൻ തന്നെ ഉപ്പളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ പൊലീസിന്റെ...
കാസർകോട്: ഉപ്പളയിൽ ഒരാൾക്ക് വെട്ടേറ്റു. പയ്യന്നൂർ സ്വദേശി സുരേഷിനാണ് ഉപ്പള ടൗണിൽ വച്ച് വെട്ടേറ്റത്. നിരവധി കേസുകളിലെ പ്രതിയും പത്വാടി സ്വദേശിയായ യുവാവാണ് വെട്ടിയതെന്ന് പറയുന്നു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഗുരുതരമായ പരിക്കേറ്റ സുരേഷിനെ നാട്ടുകാർ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പൊലീസ് എത്തി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക്...
കാസര്‍കോട്: സ്വന്തമായി ഒരു വീട് എന്ന ഏവരുടെയും ഒരു സ്വപ്നമാണ്. കൊച്ചുവീടുവെച്ച് വയറിങ് ജോലി നടത്താന്‍ പോലും കഴിയാതെ പ്രയാസപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് ആശ്വാസമാവുകയാണ് ഉപ്പളയിലെ ‘സാന്ത്വനം’ ഇലക്ട്രീഷ്യന് കൂട്ടായ്മ. ഇതിനകം തന്നെ കാസര്‍കോട് ജില്ലയിലെ 60 വീടുകളില്‍ ഇവര്‍ സൗജന്യ സേവനം ചെയ്തു കഴിഞ്ഞു. ഞായറാഴ്ച ദിവസത്തെ സൗജന്യ സേവനം കഴിഞ്ഞ മൂന്ന് വര്‍ഷമായി...