മംഗളൂരു: കര്‍ണാടകത്തില്‍ മദ്യപിച്ചെന്ന് ആരോപിച്ച് യാത്രക്കാരനെ ബസില്‍ നിന്ന് ചവിട്ടി താഴെയിട്ട കണ്ടക്ടര്‍ക്ക് എതിരെ നടപടി. അന്വേഷണ വിധേയമായി കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു. നട്ടെല്ലിന് പരിക്കേറ്റ യാത്രക്കാരന്റെ ചികിത്സാചെലവ് കര്‍ണാടക ആര്‍ടിസി ഏറ്റെടുത്തു.
വാക്കേറ്റമുണ്ടായതിന് പിന്നാലെ മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു യാത്രക്കാരനെ ബസ്സിന് പുറത്തേക്ക് കണ്ടക്ടര്‍ ചവിട്ടി വീഴ്ത്തിയത്. പുറം അടിച്ച് വീണ യാത്രക്കാരന്റെ നട്ടെല്ലിന് കാര്യമായി പരിക്കേറ്റു....
കാഞ്ഞങ്ങാട്: അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും 23.46 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തി. യുവാവിനെ അറസ്റ്റ് ചെയ്തു. മംഗല്പാടി അംബാര്‍ പള്ളത്തെ ഇഡിക്കുഞ്ഞി എന്ന ഇര്‍ഷാദിനെ (32)യാണ് ചന്തേര എസ്.ഐ എം.വി.ശ്രീ ദാസ് അറസ്റ്റ് ചെയ്തത്. ചെറുവത്തൂര്‍ കൊവ്വലിലാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. സംശയം തോന്നിയ നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. എം.ഡി.എം.എ വില്പന...
കാസർഗോഡ് ആദൂരിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. പാണ്ടി സ്വദേശിനി ആമിന (45) ആണ് മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ തെറിച്ച് ലോറിക്ക് അടിയിൽ വീണാണ് അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
മഞ്ചേശ്വരം: തോക്കിന് തിരയും അനുബന്ധ സാമഗ്രികളും പിടികൂടുന്നതിനിടെ പൊലീസിനെ തള്ളിമാറ്റി രക്ഷപ്പെട്ട യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ ഹയാസ് (29) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി മൊര്‍ത്തണയില്‍ ഹയാസ്് ചുറ്റി തിരിയുന്നതായുള്ള വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം സ്റ്റേഷന് ഹൗസ് ഓഫിസര്‍ എ. സന്തോഷ് കുമാറും സംഘവും എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ...
കുമ്പള:മുതിർന്ന മാധ്യമ പ്രവർത്തകനും കാസർകോട് പ്രസ് ക്ലബ് മുൻ സെക്രട്ടറിയുമായിരുന്ന ഉണ്ണികൃഷ്ണൻ പുഷ്പഗിരിയുടെ നിര്യാണത്തിൽ കുമ്പള പ്രസ് ഫോറം അനുശോചിച്ചു.
സാധാരണക്കാരുടെ നീറുന്ന നൂറ് കൂട്ടം പ്രശ്നങ്ങൾ അധികാരികളുടെ മുന്നിലെത്തിക്കുകയും കാസർകോടിൻ്റെ പിന്നോക്കാവസ്ഥക്കെതിരെ തൻ്റെ തൂലിക ചലിപ്പിക്കുകയും ചെയ്ത ധീരനായ പത്രപ്രവർത്തകനായിരുന്നു ഉണ്ണികൃഷ്ണനെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസ് ഫോറം പ്രസിഡൻ്റ് സുരേന്ദ്രൻ ചീമേനി അധ്യക്ഷനായി....
ഉപ്പള : മുസ്ലിം ലീഗ് നേതാവ് ഉപ്പളയിലെ പരേതനായ ബി.എം മാഹിൻ ഹാജിയുടെ സഹോദരൻ ബി.എം ഇബ്രാഹിം ഹാജി(82) അന്തരിച്ചു.
പഴയകാല സാമൂഹ്യ പ്രവർത്തകനും,മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡണ്ടും, ഗവ. സ്കൂൾ മംഗൽപാടി മുൻ പിടിഎ പ്രസിഡണ്ടും, ഉപ്പള കുന്നിൽ മുഹ്യദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ടും....
മംഗളൂരു: ഹിന്ദു മതത്തിൽപെട്ട വിദ്യാർഥിനിയുമായി കോളജ് കാമ്പസിൽ സംസാരിച്ചു നിന്ന മുസ്ലിം വിദ്യാർഥിയെ മുതിർന്ന വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദിച്ചുവെന്ന് പരാതി. സുള്ള്യ കസബ കൊടിയബയലിലെ ഫസ്റ്റ് ഗ്രേഡ് കോളജ് ബികോം ഒന്നാം വർഷ വിദ്യാർഥിയും ജാൽസൂർ സ്വദേശിയുമായ പൈഞ്ചാർ വീട്ടിൽ മുഹമ്മദ് സനിഫ് (19) ആണ് അക്രമത്തിനിരയായത്.
കോളജിലെ വിദ്യാർഥിയായ പെൺകുട്ടിയോട് സനിഫ് ഏറെനേരം...
കാസറഗോഡ്: പൗരപ്രമുഖനും, വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തകനുമായ ലണ്ടൻ മുഹമ്മദ് ഹാജിയുടെ സ്മരണാർത്ഥം ഷെയ്ഖ് സായിദ് ഫൌണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ രാഷ്ട്ര സേവാ പുരസ്കാരം പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഡോ: ഫിറോസ് കുന്നംപറമ്പിലിന് നൽകുമെന്ന് മംഗൽപാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ ഇർഫാന ഇഖ്ബാൽ വാർത്താ കുറിപ്പിൽ അറിയിച്ചു.
ഒരു ലക്ഷം രൂപയും, പ്രശംസി പത്രവുമാണ് അവാർഡ്....
ദില്ലി: കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ പത്ത് വർഷത്തിനിടെ രാജ്യത്ത് ക്ഷീരവികസന മേഖലയിൽ വലിയ മുന്നേറ്റം പ്രകടമാണ്. ഓരോ വർഷവും രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പാലിന്റെയും ഇറച്ചിയുടെയും...