ഹൊസങ്കടി: വിനോദയാത്ര പോയ മജീര്‍പ്പള്ള സ്വദേശി ഹിമാചല്‍ പ്രദേശില്‍ മഞ്ഞില്‍ കുടുങ്ങി മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മജീര്‍പ്പള്ള പെല്‍പ്പന്‍കുതിയിലെ അബ്ദുല്ലയുടെയും ഫാത്തിമയുടെയും മകന്‍ സിനാന്‍ (28)ആണ് മരിച്ചത്.
ഒരു മാസം മുമ്പ് വിനോദയാത്ര പോവുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. നാട്ടില്‍ നിന്ന് തനിച്ചായിരുന്നു സിനാന്‍ പോയിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. ഖത്തറില്‍ ഉണ്ടായിരുന്ന...
കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടിയിലെ ഫ്ലാറ്റിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ യുവദമ്പതികളെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), മഹാരാഷ്ട്ര താന സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്‍സേനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപറേഷന്‍ ക്ലീന്‍ കാസർകോടിന്റെ ഭാഗമായായിരുന്നു വന്‍...
കാസര്‍കോട്: കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശസ്തയായ മുതല ബബിയ മരിച്ചു. ഇന്നലെ രാത്രിയാണ് ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്ന മുതല മരണപ്പെട്ടത്. 75 വയസിൽ ഏറെ പ്രായമുള്ള ബബിയ പൂർണ്ണമായും സസ്യാഹാരിയായിരുന്നു. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് കാസര്‍കോട്ടെ അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം.
ഇന്ത്യയിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി...
മഞ്ചേശ്വരം: എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള പച്ചിലംപാറയിലെ ഫൈസല്‍ (29), കര്‍ണാടക സാലത്തൂര്‍ കോളനാടിലെ അബൂബക്കര്‍ സിദ്ധിഖ് (33)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 5 ഗ്രാം എം.ഡി.എം.എയുമായി സിദ്ധിഖിനെ തലക്കിയില്‍ വെച്ചും 4.72 ഗ്രാം എം.ഡി.എം.എയുമായി ഫൈസലിനെ ഉപ്പളയില്‍ വെച്ചുമാണ് പിടികൂടിയത്
കാസര്‍കോട്: കാസര്‍കോട് പള്ളിക്കരയില്‍ മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത ചടങ്ങില്‍ എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍റെ പ്രതിഷേധം. ബിആര്‍ഡിസിയുടെ ഓഫീസ് കെട്ടിടത്തിന്‍റെ തറക്കല്ലിടാന്‍ മന്ത്രി എത്തിയപ്പോഴായിരുന്നു എംപിയുടെ പ്രതിഷേധം. മന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടികളുടെ സമയം മാറ്റിയത് അറിയിച്ചില്ലെന്നും താന്‍ മണിക്കൂറുകളോളം കാത്തിരുന്നുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വേദിയില്‍ കയറാന്‍ വിസമ്മതിച്ച എംപി, മന്ത്രിയുടെ നിര്‍ബന്ധത്തിന്...
കാസര്‍ഗോഡ്: ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് തുള്ളുന്ന മന്ത്രിമാരുണ്ടെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശത്തിന് അതേ വേദിയില്‍ തിരുത്തല്‍ മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്.
'ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് തുള്ളുന്നവരല്ല ഇടതുമന്ത്രിമാര്‍' എന്നാണ് ഉണ്ണിത്താനെ തിരുത്തി റിയാസ് പറഞ്ഞത്. കാസര്‍ഗോഡ് പള്ളിക്കരയില്‍ ബിആര്‍ഡിസിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടയായിരുന്നു സംഭവം.
''ഓരോ ഭരണം വരുമ്പോഴും കുറെ അവതാരങ്ങള്‍ വരും, മന്ത്രിമാരെ വഷളാക്കാന്‍. മന്ത്രിമാരൊക്കെ...
കാഞ്ഞങ്ങാട് ∙ 19 വർഷം മുൻപ് പള്ളിക്കര ബേക്കൽ ബീച്ച് പാർക്കിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരമായി ലഭിക്കേണ്ട ബാക്കി തുക സർക്കാർ നൽകാതിരുന്നതിനെ തുടർന്ന് ഉടമയുടെ പരാതിയിൽ സബ് കലക്ടറുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു. ഹൊസ്ദുർഗ് സബ്കോടതി ജഡ്ജി എം.ആന്റണിയുടെ ഉത്തരവിൽ സബ് കലക്ടറുടെ കെഎൽ 14 എക്സ് 5261...
ഉപ്പള: കൈമാറാനായി കൊണ്ടുവന്ന അഞ്ചുഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ചേവാര്‍ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. അസര്‍ (32)ആണ് അറസ്റ്റിലായത്. നയാബസാര്‍ ജനപ്രിയയില്‍ മയക്കുമരുന്ന് കൈമാറാനെത്തിയപ്പോഴാണ് രഹസ്യവിവരത്തെത്തുടര്‍ന്നെത്തിയ മഞ്ചേശ്വരം എസ്.ഐ. എന്‍. അന്‍സാറും സംഘവും അസറിന്റെ ദേഹപരിശോധന നടത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.
കാസർകോട്: പൊലിസ് വെടിവെപ്പിലും കത്തിക്കുത്തിലും രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെ അക്രമിച്ചുവെന്ന കേസിൽ 25 മുസ്ലിം ലീഗ് പ്രവർത്തകരെ ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) വെറുതെ വിട്ടു. 2009 നവമ്പർ 15ന് വൈകീട്ട് കാസർകോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്...
കാസര്‍കോട്: ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട് ചുമതലയേറ്റ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്ക് ഉപ്പള യൂണിറ്റ് അഭിനന്ദനം അറിയിച്ചു. കാസര്‍കോട് ജില്ലാ സമ്മേളനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എ. അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന്‍ പാലത്തറ, ജനറല്‍...
കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...