Sunday, July 6, 2025

Local News

മഞ്ചേശ്വരം കോഴക്കേസ്; കെ. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ അടുത്തമാസം കുറ്റപത്രം സമര്‍പ്പിക്കും

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറുപ്രതികള്‍ക്കെതിരെ അടുത്ത മാസം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ. സതീഷ്‌കുമാര്‍ പറഞ്ഞു. നവംബര്‍ ആദ്യവാരത്തോടെ കാസര്‍കോട് സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. കെ. സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായക്,...

മുസ്ലിം ലീഗ് മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിക്ക് പകരം അഡ്‌ഹോക് കമ്മിറ്റിയെ പ്രഖ്യാപിച്ചു

ഉപ്പള: പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജില്ലാ കമിറ്റി നിര്‍ദേശം ലംഘിച്ച്‌ അവിശ്വാസ പ്രമേയത്തിന് നോടീസ് നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മംഗല്‍പാടി പഞ്ചായത് കമിറ്റിക്ക് പകരം അഡ്‌ഹോക് കമ്മിറ്റിയെ പ്രഖ്യാപിച്ചു. ശാഹുല്‍ ഹമീദ് ബന്തിയോട് ചെയര്‍മാനും അശ്റഫ് സിറ്റിസണ്‍ കണ്‍വീനറും അബ്ദുല്ല മാദേരി ട്രഷററുമായുള്ള കമ്മിറ്റിയാണ് നിലവില്‍ വന്നത്. മുഹമ്മദ് ഉപ്പള ഗേറ്റ്, അസീം മണിമുണ്ട, മൂസ...

തൊണ്ടി മുതല്‍ കാട്ടിക്കൊടുത്തിട്ടും മോഷണത്തിന് കേസെടുത്തില്ലെന്നാരോപിച്ച് പൊലീസ് ചീഫിന് പരാതി നല്‍കി

കുമ്പള: തൊണ്ടി മുതല്‍ കാട്ടിക്കൊടുത്തിട്ടും പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച് വ്യാപാരി ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കി. ബന്തിയോട് കുബണൂരില്‍ പഴയ മരം വ്യാപാരം നടത്തുന്ന ഹൊസങ്കടിയിലെ നസീര്‍ ആണ് പരാതി നല്‍കിയ സംഭവം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. പഴയ വീടുകള്‍ വാങ്ങി പൊളിച്ച് മരം ഉരുപ്പടികളും മറ്റും വ്യാപാരം നടത്തി വരികയായിരുന്ന നസീര്‍ ആറുമാസം മുമ്പ്...

പറ്റിച്ചിരുന്നത് വെറും ഉള്ളിയാണെന്ന് പറഞ്ഞ്; ചാക്ക് തുറന്നപ്പോള്‍ ഞെട്ടല്‍! കാസര്‍കോട് വന്‍ ഹാന്‍സ് ശേഖരം പിടികൂടി

കാസര്‍കോട്: പിക്കപ്പില്‍ കടത്തുകയായിരുന്നു 24 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി കാസര്‍കോട് രണ്ട് പേര്‍ പിടിയില്‍. ഉള്ളി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു പുകയില ഉത്പന്നങ്ങള്‍. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കാസര്‍കോട് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് 24 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 60,000 പാക്കറ്റ് പാന്‍മസാലയാണ് പിടികൂടിയത്. മലപ്പുറം...

റോയൽ ടെക് നവീകരിച്ച ഷോറൂം പ്രവർത്തനം ആരംഭിച്ചു

ഉപ്പള: ആർക്കിടെക്ച്ചർ, ഇൻ്റീരിയർ, കൺസ്ട്രക്ഷൻ മേഖലയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള വിശ്വസ്ത സ്ഥാപനമായ റോയൽ ടെക്കിന്റെ നവീകരിച്ച ഷോറൂം ഉപ്പള നയാബസാറിൽ പ്രവർത്തനം ആരംഭിച്ചു. സിറാജുദ്ദീൻ ഫൈസി ചേരാൽ ഷോറൂം ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ഷമീം തങ്ങൾ കുമ്പോൽ സ്ഥാപനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഇൻ്റീരിയർ സ്റ്റുഡിയോ ഉദ്ഘാനം മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ്...

കാസർകോട് ജില്ലയിൽ കണാമറയത്ത് 6 സ്ത്രീകളും ഒരു കുട്ടിയും; എവിടെ അവർ ?

കാസർകോട് ∙ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി കാണാതായ 6 സ്ത്രീകളെയും ഒരു കുട്ടിയെയും  ഇതുവരെ ആയി കണ്ടെത്താനായില്ല. അമ്പലത്തറയിൽ  രണ്ടും ആദൂർ, ചന്തേര, കാസർകോട്, വിദ്യാനഗർ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി ഒരാളെ വീതവുമാണു കാണാതായത്. തിരോധാന കേസുകളുടെ അന്വേഷണം ഊർജിതമാക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ നിർദേശത്തെ തുടർന്നു കഴിഞ്ഞ...

മംഗൽപാടിയിൽ നാടാകെ മാലിന്യം; കണ്ണും മൂക്കും പൊത്താതെ വയ്യ, പ്രതിഷേധം പേരിന്

ഉപ്പള : നഗരങ്ങളിൽ മാത്രമല്ല, ഉൾപ്രദേശങ്ങളിലെ റോഡരികുകളും ഇപ്പോൾ മാലിന്യകേന്ദ്രമാകുകയാണ്. പത്വാടി റോഡ്, കൈക്കമ്പ, ബപ്പായിത്തൊട്ടി റോഡ് തുടങ്ങിയ ഗ്രാമീണറോഡുകളും ഇടവഴികളും ഇന്ന് മാലിന്യക്കൂമ്പാരമായി മാറിയിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും മറ്റും പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി വഴിയോരങ്ങളിൽ തള്ളുന്നത് പതിവാണ്. ജൈവമാലിന്യവും പ്ലാസ്റ്റിക് മാലിന്യവും പാതയോരങ്ങളിൽ നിറഞ്ഞതോടെ പലയിടങ്ങളിലും തെരുവുനായ ശല്യവും കൂടി. ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി ഉപ്പള...

കടൽത്തീര സംരക്ഷണത്തിന് നൂതന പദ്ധതി; ‘യുകെ യൂസുഫ് ഇഫക്ട്സ് സീവേവ്‌ ബ്രേക്കേഴ്സ്’ ഉദ്ഘാടനം 27ന്

കാസർകോട്: വ്യവസായ പ്രമുഖൻ യു.കെ.യൂസഫ് ആവിഷ്കരിച്ച ചിലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും നൂതനവുമായ കടൽതീര സംരക്ഷണ മാർഗം ‘യു.കെ.യൂസഫ് ഇഫക്ട്സ് സീവേവ് ബ്രേക്കേഴ്സ്’ നെല്ലിക്കുന്ന് കടപ്പുറത്ത് പരീക്ഷിക്കുന്നു. നിലവിൽ മറ്റു കടൽതീര സംരക്ഷണ പദ്ധതി വിജയിക്കാത്തിടത്താണ് യു.കെ. യൂസഫ് സീവേവ്‌ ബേക്കേഴ്സ് പദ്ധതി എത്തുന്നത്. കൂടാതെ തീരങ്ങൾക്ക് മനോഹാരിതയും ദൃശ്യഭംഗിയും ഒരുക്കുന്നതിനാൽ വിനോദസഞ്ചാര മേഖലയ്ക്കും ഈ...

ജില്ലയിലെ ആദ്യത്തെ ലോ- കോളജിന് അനുമതി; മഞ്ചേശ്വരം ക്യാംപസിൽ ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കും

മഞ്ചേശ്വരം: ജില്ലയിലെ ആദ്യത്തെ ലോ- കോളജ് യഥാർഥ്യമായി. കണ്ണൂർ സർവകലാശാല മഞ്ചേശ്വരം ഓഫ് ക്യാംപസിൽ ഈ വർഷം തന്നെ എൽ.എൽ.ബി കോഴ്സുകൾ ആരംഭിക്കും. ആദ്യഘട്ടം അറുപത് സീറ്റുകളിലേക്കായിരിക്കും പ്രവേശനം നൽകുക. എൽ.എൽ.എം കോഴ്സിനു പിന്നാലെയാണ് എൽ.എൽ.ബി കോഴ്സിന് കൂടി അനുമതിയായിരിക്കുന്നത്. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ കോളജിന് സമീപം കണ്ണൂർ സർവകലാശാലക്ക് അധീനതയിലുള്ള കെട്ടിടത്തിലായിരിക്കും ജില്ലയിലെ...

ഇലന്തൂര്‍ നരബലി; കൊല്ലപ്പെട്ടവരുടെ മാംസം ദമ്പതികള്‍ പാകം ചെയ്ത് കഴിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത് ലൈല

ഇലന്തൂരില്‍ നടന്ന നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം ദമ്പതികള്‍ കറിവെച്ച് തിന്നെന്ന് വെളിപ്പെടുത്തല്‍. സിദ്ധന്‍റെ നിര്‍ദേശ പ്രകാരമാണ് കൊല്ലപ്പെട്ടവരുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചതെന്ന് പ്രതികളിലൊരാളായ ലൈല പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ആയുരാരോഗ്യത്തിനുവേണ്ടിയാണ് മാംസം കഴിച്ചതെന്നും ലൈല പൊലീസിനോട് പറഞ്ഞു. ഇന്നലെ വീട്ടിലെത്തിച്ചുള്ള ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പ്രതികളെ കൊച്ചിയിലെത്തിച്ചു. പത്തനംതിട്ട ഇലന്തൂര്‍...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img