മഞ്ചേശ്വരം : തലപ്പാടി ചെങ്കള റീച്ചിൽ ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുന്നു. തലപ്പാടിക്കും ഹൊസങ്കടി ടൗണിനുമിടയിൽ പലയിടത്തും ഒരുഭാഗത്തെ ടാറിങ് ജോലികൾക്ക് വേഗം കൂടിയിട്ടുണ്ട്. ഒപ്പം പാലങ്ങൾ, അടിപ്പാതകൾ, സർവീസ് റോഡുകൾ എന്നിവയുടെ നിർമാണവും അതിവേഗം നടക്കുകയാണ്.
ആദ്യഘട്ടത്തിൽ കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുമാറ്റുകയും മരങ്ങൾ മുറിച്ച് നീക്കുകയുംചെയ്തിരുന്നു. പാർശ്വഭിത്തി നിർമാണവും പൂർത്തിയായിവരികയാണ്. റോഡിന്റെ വീതികൂട്ടി പലയിടത്തും ടാറിങ്ങും...
കാസർകോട്: കാറിൽ കടത്തുകയായിരുന്ന 40 ഗ്രാം എംഡിഎംഎയുമായി മഞ്ചേശ്വരം ഉദ്യാവർ കെജെഎം റോഡ് അജ്മീർ മൻസിലിലെ എ.ഷമീറി(45)നെ പൊലീസ് അറസ്റ്റ് ചെയ്തു. കാറും കസ്റ്റഡിയിലെടുത്തു. ഇന്നലെ ഒരു മണിയോടെ മൊഗ്രാൽപുത്തൂർ അറഫാത്ത് നഗർ ജംക‍്ഷനിൽ നിന്നാണ് എസ്ഐ ആർ.രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ദേശീയപാത മൊഗ്രാൽപുത്തൂരിൽ വാഹന പരിശോധനയ്ക്കിടെ എത്തിയ കാർ കൈ കാണിച്ചിട്ടും...
കാഞ്ഞങ്ങാട്: സമൂഹ മാധ്യമത്തിൽ പാട്ടുപാടുന്ന ആപ് വഴി പരിചയപ്പെട്ട യുവാവിനൊപ്പം ഭർതൃമതി കോടതിയുടെ പടിയിറങ്ങി. പള്ളിക്കര സ്വദേശിനിയായ പ്രവാസിയുടെ ഭാര്യയാണ് വയനാട് സ്വദേശിയായ ഫിറോസിനൊപ്പം പോയത്. ഭർതൃവീട്ടിൽനിന്ന് കഴിഞ്ഞയാഴ്ചയാണ് 25കാരിയെ ഏഴും മൂന്നും വയസ്സുള്ള രണ്ട് മക്കൾക്കൊപ്പം കാണാതായത്.
യുവതിയുടെ ഭർത്താവ് ഗൾഫിലായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ യുവതിയും മക്കളും...
കാഞ്ഞങ്ങാട് : ദേശീയപാത മുറിച്ചുകടക്കുന്നതിന് ജില്ലയിൽ പത്ത് അടിപ്പാതകൾകൂടി വരുന്നു. തലപ്പാടി-ചെങ്കള റീച്ചിലെ നായന്മാർമൂല, ചെങ്കള സന്തോഷ് നഗർ, മൊഗ്രാൽ പുത്തൂർ, ഷിറിയക്കുന്ന്, കൈക്കമ്പ-നയാബസാർ, ഉപ്പള ഗേറ്റ്, കുഞ്ചത്തൂർ, ഉദ്യാവര മാട, പൊസോട്ട് എന്നിവിടങ്ങളിലും ചെങ്കള-നീലേശ്വരം റീച്ചിൽ പെരിയാട്ടടുക്കത്തുമാണിത്. ഇതോടെ തലപ്പാടി-ചെങ്കള റീച്ചിലെ അടിപ്പാതകളുടെ എണ്ണം ഇരുപതും ചെങ്കള-നീലേശ്വരം റീച്ചിലെ അടിപ്പാതകളുടെ എണ്ണം പതിമൂന്നും...
കാസർകോട്: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി അനധികൃത ലഹരി വിൽപനയ്ക്കെതിരെ പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്. വ്യാജവാറ്റ് ഉൾപ്പെടെ വ്യാജ മദ്യനിർമാണം, കടത്ത്, സൂക്ഷിപ്പ്, വിൽപന, മയക്കു മരുന്നുകളുടെയും, മറ്റു ലഹരി വസ്തുക്കളുടെയും കടത്ത്, സൂക്ഷിപ്പ്, വിൽപന എന്നിവ വ്യാപകമാകുന്നതിനു സാധ്യതയുള്ളതിനാൽ ജനുവരി 3 വരെയാണ് സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് നടത്തുന്നത്.
കാസർകോട്, ഹോസ്ദുർഗ് എക്സൈസ് സർക്കിൾ...
കാസര്‍കോട്: ഇതൊരു താക്കീതാണ്. ലഹരി ഉപയോഗിക്കുന്നവര്‍ക്കും അതിന്റെ ഇടപാട് നടത്തുന്നവര്‍ക്കും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമുള്ള താക്കീത്. ലഹരിയെന്ന മാരക വിപത്തിനെ മാറ്റിനിര്‍ത്താനുള്ള ഒരുനാടിന്റെ മാതൃകാപരമായ പോരാട്ടം കൂടിയാണിത്. കീഴൂര്‍ പടിഞ്ഞാറ് മുസ്ലിം ജമാഅത്ത് കമ്മിറ്റിയാണ് ലഹരിക്കെതിരേയുള്ള പോരാട്ടവുമായി രംഗത്തുവന്നത്.
ലഹരി ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായ മൂന്നുപേരെയും അവരുടെ കുടുംബത്തെയും മഹല്ല് അംഗത്വത്തില്‍നിന്ന്...
കുമ്പള: കളത്തൂർ ജാറം മഖാം ഉറൂസിന് തുടക്കമായി. ഞായറാഴ്ച അസർ നമസ്കാരത്തിന് ശേഷം കുമ്പോൽ സയ്യിദ് ആറ്റക്കോയ തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകി. നാട്ടുകാരുൾപ്പെടെ ജനസഞ്ചയത്തെ സാക്ഷിയാക്കി പ്രാർത്ഥന നടത്തി. ശേഷം സയ്യിദ് ആറ്റക്കോയ തങ്ങളുടെയും സയ്യിദ് ശറഫുദ്ദീൻ തങ്ങളുടെയും പണ്ഡിതന്മാരുടെയും സാന്നിധ്യത്തിൽ ഉറൂസ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ പാച്ചാണി പതാക...
ഉപ്പള: "ഏഴര പതിറ്റാണ്ടിന്റെ അഭിമാനം " എന്ന പ്രമേയത്തിൽ 2022 നവംബർ 1 മുതൽ 30 വരെ മുസ്ലിം ലീഗ് നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള മംഗൽപ്പാടി പഞ്ചായത്ത് രണ്ടാം വാർഡ് ഉപ്പള ഗേറ്റ് ജനറൽ കൗൺസിൽ യോഗത്തിൽ പുതിയ കമ്മിറ്റി രൂപീകരിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ കമ്മിറ്റിയാണ് നിലവിൽ വന്നത്. ഗോൾഡൻ അബ്ദുൽ റഹ്മാൻ...
കുമ്പള : കാസർകോട് കേരളോത്സവം ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ കുമ്പള പഞ്ചായത്ത് ജേതാക്കൾ. കുമ്പള ഗവ. സ്കൂൾ മൈതാനത്ത് നടന്ന കായിക മാമാങ്കത്തിൽ ചെമ്മനാട് പഞ്ചായത്തിനെ മറികടന്ന് കുമ്പള പഞ്ചായത്ത് ടീം ചാംപ്യൻസ് പട്ടം നേടിയെടുത്തു.
141 പോയിന്റ് കരസ്ഥമാക്കിയ കുമ്പള പഞ്ചായത്ത് തല ടീം അംഗങ്ങളിൽ ഭൂരിഭാഗം പോയിന്റ് നേടിയത് ഒലീവ് ബംബ്രാണ ക്ലബ്...
കാസർകോട് ∙ ജില്ലയിൽ വോട്ടർ ഐഡി കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തത് പകുതിയിൽ താഴെ പേർ മാത്രം. വോട്ടർ പട്ടികയുമായി ആധാർ കാർഡ് ലിങ്ക് ചെയ്യുന്നതിൽ കാസർകോട് ജില്ല വളരെ പിറകിലാണെന്നും ആധാർ ലിങ്ക് ചെയ്യുന്നതിന് രാഷ്ട്രീയ പാർട്ടികൾ സഹകരിക്കണമെന്നും വോട്ടർ പട്ടിക നിരീക്ഷകൻ അലി അസ്‌കർ പാഷ പറഞ്ഞു. പ്രസിദ്ധീകരിച്ച കരട്...
കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...