മഞ്ചേശ്വരം :തൻബീഹ് (ഉണർത്തുക) എന്ന പേരിൽ ലഹരിക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീനും സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ സംയുക്തമായി നടത്തുന്ന ക്യാമ്പയിനിന് നാളെ 20.12.2022 ന് വൈകുന്നേരം 4.30 ന് ഉദ്യാവരം 1000 ജമാഅത്ത് സമീപത്തെ കേന്ദ്ര മഹൽ മദ്രസ കേമ്പസിൽ തുടക്കം കുറിക്കും ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ...
കുമ്പള: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പണ്ഡിതസഭയുടെ ഉപാധ്യക്ഷനും ലോകപ്രശസ്ത പണ്ഡിതൻമാരില് ഒരാളുമായിരുന്ന ഖാസി ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം നടന്നിട്ട് ഒരു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആധികാരിക പണ്ഡിത സഭകളോ സമുദായ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ മറ്റു സമുദായ നേതൃത്വങ്ങളോ കാര്യമായ ഇടപെടലോ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളോ നടത്തിയില്ല എന്നുള്ളത് അതീവ ഗൗരവവും ആശങ്കാജനകവുമാണെന്ന് പിഡിപി...
കുമ്പള : ഒലീവ് ബംബ്രാണ പുതിയ ജഴ്സി പ്രകാശനം ചെയ്തു. ഒലീവ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ഷാനവാസ് ലണ്ടൻ . ഷാമിർ .തഫ്സീർ മുനാസ് . അർഷാദ് എന്നിവർ സംബന്ധിച്ചു
മാംഗളൂര്: മാംഗളൂരില്‍ സദാചാര പോലീസ് ആക്രമണവുമായി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍. ഹിന്ദു യുവതി മുസ്ലീം യുവാവിന്റെ കൂടെ യാത്ര ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഒരു കൂട്ടം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബസ് തടഞ്ഞ് നിര്‍ത്തി യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് എന്നാണ് ആരോപണം. 25കാരിയായ നിധി ആര് ഷെട്ടിയ്ക്കാണ് തന്റെ മുസ്ലീം സുഹൃത്തായ മുഹമ്മദ് റയീഫിന്റെ കൂടെ യാത്ര ചെയ്യും...
കാസർകോട് ടാറ്റാ കോവിഡ് ആശുപത്രി പൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. യൂത്ത് ലീഗ് പ്രതിഷേധ സംഗമം നടത്തി. പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായി സംഗമം ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ചട്ടഞ്ചാലിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ആശുപത്രി അടച്ചു പൂട്ടുന്നതിനെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് യൂത്ത് ലീഗിന്റെ തീരുമാനം.
128 കണ്ടെയ്നറുകളിലായി 551 കിടക്കകളാണ് ടാറ്റ ആശുപത്രിയിലൊരുക്കിയത്....
പാലക്കുന്ന്(കാസർകോട്): വാഹനാപകടത്തിൽ പരിക്കേറ്റ അഞ്ചുവയസ്സുകാരന് 1.15 കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. പള്ളിക്കര പാക്കത്ത് താമസിക്കുന്ന മുന്നാട് കുണ്ടംപാറ ഹൗസിൽ അജയകുമാറിന്റെയും അർച്ചനയുടെയും മകൻ അദ്വിതിന് നഷ്ടപരിഹാരം നൽകാനാണ് കാസർകോട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ വിധിച്ചത്. വാഹനാപകടത്തെത്തുടർന്ന് തലയ്ക്കും കഴുത്തിനും പരിക്കേറ്റ കുട്ടി കിടപ്പിലാണ്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരത്തുക നൽകേണ്ടത്.
പറശ്ശിനിക്കടവ് ക്ഷേത്രദർശനം...
ഹൊസങ്കടി: മഞ്ചേശ്വരം മഹ്ളര്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥി എര്‍വാടി മുത്തുപട്ടയില്‍ കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. പൈവളിഗെ ബീഡുവിലെ ദേവക്കാന മുഹമ്മദ് ഹനീഫ ഹാജിയുടെ മകന് അന്‍സഫ്(18) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് അന്‍സഫ് അടക്കം അമ്പത് വിദ്യാര്‍ഥികള്‍ തമിഴ്നാട്ടിലെ വിവിധ മഖ്ബറകള്‍ സിയാറത്ത് ചെയ്യാനായി യാത്ര പുറപ്പെട്ടതായിരുന്നു.
വ്യാഴാഴ്ച രാവിലെ എര്‍വാടിയില്‍ മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം...
തിരുവനന്തപുരം: കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചു.. ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനത്തില്‍ നാഴികകല്ലാകുന്ന രീതിയിലാണ് ഹൃദ്രോഗ ചികിത്സ സംവിധാനങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. എട്ടു കോടി രൂപ ഉപയോഗിച്ചാണ് ഈ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇന്ന് രണ്ട് രോഗികള്‍ക്ക് ആന്‍ജിയോഗ്രാം പരിശോധന നടത്തിയതിലൂടെ കാത്ത് ലാബിന്റെ സേവനം ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയതായി...
ഉപ്പള:മുസ്ലിം ലീഗിലെ ഫാത്തിമത്ത് റുബീനയെ മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. മുസ്ലിം ലീഗിലെ റിഷാന സാബിർ രാജി വെച്ച ഒഴിവിലാണ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്.
കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...