Thursday, July 3, 2025

Local News

മംഗളൂരുവിൽ എം.ഡി.എം.എ.യുമായി മഞ്ചേശ്വരം സ്വദേശിയടക്കം രണ്ടുപേർ അറസ്റ്റിൽ

മംഗളൂരു : ഓട്ടോറിക്ഷയിൽ എം.ഡി.എം.എ. മയക്കുമരുന്നുമായി സഞ്ചരിക്കുകയായിരുന്ന മഞ്ചേശ്വരം സ്വദേശിയടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശി ദീക്ഷിത് (അപ്പൂസ്-19), ബികാസ്ത ബരേക്കാട് സ്വദേശി ഇർഷാദ് (25) എന്നിവരെയാണ് ബണ്ട്വാൾ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. പട്രോളിങ്ങിനിടെ ബിസി റോഡ് റെയിൽവേ സ്റ്റേഷന് സമീപമുള്ള റോഡിൽ ദീക്ഷിതും ഇർഷാദും സഞ്ചരിച്ച ഓട്ടോറിക്ഷ പോലീസ്...

മുംബൈയിൽ കുമ്പള സ്വദേശിയുടെ മരണത്തിൽ സമഗ്രാന്വേഷണം വേണം:എകെഎം അഷ്‌റഫ് എംഎൽഎ

ഉപ്പള: മുംബൈ ഹാൻഡ്‍മാസ് ഡിഎൻ റോഡ് മലബാർ റെസിഡൻസി ഹോട്ടൽ നടത്തിവരുന്ന കുമ്പള ആരിക്കാടി സ്വദേശി മുംബയിലെ ഹനീഫ് നാട്ടക്കല്ലിന്റെ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എകെഎം അഷ്‌റഫ് എംഎൽഎ മുഖ്യമന്ത്രിക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർ കോവിലിനും ഡിജിപിക്കും കത്തയച്ചു. ഡിസംബർ ആറിന് രാത്രി ഹോട്ടലുടമയും മുൻപും രണ്ട് കേസുകളിൽ പ്രതിയുമായ വ്യക്തിയുടെ മർദ്ധനമേറ്റ...

കാസർകോട് 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

കാസർകോട്: പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാസർകോഡ് അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇന്നലെ കുഞ്ഞിന്റെ മുത്തശ്ശി മരിച്ചിരുന്നു. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാൻ അമ്മ അടുക്കളയിൽ പോയ സമയത്താണ് അപകടം നടന്നത്. മുറ്റത്ത് സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തിലാണ് കുഞ്ഞ് വീണത്....

നാടു കടത്തിയ പ്രതി; ‌കൈയിൽ എംഡിഎംഎ, റംഷീദിനെ വളഞ്ഞിട്ട് പിടിച്ച് പൊലീസ്

കാസർകോട്∙ കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ. കാപ്പ ചുമത്തി നാടുകടത്തിയ അമ്പലത്തറ ബി.റംഷീദാണ് പടന്നക്കാട് ദേശീയപാതയിൽവച്ച് പിടിയിലായത്. അമ്പലത്തറ സ്വദേശി ടി.എം. സുബൈറും ഒപ്പമുണ്ടായിരുന്നു. പടന്നക്കാട് ദേശീയപാതയിൽ വച്ച് റംഷീദിനെ പൊലീസ് വളഞ്ഞിട്ടു പിടിക്കുകയായിരുന്നു. വാഹന പരിശോധന നടത്തുകയായിരുന്ന ഹോസ്ദുർഗ് എസ്ഐ സതീശനും സംഘവുമാണ് 1.880 ഗ്രാം എംഡിഎംഎയുമായി കാറിൽവന്ന ഇവരെ...

19 കാരിയെ ലഹരിമരുന്നു നൽകി പീഡിപ്പിച്ച കേസ്; 2 പേർ കൂടി അറസ്റ്റിൽ

കാസർകോട് ∙ 19 കാരിയെ ലഹരിമരുന്നു നൽകിയും പ്രലോഭിപ്പിച്ചും വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസി‍ൽ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചേരൂർ പാണലത്തെ ഹമീദ്(ടൈഗർ ഹമീദ് 40), ബദിയടുക്ക പള്ളത്തടുക്ക കടമന ഹൗസിൽ ബാലകൃഷ്ണ(കൃഷ്ണ 64) എന്നിവരെയാണ് വനിത സിഐ പി.ചന്ദ്രികയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ...

ഡിസംബർ 24 വൈറ്റ്ഗാർഡ് ഡേ: മുസ്ലിം യൂത്ത് ലീഗ് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങൾ ശുചീകരിക്കും

കാസർകോട്: ഡിസംബർ 24 വൈറ്റ്ഗാർഡ് ദിനത്തിൽ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങൾ ശുചീകരിക്കും. ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദു റഹ്‌മാൻ നിർവ്വഹിക്കും. കാസർകോട് മണ്ഡലത്തിൽ ചെങ്കള പി.എച്ച്.സിയും ഉദുമ മണ്ഡലത്തിൽ കളനാട് പി.എച്ച്.സിയും കാഞ്ഞങ്ങാട് മണ്ഡലത്തിൽ ജില്ലാ...

പത്തൊൻപതുകാരിക്ക് പീഡനം: യുവതി ഉൾപ്പെടെ 2 പേർ കൂടി അറസ്റ്റിൽ

കാസർകോട് ∙ പത്തൊൻപതുകാരിയെ മയക്കുമരുന്ന് നൽകിയും പ്രലോഭിപ്പിച്ചും കൂട്ട പീഡനത്തിനിരയാക്കിയ കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ. ‌കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലായി ലോഡ്ജിലും വാടക മുറികളിലുമായി കഴിയുന്ന ജാസ്മിൻ (22), കാസർകോട് സ്വദേശി ജംഷി എന്ന അബ്ദുൽ സത്താർ (31) എന്നിവരെയാണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കാസർകോട്ടുള്ള ലോഡ്ജ് കേന്ദ്രീകരിച്ച് കൂട്ട...

കാസർകോട് സ്വദേശികളായ ദമ്പതികളേയും മക്കളേയും വിദേശത്ത് കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്തു

കാസർകോട്: കാസർകോട് സ്വദേശികളായ ദമ്പതികളെ വിദേശത്ത്  കാണാതായ സംഭവത്തില്‍ ചന്തേര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉദിനൂർ സ്വദേശി മുഹമ്മദ് ഷബീർ, ഭാര്യ റിസ്വാന ഇവരുടെ നാല് മക്കള്‍ എന്നിവരെ കാണാതായതുമായി ബന്ധപ്പെട്ടാണ് കേസ്. വർഷങ്ങളായി വിദേശത്ത് കഴിയുന്ന ഇവർ നാലു മാസം മുൻപാണ് കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടത്. ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍...

പത്തൊന്‍പതുകാരിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ഉപ്പള സ്വദശിയടക്കം മൂന്നുപേര്‍ റിമാണ്ടില്‍

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പത്തൊന്‍പതുകാരിയെ മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ മൂന്നുപ്രതികളെ കോടതി റിമാണ്ട് ചെയ്തു. പട്ളയിലെ ജെ. ഷൈനിത്ത് കുമാര്‍ (30), ഉളിയത്തടുക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എന്‍. പ്രശാന്ത് (43), ഉപ്പള മംഗല്‍പ്പാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട്...

എംഡിഎംഎ വിൽപ്പനക്കാരൻ കാസർകോട് പിടിയിൽ; വിതരണത്തിനെത്തിച്ച മയക്കുമരുന്ന് പിടികൂടിയത് വീട്ടിൽ നിന്ന്

കാസര്‍കോട്: എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. കാസർകോട് വിദ്യാനഗർ മുട്ടത്തൊടിയിലെ വീട്ടിൽ നിന്നാണ് 37 കാരനായ മുഹമ്മദ് സവാദ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 61 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. വിതരണത്തിന് എത്തിച്ചതാണ് ഈ മയക്കുമരുന്നെന്നാണ് പൊലീസ് കരുതുന്നത്. സവാദ് അലി വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുള്ളതായി പൊലീസിന് രഹസ്യ വിവരം...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img