സിതാംഗോളി: ഭാസ്‌ക്കര കുമ്പളയുടെ സ്മരണാർത്ഥം ഡി.വൈ.എഫ്.ഐ പുത്തിഗെ ബാഡൂരിൽ സംഘടിപ്പിച്ച കബഡി കളിക്കിടെ സംഘടകർ തന്നെ ക്ഷണ പ്രകാരം കളിക്കെത്തിയ താരങ്ങളെ ക്രൂരമായി അക്രമിച്ചത് അപലപനീയവും വിളിച്ചുവരുത്തി രാഷ്ട്രീയ വേർതിരിവിന്റെ പേരിലുള്ള അക്രമം മഹത്തായ കബഡി പാരമ്പര്യത്തിന് തന്നെ നാണക്കേടാണെന്നും മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
കാസറഗോഡ് ജില്ലയിൽ പ്രത്യേകിച്ച് മഞ്ചേശ്വരത്തും...
ഉപ്പള : ബേക്കൂർ കുടുംബക്ഷേമ കേന്ദ്രത്തിനുവേണ്ടി നിർമിച്ച പുതിയ കെട്ടിടം പണി പൂർത്തിയായിട്ടും തുറന്നുകൊടുക്കാൻ നടപടിയില്ല. പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയത് പണിതത്. 40 വർഷത്തിലേറെ പഴക്കമുണ്ടായിരുന്ന പഴയ കെട്ടിടം അപകടാവസ്ഥയിലായിരുന്നു. നാല് വർഷം മുൻപ് വരെ ഇവിടെ പ്രതിരോധ കുത്തിവെപ്പുകളും ശുശ്രൂഷകളും നടന്നിരുന്നു. ഓടുകളിളകിയും കോൺക്രീറ്റ് പാളികൾ അടർന്നുവീണും ചോർന്നൊലിച്ചും തീർത്തും അപകടാവസ്ഥയിലായിരുന്ന...
കണച്ചുർ ആയുർവേദിക് മെഡിക്കൽ കോളേജും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉപ്പള യൂണിറ്റ് സംയുക്തമായി ഉപ്പള വ്യാപാരി ഭവനിൽ വെച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി ഉപ്പള യൂണിറ്റ് പ്രസിഡണ്ട് അബ്ദു തമാമിൻറെ അധ്യക്ഷതയിൽ കണിച്ചൂർ ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോക്ടർ സുരേഷ് നാഗേല ഗുളി ഉദ്ഘാടനം ചെയ്തു. ഡോക്ടർ കാർത്തികൻ, ഡോക്ടർ...
കാസര്‍കോട്: മഞ്ചേശ്വരം അഡ്ക്കപ്പളളയില്‍ കിണറിനുള്ളില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളുടെ ഓട്ടോ കിണറിനടുത്ത് കാണപ്പെട്ടു. മംഗളൂരു മുല്‍ക്കി സ്വദേശി ശരീഫ് ആണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കിണറിനടുത്ത് നാട്ടുകാര്‍ രാത്രിയില്‍ ചോരപ്പാടു കണ്ടെത്തിയിരുന്നു. ഇതാണ് മരണം കൊലപാതകം ആണോ എന്ന് സംശയത്തിന് ഇടയാക്കിയിട്ടുള്ളത്. ബുധനാഴ്ച രാവിലെയാണ് മുല്‍ക്കിയില്‍ നിന്നു ഇയാളെ കാണാതായതെന്ന്...
കാസർകോട് ∙ ദേശീയപാത വികസനം നടക്കുന്ന കേരള–കർണാടക അതിർത്തിയിലെ തലപ്പാടി മുതൽ പൊസോട്ടു വരെ 6 കിലോമീറ്റർ ഭാഗത്ത് 10 വരി റോഡായി അടയാളപ്പെടുത്തൽ പൂർത്തിയായി. ഇവിടെ കാൽനട യാത്രക്കാർക്ക് നടന്നുപോകാൻ നടപ്പാതയും തയാറായിട്ടുണ്ട്. ദേശീയപാത ഇരു ഭാഗത്തേക്കും 3 വരി വീതം ആകെ 6 വരിയും സർവീസ് റോഡ് ഇരു ഭാഗത്തേക്കും 2...
കാസർകോട് ∙ മഞ്ചേശ്വരം താലൂക്കിലെ രണ്ട് സ്ഥലങ്ങളിൽ നിന്നായി 450 ഗ്രാം ഹഷീഷ് ഓയിൽ പിടിച്ചെടുത്ത് എക്സൈസ് ഉദ്യോഗസ്ഥർ. സംഭവത്തിൽ കർണാടക സ്വദേശിയും നിലവിൽ മഞ്ചേശ്വരം കൊടിനയലിൽ താമസക്കാരനുമായ കലന്തർ ഷാഫി(30)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടുപ്രതി ബഡാജേ പൂച്ചത്ബയൽ എഎം മൻസിലിൽ മൂസയുടെ മകൻ മൊയ്‌തീൻ യാസിർ ഓടി രക്ഷപ്പെട്ടു. മണ്ണംകുഴി...
ഉപ്പള : മൂന്ന് ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള കൊളബയൽ സ്വദേശി മുഹമ്മദ് റാഹിസ് (28) ആണ് അറസ്റ്റിലായത്. പത്വാടി മജലിൽ മയക്കുമരുന്ന് വിൽപനക്കായി ഇയാൾ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ രതീഷ് ഗോപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
കാസര്‍കോട്: സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും, കേരള കാര്‍ഷിക ബദല്‍ നിര്‍ദേശിച്ചും ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാര്‍ഷിക നവോത്ഥാന യാത്രക്ക് നാളെ മഞ്ചേശ്വരത്ത് തുടക്കമാകും. ബുധനാഴ്ച രാവിലെ 9 മണിക്ക് മഞ്ചേശ്വരത്ത് രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരകത്തില്‍ നിന്നാരംഭിച്ച് 28 ന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ സമാപിക്കും. ഭാരതീയ...
പൈക്ക : പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് പോകവേ വഴിയിൽ വെച്ചു കളഞ്ഞു കിട്ടിയ കാൽ ലക്ഷം രൂപ പ്രധാനാധ്യാപകനെ ഏൽപ്പിച്ച പൈക്ക സ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് ആഷിഖിനെയും, നിഖിലിനെയും പൈക്ക സ്കൂളിൽ വെച്ചു വിളിച്ചു ചേർത്ത യോഗത്തിൽ വെച്ച് പൂർവ്വ വിദ്യാർത്ഥി സംഘടന അനുമോദിച്ചു.
സ്കൂളിൽ നിന്നും അവസാനത്തെ പരീക്ഷയും കഴിഞ്ഞു വീട്ടിലേക്ക് പോകാൻ ബസ്...
കാസര്‍കോട്: വില്‍പ്പനയ്ക്കു വച്ച 1.195 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം താലൂക്കിലെ കുബണൂര്‍, കണ്ണാടിപ്പാറയിലെ കണ്ണാടിപ്പാറ ഹൗസില്‍ കെ. അബ്ദുള്ള(45)യെ ആണ് കുമ്പള എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ഡി മാത്യുവും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അബ്ദുള്ളയെ അറസ്റ്റു ചെയ്തതെന്നു എക്‌സൈസ് അധികൃതര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം,...