പൊസോട്ട് ഫഖീർ സ്വാഹിബ് വലിയുള്ളാഹി മഖാം ഉറൂസിന് തുടക്കമായി
മഞ്ചേശ്വരം.പൊസോട്ട് ഫഖീർ സ്വാഹിബ് വലിയുള്ളാഹി (റ) യുടെ നാമദേയത്തിൽ അഞ്ച് വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള ഉറൂസ് നേർച്ചക്ക് തുടക്കമായി.
26 മുതൽ ഫെബ്രുവരി 5 വരെ മതപ്രഭാഷവും വിവിധ ദിവസങ്ങളിലായി മജ്ലിസുന്നൂർ, സ്വലാത്ത് മജ്ലിസ്,ഖത്മുൽ ഖുർആൻ എന്നിവ നടക്കും.
ഉറൂസിന് തുടക്കം കുറിച്ച് സിർസി അബ്ദുല്ല ഹാജി പതാക ഉയർത്തി....
കാസർഗോഡ്: ചിക്കൻ കടം വാങ്ങിയതിനു ശേഷം പണം നൽകാതിരുന്നതിനെ തുടർന്ന് കടയടച്ച് വേറിട്ട പ്രതിഷേധവുമായി കടയുടമ. കാസർഗോഡ് ആദൂരിലെ സിഎ നഗർ ചിക്കൻ കട ഉടമയായ ഹാരിസാണ് കടയ്ക്ക് മുന്നിൽ ബോർഡ് വെച്ച് പ്രതിഷേധിച്ചത്. കോഴി കടം വാങ്ങിയതിനു ശേഷം പൈസ നൽകാത്തതിനെ തുടർന്നുണ്ടായ സാമ്പത്തിക നഷ്ടത്തിനു പിന്നാലെയാണ് ഇത്തരത്തിൽ പ്രതിഷേധം അറിയിച്ചതെന്ന് ഹാരിസ്...
കാസര്‍കോട്: ഡിസിസിയുടെ റിപബ്ലിക്ക് ദിന ആശംസ പോസ്റ്റിൽ സവർക്കറും. കാസര്‍കോട് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന്റെ ഫെസ്ബുക്ക് പോസ്റ്റിലാണ് സവർക്കറെ ഉൾപ്പെടുത്തിയുളള ചിത്രം. ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ്, ബി ആർ അംബേദ്കര്‍ തുടങ്ങിയവരുടെ ചിത്രങ്ങൾക്കിടയിലായിരുന്നു സവർക്കർ ഉൾപ്പെടുന്ന ചിത്രം ഫൈസൽ പങ്കുവെച്ചത്.
തുടർന്ന് ഫെസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ഫൈസൽ പോസ്റ്റ് പിൻവലിച്ചു. എന്നാൽ...
ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി പുതിയ അപ്ഡേറ്റുകൾ പുറത്തിറക്കി വാട്സ്ആപ്പ്. പുതിയ അപ്ഡേറ്റിൽ മെസ്സേജ് യുവർസെൽഫ് ഫീച്ചർ, സെർച്ച് ബൈ ഡേറ്റ്, സെർച്ച് യുവർസെൽഫ് ഫീച്ചർ, സെർച്ച് ബൈ ഡേറ്റ് ഫീച്ചർ, ഇമേജ് ഫീച്ചറുകൾ, ഡ്രാഗ് ആൻഡ് ഡ്രോപ്പ് തുടങ്ങി നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.
സന്ദേശം ലഭിച്ച ദിവസങ്ങൾ വച്ച് സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന...
കാസർകോട് ∙ വിവിധ കേസുകളിൽ പിടികൂടിയതും പലയിടങ്ങളിലായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനു ശേഷം പൊലീസ് കണ്ടെടുത്തതുമായ അവകാശികൾ ഇല്ലാത്ത 176 വാഹനങ്ങൾ ലേലം ചെയ്യുന്നു. ഇതിലേറെയും ബൈക്കുകളാണ്. ബദിയടുക്ക, വിദ്യാനഗർ, മഞ്ചേശ്വരം, കാസർകോട്, കുമ്പള, വെള്ളരിക്കുണ്ട്, നീലേശ്വരം, ബേഡകം, രാജപുരം, ആദൂർ, മേൽപറമ്പ് എന്നീ പൊലീസ് സ്റ്റേഷനുകളിലും
ജില്ലാ പൊലീസ് ആസ്ഥാനത്തും കാഞ്ഞങ്ങാട് നിർമിതി കേന്ദ്രത്തിലെ...
കുമ്പള: ചരിത്രപ്രസിദ്ധമായ അംബിലടുക്ക പൂമാണി കിന്നി മാണി ദൈവസ്ഥാന സമീപം ബട്ടക്കല്ലുവിൽ പുരാതന കാലം തൊട്ട് ആരാധിച്ചു വരുന്ന കല്ലുർട്ടി കൽകുഡ ദൈവ സാന്നിധ്യം പുന:സ്ഥാപിച്ച് പ്രതിഷ്ഠ ബ്രഹ്മ കലശാഭിഷേകം ഇന്ന് മുതൽ 27 വരെ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ദേവമൂർത്തി കർക്കുള ബൂഡൂ ശങ്കരനാരായണ കഡമണ്ണായുടെ...
മഞ്ചേശ്വരം : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കാശ്മീരിൽ സമാപിക്കുമ്പോൾ രാജ്യത്ത് മതേതരത്വവും ജനാതിപത്യവും സംരക്ഷിക്കപ്പെടുമെന്നും, ഒരേയൊരിന്ത്യ ഒരൊറ്റ ജനത എന്ന ആശയം നടപ്പിലാകുമെന്നും ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ പറഞ്ഞു. മഞ്ചേശ്വരം ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 30 ന് രക്തസാക്ഷിത്വ ദിനത്തിൽ മണ്ഡലം...
മംഗളൂരു: മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് പൊലീസിന്റെ ലഹരിവേട്ട വേട്ട തുടരുന്നു. കഴിഞ്ഞ 20ന് നടന്ന പരിശോധനയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും പിടിയിലായി. രണ്ട് ഡോക്ടറടക്കം ഒന്‍പതോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആകെ 29 പേരാണ് വിവിധ കേസുകളിലായി പിടിയിലായത്. ഇതില്‍ 22 പേര്...
കാസർകോട് : നിരോധിത സംഘടനായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി.എഫ്.ഐ.) ജില്ലയിലെ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ തുടങ്ങി.
റവന്യൂ വകുപ്പാണ് സ്വത്ത് സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിനുള്ള നടപടികൾ തുടങ്ങിയത്. ജില്ലയിലെ രണ്ട് താലുക്കുകളിലായി നാല് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളാണ് റവന്യൂവകുപ്പ് സ്വീകരിക്കുന്നത്. കാസർകോട് താലൂക്കിൽ പി.എഫ്.ഐ. ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്ന ചന്ദ്രഗിരി...
കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...