Friday, January 2, 2026

Local News

കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്ടിച്ചു; രണ്ട് പേർ കാസർകോട് അറസ്റ്റിൽ

കാസർകോട്: കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്ടിച്ച കേസിൽ രണ്ട് പേർ കാസർകോട് അറസ്റ്റിലായി. അയിരിത്തിരിയിൽ നിന്നാണ് ഇവർ പിടിയിലായത്. തമിഴ്നാട് കടല്ലൂർ സ്വദേശി മണികണ്ഠൻ,  തെങ്കാശി സ്വദേശി പുഷ്പരാജ് എന്നിവരാണ് അറസ്റ്റിലായത്. മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാൻ സൂക്ഷിച്ചിരുന്ന  ട്രാൻസ്ഫോർമറാണ് ഇരുവരും മോഷ്ടിച്ചത്.

കാസർഗോഡ് ജില്ലയിൽ സാമൂഹിക സുരക്ഷാ പെൻഷൻ വരുമാന സർട്ടിഫിക്കറ്റ് നൽകാൻ ബാക്കിയുള്ളത് നാൽപതിനായിരത്തോളം പേർ

കാസർകോട്: സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് നൽകാൻ ജില്ലയിൽ ബാക്കിയുള്ളത് നാൽപതിനായിരത്തോളം പേർ. പഞ്ചായത്ത് പരിധികളിൽ പെൻഷൻ വാങ്ങുന്ന 1,32,646  പേരിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ബാക്കിയുള്ളത് 39,604 പേരാണ്. ഇന്നലെ വൈകിട്ട് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്റുടെ ഓഫിസിൽ നിന്നുള്ള കണക്കുകൾ പ്രകാരമുള്ള വിവരമാണിത്. നഗരസഭകളിലെ കണക്കുകൾ കൂടിയാകുമ്പോൾ സർട്ടിഫിക്കറ്റ് നൽകാൻ ബാക്കിയുള്ളവരുടെ...

എന്തായാലും ജയിലിലായി, പിന്നെന്തിന് കാർ! അറസ്റ്റിലായി മണിക്കൂറുകൾക്കകം ഇന്നോവ വിൽപനയ്‌ക്ക് വെച്ച് ആകാശ് തില്ലേങ്കരി; ആകർഷകമായ വില വ്യക്തമാക്കി സമൂഹമാദ്ധ്യമങ്ങളിൽ പരസ്യം

കണ്ണൂർ: അറസ്റ്റിലായതിന് മണിക്കൂറുകൾക്ക് പിന്നാലെ ഇന്നോവ കാർ വിൽപനയ്‌ക്ക് വെച്ച് ആകാശ് തില്ലങ്കേരി. ഫേസ്ബുക്കിലെ കാർ വിൽപന ഗ്രൂപ്പിലാണ് വാഹനം വിൽപനയ്‌ക്കെന്ന് അറിയിപ്പ് വന്നത്. ജയിലിൽ ആയി മൂന്ന് മണിക്കൂറിന് ശേഷമാണ് ആകാശിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും വിൽപന പരസ്യം ചെയ്തുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 2012 രജിസ്‌ട്രേഷനിലുള്ള ഇന്നോവയ്‌ക്ക് ഏഴ് ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്....

കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

കാസർകോട് :കാസർകോട് മീൻ മാർക്കറ്റ് പരിസരത്ത് കെ എസ് ആർ ടിസി  ബസിന്റെ പിൻചക്രം കയറി  സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കെ എൽ  14 എ  എ 8328 എന്ന നമ്പർ സ്കൂട്ടറാണ് അപകടത്തിൽപെട്ടത്. മൊഗ്രാൽ പുത്തൂർ കടവത്ത് മൊഗറിലെ അബ്ദുൽ ഖാദർ ഫൗസിയ ദമ്പതികളുടെ മകൻ ഫാസിൽ തബ്സീർ ( 23 )...

42 കാരന്റെ അറസ്റ്റിന് പിന്നാലെ കാസർഗോഡ് ജില്ലയിലെ ഏഴുപേർ നിരീക്ഷണത്തിൽ, കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവർ ഉടൻ കുടുങ്ങും

കാസർഗോഡ്: കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കേരള പൊലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ട് പ്രകാരം ജില്ലയിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാൾക്കെതിരെ കേസെടുത്തു. ഏഴുപേർ നിരീക്ഷണത്തിലാണ്. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മറ്റൊരു കേസ്. ആദൂർ പാമ്പാടിയിലെ ഇബ്രാഹിമി(42)നെതിരെയാണ് ആദൂർ പൊലീസ് കേസെടുത്തത്. 18...

മഞ്ചേശ്വരത്ത് പൊലീസിനെ അപായപ്പെടുത്താൻ വീണ്ടും ശ്രമം

ഹൊസങ്കടി ∙ മഞ്ചേശ്വരത്ത് പൊലീസിനെ  അപായപ്പെടുത്താൻ വീണ്ടും ശ്രമം. വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.  ബദിയടുക്ക സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ വർഗീസിനെ (45) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 26നു  ഉച്ചയ്ക്ക് മീയ്യപദവ് ബട്ടിപദവ് വാഹന പരിശോധനക്കിടെയാണ് മൊർത്തണ ഭാഗത്ത് നിന്നു ബൈക്കിൽ എത്തിയ 2 പേർ ബൈക്കിടിപ്പിച്ചത്. നിർത്താനായി  കൈകാണിച്ചെങ്കിലും...

ഉജാർ കൊടിയമ്മയിലെ മുഹമ്മദ്കുഞ്ഞി അന്തരിച്ചു

കുമ്പള: ഉജാർ കൊടിയമ്മയിലെ പരേതരായ അന്തു - സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ്ക്കുഞ്ഞി (76) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കൾ: സൈനബ, ഹമീദ് (ദുബായ്), ഇബ്രാഹിം, ജമീല, മിസ്രിയ, സി ദിഖ് 'മരുമക്കൾ: മുഹമ്മദ്ക്കുഞ്ഞി, അബ്ദുള്ള (കാരവൽ, റിപ്പോർട്ടർ ) മുഹമ്മദ്, നസീമ, ഹസീന, മുർഷിദ' ഏക സഹോദരി ആസ്യമ്മ 'കൊടിയമ്മ ജുമാ മസ്ജിദിൽ...

മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രൻ ഉൾപ്പെടെ ബിജെപി നേതാക്കൾ മേയ് 20ന് ഹാജരാവണം

കാസർകോട് ∙ മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഒന്നാം പ്രതിയായി ജില്ലാ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി സ്വീകരിച്ചു. മേയ് 20 നു കോടതിയിൽ ഹാജരാകാൻ പ്രതികൾക്കു സമൻസ് അയച്ചു. ഡിവൈഎസ്പി എ.സതീഷ്കുമാർ കോടതിയിൽ സമർപ്പിച്ച ആയിരത്തിലേറെ പേജുള്ള കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനു...

‘രക്തമുണങ്ങാത്ത പതിനൊന്നു വർഷങ്ങൾ’; എം.എസ്.എഫ് ഷുക്കൂർ അനുസ്മരണ സംഗമം സംഘടിപ്പിച്ചു

ഉപ്പള: എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി പി എം പാർട്ടി വിചാരണ ചെയ്തു കൊലപ്പെടുത്തിയ അരിയിൽ അബ്ദുൽ ഷുക്കൂർ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. രക്തമുണങ്ങാത്ത പതിനൊന്നു വർഷങ്ങൾ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ മുസ്ലീം ലീഗ് ട്രെഷറർ പിഎം മുനീർ ഹാജി സാഹിബ്‌ ഉദ്‌ഘാടനം ചെയ്തു. എം എസ്...

മിയാപ്പദവില്‍ തോക്ക് ചൂണ്ടി ലോറി തട്ടിയെടുത്ത കേസ്; മുഖ്യപ്രതിയെത്തേടി പോലീസ് കർണാടകയിൽ

മഞ്ചേശ്വരം: മിയാപ്പദവില്‍ തോക്ക് ചൂണ്ടി ചെങ്കൽ ലോറികൾ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുഖ്യപ്രതിക്കായുള്ള അന്വേഷണം കർണാടകയിലേക്കും. കേസിൽ നാലുപേരെയാണ് അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ആറംഗ ഗുണ്ടാസംഘത്തിന്റെ നേതാവായ മിയാപ്പദവിലെ റഹീം (25), ഉപ്പള പത്വാടിയിലെ പല്ലൻ സിദ്ദിഖ് എന്ന സിദ്ദിഖ് (25) എന്നിവരെയാണ് പിടിക്കാനുള്ളത്. ഇവർ ചെല്ലാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കാപ്പ കേസിൽ...
- Advertisement -spot_img

Latest News

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു; രാജ്യത്ത് വില കുറയ്ക്കാൻ തയ്യാറാകാതെ ജനങ്ങളെ കൊള്ളയടിച്ച് എണ്ണ കമ്പനികള്‍

ദില്ലി: രാജ്യത്ത് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിൻറെ ആകെ വിലയിൽ കഴിഞ്ഞ ആറു മാസത്തിൽ പന്ത്രണ്ടു ശതമാനം കുറവുണ്ടായെന്ന് റിപ്പോർട്ട്. ഇറക്കുമതി രണ്ടു ശതമാനം ഉയർന്നപ്പോഴാണ്...
- Advertisement -spot_img