ഉപ്പള: ഓട്ടോറിക്ഷ കവര്‍ന്ന കേസില്‍ നിരവധി കേസുകളിലെ പ്രതിയടക്കം രണ്ട് പേരെ മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ നിഖിലിലും സംഘവും അറസ്റ്റ് ചെയ്തു. വില്‍ക്കാന്‍ വേണ്ടി കൊണ്ടു പോയ ഓട്ടോറിക്ഷ മംഗളൂരു കുദ്രോളിയില്‍ കണ്ടെത്തി. ഉപ്പള പത്വാടിയിലെ സമദ് (30), സവാദ് (20) എന്നിവരാണ് അറസ്റ്റിലായത്. ഉപ്പളയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ലോണ്‍ട്രി അബ്ദുല്ലയുടെ ഓട്ടോ ഫ്‌ളാറ്റിന്...
ബിഹാറിലെ പാട്‌ന റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ടി വി സ്‌ക്രീനില്‍ അശ്ലീല സിനിമയിലെ ദൃശ്യങ്ങള്‍ പ്ലേ ചെയ്തത് മൂന്ന് മിനിറ്റോളം സമയം. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം നടന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. പരസ്യചിത്രമാണെന്നാണ് തുടക്കത്തില്‍ യാത്രക്കാര്‍ വിചാരിച്ചിരുന്നതെങ്കിലും ടി വി സ്‌ക്രീനില്‍ പ്ലേ ആയിരിക്കുന്നത് അഡള്‍ട്ട് സിനിമയിലെ രംഗങ്ങളാണെന്ന് മനസിലായതോടെ യാത്രക്കാര്‍ പലരും വല്ലാതെ...
മംഗളൂരു: 21 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച പിതാവ് മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി.
മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മാര്‍ച്ച് മാസത്തെ ആദ്യ 15 ദിവസത്തിനുള്ളില്‍ 90.67 ലക്ഷം രൂപ വിലമതിക്കുന്ന 1606 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഒരു യാത്രക്കാരന്‍ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി അരയില്‍ ബെല്‍റ്റ്...
കാഞ്ഞങ്ങാട്: പ്രതിശ്രുതവധുവിനെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാലിങ്കാല്‍ എണ്ണപ്പാറയിലെ പരേതനായ ഷംസുദ്ദീന്റെയും മിസ്‌രിയയുടെയും മകള്‍ ഫാത്തിമ(18)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഫാത്തിമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പിതാവ് ഷംസുദ്ദീന്‍ കോവിഡ് ബാധിച്ച് രണ്ടുവര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. സഹോദരങ്ങള്‍: സഫീദ, മുഹമ്മദ്, മൂസക്കുഞ്ഞി, നിസാം. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
മംഗളൂരു: അതിനൂതനവും വ്യത്യസ്തവുമായ മാർഗ്ഗങ്ങളിലൂടെ മംഗളൂരു വിമാനത്താവളം വഴി കടത്തിയ 1.08 കോടി രൂപയുടെ സ്വർണം പിടികൂടിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. ഫെബ്രുവരി മാസം 16മുതൽ 28 വരെയുള്ള കാലയളവിലാണ് ഇത്രയും സ്വർണം പിടികൂടിയത്.
കടത്തുന്നതിനായി സ്വീകരിച്ച വിവിധ കടത്ത് രീതികളുടെ പടങ്ങൾ സഹിതമാണ് കസ്റ്റംസ് അധികൃതർ വാർത്താ കുറിപ്പ് പുറത്തിറക്കിയത്. വസ്ത്രങ്ങൾ, പല്ലിെൻറ പോടുകൾ,...
കാസർകോട്: മാവുങ്കാലിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ തടഞ്ഞ് നിർത്തി വെട്ടി. കൊടവലം സ്വദേശി ചന്ദ്രനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഖത്തറില്‍നിന്ന് സൗദിയിൽ ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം തായിഫിൽ അപകടത്തിൽപ്പെട്ട് മൂന്നു പേര്‍ മരിച്ചു. പാലക്കാട് പത്തിരിപ്പാല സ്വദേശികളായ ഫൈസലും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. ഫൈസലിന്റെ ഏഴും നാലും വയസ്സുള്ള മക്കളായ അഭിയാന്‍, അഹിയാന്‍, ഭാര്യയുടെ മാതാവ് സാബിറ എന്നിവരാണ് മരിച്ചത്.ദോഹയില്‍ ഹമദ് മെഡിക്കല്‍ സിറ്റിയില്‍ ജീവനക്കാരനായ ഫൈസല്‍ കുടുംബ സമേതം...
ഹൊസങ്കടി: ഒരാഴ്ച്ച മുമ്പ് കഞ്ചാവ് കേസില്‍ കര്‍ണാടക ജയിലില്‍ നിന്ന് പുറത്തിറിങ്ങിയ യുവാവിനെ കുന്നിന് മുകളിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാവൂര്‍ റോഡ് ചൗക്കിയിലെ രമേശന്റെ മകന്‍ ബീഷിത്ത് (21) ആണ് മരിച്ചത്. 20 ദിവസം മുമ്പ് കര്‍ണാടക പൊലീസ് ബീഷിത്തിനെ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. ഒരാഴ്ച്ച മുമ്പാണ് റിമാണ്ട് കാലാവധി...
തിരുവനന്തപുരം: നിയമസഭ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്ക് അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ പരാതി നല്‍കി. കെ കെ രമ, ഉമാ തോമസ്, ടിവി ഇബ്രാഹിം, സനീഷ് കുമാര്‍, എ കെ എം അഷ്‌റഫ് എന്നിവരാണ് സ്പീക്കറിന് പരാതി നല്‍കിയത്. വാച്ച് ആന്‍ഡ് വാര്‍ഡ് തങ്ങളെ മര്‍ദിച്ചു, ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
അതേസമയം നിയമസഭയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍...
വിദ്യാനഗര്‍: വൃക്കരോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് അഭയം ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നാളെ. അഭയം ട്രസ്റ്റ് വിദ്യാനഗറിന് സമീപം ബാരിക്കാട്ട് 12,000 സ്‌ക്വയര്‍ഫീറ്റില്‍ നിര്‍മ്മിച്ച മൂന്ന് നില അഭയം ഡയാലിസിസ് സെന്ററില്‍ ഡയാലിസിസ് പൂര്‍ണ്ണമായും സൗജന്യമാണ്. ഒന്നാംഘട്ടത്തില്‍ 16 ഡയാലിസിസ് മെഷീനുകളുമായാണ് തുടക്കം. ഒരു ദിവസം 45 പേര്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ പറ്റും. ഇവര്‍ക്ക് ഭക്ഷണവും...
ദില്ലി: കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ പത്ത് വർഷത്തിനിടെ രാജ്യത്ത് ക്ഷീരവികസന മേഖലയിൽ വലിയ മുന്നേറ്റം പ്രകടമാണ്. ഓരോ വർഷവും രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പാലിന്റെയും ഇറച്ചിയുടെയും...