Thursday, November 13, 2025

Local News

ഹൊസങ്കടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

ഹൊസങ്കടി: ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. മഞ്ചേശ്വരത്തിനടുത്ത് ഹൊസങ്കടിയിലാണ് അപകടം നടന്നത്. കുമ്പള മഹാത്മാ കോളേജ് വിദ്യാർത്ഥിയായ ആദിൽ ആണ് മരിച്ചത്. 22 വയസായിരുന്നു. ആദിലിനൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സ്വർണമല്ല, ഭൂമിതന്നെയാണ് മലയാളിക്ക് വികാരം, ഫീസ് കൂട്ടുന്നതിന് മുമ്പ് രജിസ്‌ട്രേഷൻ വകയിൽ സർക്കാരിന് ഇതുവരെ കിട്ടിയത് എത്ര കോടിയെന്ന് അറിയുമോ?

തിരുവനന്തപുരം: ഏപ്രിൽ ഒന്നിന് ഭൂമിയുടെ ന്യായവില വർദ്ധന നടപ്പാവും മുമ്പ് ആധാരം രജിസ്റ്റർ ചെയ്യാൻ കൂട്ടത്തള്ളായതോടെ രജിസ്ട്രേഷൻ വകുപ്പിന് നല്ലകാലം. മാർച്ചിലെ വരവ് 600 കോടിയിലെത്തിയേക്കും. ഇന്നലെ വരെ 550 കോടിയാണ്. കഴിഞ്ഞ സാമ്പത്തികവർഷം ഇതേമാസം 400 കോടിയാണ് കിട്ടിയത്. ഭൂമിയുടെ ന്യായവില 20 ശതമാനമാണ് ബഡ്‌ജറ്റിൽ കൂട്ടിയത്. ഇതനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ...

മംഗളുരുവില്‍ ഡി.ജെ. വേദിയിലേക്ക് ഇരച്ചുകയറി ബജറംഗദള്‍ പ്രവര്‍ത്തകര്‍; അക്രമം; 6 പേര്‍ അറസ്റ്റില്‍

മംഗളുരുവില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഹോളി ആഘോഷത്തിനെതിരെ ബജറംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം.  ആഘോഷത്തിന്റെ ഭാഗമായുള്ള ഡി.ജെ. വേദിയിലേക്ക് ഇരച്ചുകയറിയ ബജറംഗദള്‍ പ്രവര്‍ത്തകര്‍ അലങ്കാരങ്ങള്‍ അടിച്ചുതകര്‍ക്കുകയും സംഘാടകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി. മംഗളുരു നഗരത്തിലെ മറോളിയിലെ ഗ്രൗണ്ടിലാണു ഹോളി ആഘോഷം നടന്നിരുന്നത്. രംഗദേ ബര്‍സയെന്ന പേരില്‍ രാവിലെ മുതല്‍ ഡി.ജെ. പാര്‍ട്ടി തുടങ്ങി. വിദേശീയരും...

വീടിന് പുറത്ത് സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍

സീതാംഗോളി: വീടിന് പുറത്ത് സ്ഥാപിച്ച ഏഴ് സി.സി.ടി.വി ക്യാമറകള്‍ കവര്‍ന്ന കേസില്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കുമ്പള പൊലീസ് പിടികൂടി. എന്‍മകജെ ബന്‍പ്പത്തടക്കയിലെ ജാഫര്‍ സാദിഖി(48)നെയാണ് കുമ്പള അഡിഷണല്‍ എസ്.ഐ വി. രാമകൃഷണനും സംഘവും അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷം മുമ്പ് സീതാംഗോളി മുഖാരിക്കണ്ടത്തെ താഹിറയുടെ വീട് കോമ്പൗണ്ടിന്റെ പൂട്ടിയ ഗേറ്റ് ചാടിക്കടന്ന്...

സിഎഫ്എല്‍ ബള്‍ബിൽ ഒളിപ്പിച്ച് സ്വർണം കടത്തി, കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ കാസര്‍ക്കോട് സ്വദേശി പിടിയിൽ

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യാത്രകാരനില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണ്ണം പൊലീസ് പിടികൂടി. അബുദാബിയില്‍ നിന്ന് വന്ന കാസര്‍ക്കോട് സ്വദേശി ഷെറഫാത്ത് മുഹമ്മദില്‍ നിന്നാണ് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പൊലീസും പൊലീസ് സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്ന് സ്വര്‍ണ്ണം പിടികൂടിയത്. സംശയം തോന്നി പരിശോധിച്ചപ്പോള്‍ ബാഗിലെ സിഎഫ്എല്‍ ബള്‍ബിലും വീട്ടുപകരണങ്ങളിലും...

അശരണർക്ക് അഭയമായി കാസർകോട്ടെ ഒരു കൂട്ടം വനിതകൾ

കാസര്‍കോച അശരണർക്ക് അഭയമൊരുക്കുകയാണ് കാസർകോട്ടെ ഒരു കൂട്ടം വനിതകൾ. അവേക് എന്ന വനിതാ കൂട്ടായ്മയാണ് സ്ത്രീകൾക്കും കുട്ടികൾക്കുമായി ആശ്വാസ പദ്ധതികൾ നടപ്പിലാക്കുന്നത്. റമദാൻ മാസം ശേഖരിക്കുന്ന സകാത്തും സംഭവനകളും ഉപയോഗിച്ചാണ് അവേകിന്റെ ജീവകാരുണ്യ പ്രവർത്തനം. കാസർകോടിന്റെ സാമൂഹ്യ ജീവകാരുണ്യ സേവന മേഖലയിൽ അവേക് സജീവമായിട്ട് 5 വർഷം കഴിഞ്ഞു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണമാണ് അവേക്കിന്റെ ലക്ഷ്യം. രോഗം...

മാലിന്യസംസ്കരണത്തിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ മംഗൽപ്പാടിയിലെ 14 കടകളിൽ പരിശോധന

ഉപ്പള : മാലിന്യസംസ്കരണത്തിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ മംഗൽപ്പാടി പഞ്ചായത്തിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന. 14 കടകളിൽ നടത്തിയ പരിശോധനയിൽ 160 കിലോഗ്രാം നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. പാക്കിങ് പാലസ് ഉപ്പള എന്ന സ്ഥാപനത്തിൽനിന്ന് 100 കിലോ പ്ലാസ്റ്റിക് ഗ്ലാസ്‌, പോളിത്തീൻ സഞ്ചി, പ്ലാസ്റ്റിക് കവർ, പ്ലാസ്റ്റിക് കണ്ടെയ്നർ എന്നിവ പിടിച്ചു. റോഡരികിൽ പ്ലാസ്റ്റിക് കവറിൽ...

മോദി അനുകൂല പ്രസംഗം; കാസർകോട്‌ സർവകലാശാലയിൽ വി മുരളീധരന്‌ വിദ്യാർഥികളുടെ കൂവൽ

കാസർകോട്‌: കേന്ദ്രമന്ത്രി വി മുരളീധരനെ കൂവിവിളിച്ച്‌ വിദ്യാർഥികൾ. കാസർകോട്‌ കേന്ദ്ര സർവകലാശാലയിലായിരുന്നു സംഭവം. മോദി അനുകൂല പ്രസംഗത്തിനെതിരെയായിരുന്നു വിദ്യാർഥികൾ മന്ത്രിയെ കൂവിയത്‌. സർവകലാശാലയിലെ ആറാമത്‌ ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു മുരളീധരൻ. പിഎച്ച്‌ഡി നേടിയ വിദ്യാർഥികൾക്ക്‌ സർട്ടിഫിക്കറ്റുകൾ നൽകിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രസംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ രാജ്യത്തെ വിദ്യാർഥികളുടെയും യുവാക്കളുടെയും കാര്യത്തിൽ പ്രത്യേക താൽപര്യം ഉണ്ടെന്നായിരുന്നു മുരളീധരന്റെ...

ദേശീയപാത 66: ആദ്യ റീച്ചിലെ 11 കിലോമീറ്റർ ആറുവരിപ്പാത തയാർ; ചെലവ് 1703 കോടി

കാസർകോട് ∙ ദേശീയപാത 66 ആറു വരി വികസനത്തിലെ ആദ്യ റീച്ചായ തലപ്പാടി–ചെങ്കള പാതയിൽ 39 കിലോ മീറ്ററിൽ 11 കിലോ മീറ്ററും പണി പൂർത്തിയായി. ഈ റീച്ചിലെ പണി 35 ശതമാനം പൂർ‌ത്തിയായതായി അധികൃതർ അറിയിച്ചു. ഏപ്രിൽ 14നു മുൻപ് 4 കിലോ മീറ്റർ കൂടി പണി പൂർത്തിയാവും. മേയ് അവസാനത്തോടെ മൊത്തം...

ചെങ്കല്ലറ! 1800 വർഷം പഴക്കമെന്ന് നിഗമനം: മഹാശിലാ സ്മാരകം കാസർകോട് കണ്ടെത്തി

കാസര്‍കോട്: കോടോത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി. കോടോത്ത് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പറമ്പ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് ചെങ്കല്ലറ കണ്ടെത്തിയത്.   കോടോം ബേളൂര്‍ പഞ്ചായത്തിലെ കോടോത്താണ് ചെങ്കല്‍പ്പാറ തുരന്ന് നിര്‍മ്മിച്ച ചെങ്കല്ലറ കണ്ടെത്തിയിരിക്കുന്നത്. മൂന്ന് തട്ടുകളായി കൊത്തിയെടുത്ത കവാടവും പടികളുമുണ്ട്. മുകള്‍ ഭാഗത്ത് വൃത്താകൃതിയില്‍ ദ്വരവുമുണ്ട്. ഒരാള്‍ക്ക് ഊര്‍ന്നിറങ്ങാന്‍ പാകത്തിലുള്ളതാണ് ഈ ദ്വാരം.     ചെങ്കല്ലറയ്ക്ക്...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img