Friday, November 14, 2025

Local News

ഒരിക്കലും കാസർകോട് ‘കണ്ടിട്ടില്ലാത്ത’ സ്കൂട്ടറിന് 1250 രൂപ പിഴ; മാറിപ്പോയതാകാമെന്ന് പോലീസ്

കാഞ്ഞങ്ങാട് : ഒരിക്കലും കാസർകോട് 'കണ്ടിട്ടില്ലാത്ത' സ്കൂട്ടറിന്‌ കാസർകോട് പട്ടണത്തിൽ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയെന്നു പറഞ്ഞ് 1250 രൂപ പിഴ. കാഞ്ഞങ്ങാട് ദുർഗ സ്കൂളിനടുത്ത പുഷ്പലതയുടെ കെ.എൽ.60 ക്യു 8507 നമ്പർ സ്കൂട്ടറിനാണ് പിഴയിട്ടത്. ഇവരുടെ വാട്‌സാപ്പിൽ കാസർകോട് ട്രാഫിക് പോലീസ് പിഴത്തുക കാണിച്ച് സന്ദേശമയക്കുകയായിരുന്നു. മാർച്ച് 30-ന് കാസർകോട് പട്ടണത്തിൽ വാഹനപരിശോധനയ്്ക്കിടെ പോലീസ്...

നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കടത്തിയ രണ്ടുകിലോ കഞ്ചാവുമായി രണ്ടുയുവാക്കള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ ജലാലിയ പള്ളിക്ക് സമീപത്തെ മുഹമ്മദ് ഫയാസ് (20), കുഞ്ചത്തൂര്‍ ബജോളിഗെയിലെ അല്ലാമ ഇക്ബാല്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് വോര്‍ക്കാടി പല്ലടപടുപ്പുവില്‍ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ....

കാസർകോട് ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി

കാസർകോട്: പാണത്തൂരിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പുത്തൂരടുക്കം സ്വദേശി ബാബു ആണ് മരിച്ചത്. 54 വയസായിരുന്നു കൊല്ലപ്പെട്ട ബാബുവിന്റെ പ്രായം. ഭാര്യ സീമന്തിനി പൊലീസ് കസ്റ്റഡിയിലാണ്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

ചുറ്റുമുള്ളവർക്ക് പരിമളം വിതക്കുന്ന ചെറുഗോളി വാർഡ് മുസ്ലിം ലീഗിൻ്റെ പ്രവർത്തനം ശ്ലാഘനീയം: എ.കെ.എം. അഷ്റഫ്

മംഗൽപ്പാടി: കരുണ കൊതിക്കുന്ന ചുറ്റുമുള്ളവർക്ക് ഹൃദയം തൊട്ട് പരിമളം വിതയ്ക്കുന്ന ചെറുഗോളി വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രവർത്തനം ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് മഞ്ചേശ്വരം മണ്ഡലം എം.എൽ.എ എ.കെ.എം അഷ്റഫ് അവകാശപ്പെട്ടു. മംഗൽപാടി പഞ്ചായത്ത് ചെറുഗോളി വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച റമളാൻ റിലീഫ് - ഇഫ്താർ സംഗമവും പാണക്കാട് മുഹമ്മദലി ഷിഹാബ് തങ്ങളുടെ നാമധേയത്തിൽ...

അധ്യാപകനെതിരെ പോക്സോ കേസിന് വിദ്യാർത്ഥിനികളെ നിർബന്ധിപ്പിച്ചതായി പരാതി

കുമ്പള: കുമ്പള ഗവ.ഹൈസ്കൂളിലെ ഒരു അധ്യാപകനെതിരേ പോക്സോ പരാതി നൽകാൻ ഇതേ സ്കൂളിലെ രണ്ട് അധ്യാപികമാർ വിദ്യാർഥിനികളെ നിർബന്ധിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും രംഗത്തെത്തി. എം.പി.ടി.എ പ്രസിഡൻ്റ് വിനീഷ ഷാജിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. പത്താം തരത്തിലെ രണ്ട് വിദ്യാത്ഥിനികളെ കൗൺസിലിംഗ് മുറിയിലേക്ക്...

ചെങ്കള – നീലേശ്വരം റീച്ചിൽ 30 ശതമാനം പണി തീർന്നു

കാസർകോട്‌ : ദേശീയപാത 66 വികസനത്തിൽ ചെങ്കള – നീലേശ്വരം റീച്ചിൽ പ്രവൃത്തി കുതിക്കുന്നു. 30 ശതമാനം പ്രവൃത്തി പൂർത്തിയായി. ആറുവരിപാതയുടെയും സർവീസ്‌ റോഡിന്റെയും നിർമാണം വേഗത്തിലാണ്. ആറുവരിപ്പാത ഇരുഭാഗത്തുമായി 12 കിലോമീറ്റർ കഴിഞ്ഞു. സർവീസ്‌ റോഡ്‌  25 കിലോമീറ്റർ നിർമാണം കഴിഞ്ഞു. 11 കിലോമീറ്റർ ഓവുചാൽ നിർമിച്ചു. കാഞ്ഞങ്ങാട്‌, മാവുങ്കാൽ മേൽപ്പാലത്തിന്റെ  20ഗർഡറുകൾ സ്ഥാപിച്ചു....

പ്രവാസിയെ വെട്ടിയ സംഘത്തിലെ നാലു പേർ കൂടി അറസ്റ്റിൽ

കാഞ്ഞങ്ങാട് ∙ സ്കൂട്ടറിൽ ഭാര്യയോടൊപ്പം യാത്ര ചെയ്യവേ പ്രവാസിയും കൊടവലം കൊമ്മട്ട സ്വദേശിയുമായ ചന്ദ്രനെ വെട്ടിയ സംഘത്തിലെ നാലു പേരെ കൂടി ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. വാഴക്കോട്ടെ അജിത്ത് (29), കാഞ്ഞങ്ങാട് മുത്തപ്പൻ തറയിലെ മനുരാജ് (27), അനുരാജ് (34), മുക്കൂട്ടെ നിധീഷ് (29) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. മാവുങ്കാൽ മേലടുക്കത്തെ...

ഹിന്ദു പെൺകുട്ടിയോട് സംസാരിച്ച മുസ്‌ലിം യുവാവിനുനേരെ ബജ്റംഗ്ദൾ പ്രവർത്തകരു​ടെ മർദനം

മംഗളൂരു: ബസ് യാത്രക്കിടെ സുഹൃത്തായ പെൺകുട്ടിയുമായി സംസാരിച്ച യുവാവിന് മർദ്ദനം. മുഹമ്മദ് സഹിർ(22)സംസാരിച്ച പെൺകുട്ടി ഹിന്ദു ആയതാണ് മർദിക്കാനിടയായത്.സംഭവവുമായി ബന്ധപ്പെട്ട് നാല് ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ ബെൽത്തങ്ങാടി പൊലീസ് കേസെടുത്തു. സംഭവം സംബന്ധിച്ച് പൊലീസിന് മർദനമേറ്റ യുവാവ് നൽകിയ മൊഴിയിൽ പറയുന്നത്: മുഹമ്മദ് സഹിർ ബസിൽ സഞ്ചരിക്കുന്നതിനിടെ പെൺ സുഹൃത്തിനെ കണ്ട് അവരുടെ സീറ്റിൽ ഒഴിഞ്ഞ ഭാഗത്ത്...

മംഗളൂരുവില്‍ കുടുംബം നോമ്പ് തുറക്കുള്ള ഒരുക്കം നടത്തുന്നതിനിടെ വീടിന് തീപിടിച്ചു; വീട്ടുകാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

മംഗളൂരു: മംഗളൂരുവില്‍ കുടുംബം നോമ്പ് തുറക്കുള്ള ഒരുക്കം നടത്തുന്നതിനിടെ വീടിന് തീപിടിച്ചു. മംഗളൂരു ദേരിക്കാട്ടെ ഹരേകലയില്‍ നബീസയുടെ വീടിന്റെ അടുക്കളയില്‍ ഞായറാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ വീട് പൂര്‍ണമായും കത്തിനശിച്ചു. വീട്ടുകാര്‍ വലിയൊരു ദുരന്തത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഫര്‍ണിച്ചര്‍, പാത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, കുട്ടികളുടെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു. സംഭവമറിഞ്ഞ്...

മംഗളൂരുവിൽ സാധനങ്ങൾ വാങ്ങാൻ വന്ന കാസര്‍കോട് സ്വദേശിയിൽ നിന്ന് 7.95 ലക്ഷം പിടികൂടി

മംഗളൂറു: സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയില്‍ കാസര്‍കോട് സ്വദേശിയുടെ കാറില്‍ നിന്ന് രേഖകളില്ലാത്ത 7.95 ലക്ഷം രൂപ ഉള്ളാള്‍ പൊലീസ് പിടികൂടി. പണവും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുരേഷ് എന്നയാളുടെ പക്കല്‍ നിന്നാണ് പണം കണ്ടെത്തിയത്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ തലപ്പാടിയില്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പണം പിടികൂടിയത്....
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img