Tuesday, July 8, 2025

Local News

ദേശീയപാത 66: ആദ്യ റീച്ചിലെ 11 കിലോമീറ്റർ ആറുവരിപ്പാത തയാർ; ചെലവ് 1703 കോടി

കാസർകോട് ∙ ദേശീയപാത 66 ആറു വരി വികസനത്തിലെ ആദ്യ റീച്ചായ തലപ്പാടി–ചെങ്കള പാതയിൽ 39 കിലോ മീറ്ററിൽ 11 കിലോ മീറ്ററും പണി പൂർത്തിയായി. ഈ റീച്ചിലെ പണി 35 ശതമാനം പൂർ‌ത്തിയായതായി അധികൃതർ അറിയിച്ചു. ഏപ്രിൽ 14നു മുൻപ് 4 കിലോ മീറ്റർ കൂടി പണി പൂർത്തിയാവും. മേയ് അവസാനത്തോടെ മൊത്തം...

ചെങ്കല്ലറ! 1800 വർഷം പഴക്കമെന്ന് നിഗമനം: മഹാശിലാ സ്മാരകം കാസർകോട് കണ്ടെത്തി

കാസര്‍കോട്: കോടോത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി. കോടോത്ത് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പറമ്പ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് ചെങ്കല്ലറ കണ്ടെത്തിയത്.   കോടോം ബേളൂര്‍ പഞ്ചായത്തിലെ കോടോത്താണ് ചെങ്കല്‍പ്പാറ തുരന്ന് നിര്‍മ്മിച്ച ചെങ്കല്ലറ കണ്ടെത്തിയിരിക്കുന്നത്. മൂന്ന് തട്ടുകളായി കൊത്തിയെടുത്ത കവാടവും പടികളുമുണ്ട്. മുകള്‍ ഭാഗത്ത് വൃത്താകൃതിയില്‍ ദ്വരവുമുണ്ട്. ഒരാള്‍ക്ക് ഊര്‍ന്നിറങ്ങാന്‍ പാകത്തിലുള്ളതാണ് ഈ ദ്വാരം.     ചെങ്കല്ലറയ്ക്ക്...

ഹൊസങ്കടി ശരിക്കും പുതിയങ്ങാടിയാകും

കാസർകോട്‌ :കാസർകോട്‌ ആദ്യ റീച്ചിൽ ദേശീയപാതക്ക്‌ മുകളിലൂടെയുള്ള ആദ്യത്തെ മേൽപ്പാതയുടെ നിർമാണം ഹൊസങ്കടിയിൽ തുടങ്ങി. മിയാപദവ്‌ മൊർത്തണ റോഡിനേയും മഞ്ചേശ്വരം പൊലീസ്‌ സ്‌റ്റേഷൻ റോഡിനെയും ബന്ധിപ്പിക്കുന്നതാണ്‌ മേൽപാത.  25 മീറ്റർ വീതിയുണ്ടാകും. ആറുവരി പാതയുടെ മുകളിൽ മുഴുവനായും മേൽപാതയുണ്ടാകും. ഇരുവശത്തുമായി 150 മീറ്റർ നീളത്തിൽ തോൾ പോലെ അനുബന്ധ റോഡുണ്ടാകും. ഹൊസങ്കടി ടൗണിലെ നിലവിലുള്ള ഗതാഗതം...

തീവണ്ടിയാത്രയ്ക്കിടെ പുറത്തേക്കുവീണ ഫോൺ കണ്ടെത്താൻ കോളേജ് വിദ്യാർഥിനിക്ക് കൂട്ടായി ആർ.പി.എഫ്‌.

കാസർകോട് : തീവണ്ടിയാത്രയ്ക്കിടെ അബദ്ധത്തിൽ കൈവിട്ട ഫോൺ തിരിച്ചെടുക്കാൻ കോളേജ് വിദ്യാർഥിനിക്ക് കൂട്ടായി ആർ.പി.എഫ്. ഉദ്യോഗസ്ഥർ. കുമ്പളയിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകവെയാണ്‌ പി.ജി. വിദ്യാർഥിനിയുടെ ഫോൺ ജനൽവഴി വീണത്. കാഞ്ഞങ്ങാട്ട് ഇറങ്ങേണ്ട വിദ്യാർഥിനി സ്റ്റോപ്പെത്തും മുൻപ്‌ തീവണ്ടി വേഗംകുറച്ചപ്പോഴാണ് സീറ്റിൽനിന്ന് എഴുന്നേറ്റത്. ആ സമയം കൈയിലുണ്ടായിരുന്ന ഫോൺ അബദ്ധത്തിൽ ജനൽവഴി പുറത്തേക്ക് വീഴുകയായിരുന്നു. ഫോൺ നഷ്ടപ്പെട്ട വിഷമത്തോടെ...

ഉപ്പളയിൽ ഓട്ടോറിക്ഷ കവര്‍ന്ന കേസില്‍ നിരവധി കേസുകളിലെ പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

ഉപ്പള: ഓട്ടോറിക്ഷ കവര്‍ന്ന കേസില്‍ നിരവധി കേസുകളിലെ പ്രതിയടക്കം രണ്ട് പേരെ മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ നിഖിലിലും സംഘവും അറസ്റ്റ് ചെയ്തു. വില്‍ക്കാന്‍ വേണ്ടി കൊണ്ടു പോയ ഓട്ടോറിക്ഷ മംഗളൂരു കുദ്രോളിയില്‍ കണ്ടെത്തി. ഉപ്പള പത്വാടിയിലെ സമദ് (30), സവാദ് (20) എന്നിവരാണ് അറസ്റ്റിലായത്. ഉപ്പളയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ലോണ്‍ട്രി അബ്ദുല്ലയുടെ ഓട്ടോ ഫ്‌ളാറ്റിന്...

റെയില്‍വേ സ്റ്റേഷനിലെ ടി വി സ്‌ക്രീനില്‍ അശ്ലീല സിനിമയിലെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത് മൂന്ന് മിനിറ്റോളം; യാത്രക്കാര്‍ ബഹളം വച്ചിട്ടും ഓഫ് ചെയ്തില്ല

ബിഹാറിലെ പാട്‌ന റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ടി വി സ്‌ക്രീനില്‍ അശ്ലീല സിനിമയിലെ ദൃശ്യങ്ങള്‍ പ്ലേ ചെയ്തത് മൂന്ന് മിനിറ്റോളം സമയം. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം നടന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. പരസ്യചിത്രമാണെന്നാണ് തുടക്കത്തില്‍ യാത്രക്കാര്‍ വിചാരിച്ചിരുന്നതെങ്കിലും ടി വി സ്‌ക്രീനില്‍ പ്ലേ ആയിരിക്കുന്നത് അഡള്‍ട്ട് സിനിമയിലെ രംഗങ്ങളാണെന്ന് മനസിലായതോടെ യാത്രക്കാര്‍ പലരും വല്ലാതെ...

മംഗളൂരുവില്‍ 21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; പിതാവ് പിടിയില്‍

മംഗളൂരു: 21 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച പിതാവ് മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മാര്‍ച്ച് മാസത്തെ ആദ്യ 15 ദിവസത്തിനുള്ളില്‍ 90.67 ലക്ഷം രൂപ വിലമതിക്കുന്ന 1606 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഒരു യാത്രക്കാരന്‍ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി അരയില്‍ ബെല്‍റ്റ്...

നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ പ്രതിശ്രുത വധു മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: പ്രതിശ്രുതവധുവിനെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാലിങ്കാല്‍ എണ്ണപ്പാറയിലെ പരേതനായ ഷംസുദ്ദീന്റെയും മിസ്‌രിയയുടെയും മകള്‍ ഫാത്തിമ(18)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഫാത്തിമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പിതാവ് ഷംസുദ്ദീന്‍ കോവിഡ് ബാധിച്ച് രണ്ടുവര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. സഹോദരങ്ങള്‍: സഫീദ, മുഹമ്മദ്, മൂസക്കുഞ്ഞി, നിസാം. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

മംഗളൂരു വിമാനത്താവളത്തിൽ കഴിഞ്ഞ മാസം പിടികൂടിയത് 1. 8 കോടിയുടെ സ്വർണം

മംഗളൂരു: അതിനൂതനവും വ്യത്യസ്തവുമായ മാർഗ്ഗങ്ങളിലൂടെ മംഗളൂരു വിമാനത്താവളം വഴി കടത്തിയ 1.08 കോടി രൂപയുടെ സ്വർണം പിടികൂടിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. ഫെബ്രുവരി മാസം 16മുതൽ 28 വരെയുള്ള കാലയളവിലാണ് ഇത്രയും സ്വർണം പിടികൂടിയത്. കടത്തുന്നതിനായി സ്വീകരിച്ച വിവിധ കടത്ത് രീതികളുടെ പടങ്ങൾ സഹിതമാണ് കസ്റ്റംസ് അധികൃതർ വാർത്താ കുറിപ്പ് പുറത്തിറക്കിയത്. വസ്ത്രങ്ങൾ, പല്ലി​െൻറ പോടുകൾ,...

കാഞ്ഞങ്ങാട് സ്കൂട്ടറിൽ യാത്ര ചെയ്ത ദമ്പതികളെ തടഞ്ഞുനിർത്തി, വെട്ടിപ്പരിക്കേൽപ്പിച്ചു

കാസർകോട്: മാവുങ്കാലിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ തടഞ്ഞ് നിർത്തി വെട്ടി. കൊടവലം സ്വദേശി ചന്ദ്രനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
- Advertisement -spot_img

Latest News

കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാൻ നീക്കം;പുത്തിഗെ കൃഷിഭവനിലേക്ക് കിസാൻ സേനയുടെ മാർച്ച് ജുലൈ 10 ന്  

കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...
- Advertisement -spot_img