കുമ്പള: ആള്‍ട്ടോ കാറില്‍ വിതരണത്തിന് കൊണ്ടു പോവുകയായിരുന്ന 305 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. മദ്യം കൈമാറിയ കളത്തൂര്‍ സ്വദേശിയെ അന്വേഷിച്ച് വരികയാണ്. മംഗല്‍പ്പാടിയിലെ ഉമ്മര്‍ ഫാറൂക്ക് (26) ആണ് അറസ്റ്റിലയത്. കാറില്‍ മദ്യം കടത്തുന്നുണ്ടെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എ. ശങ്കറിന് ലഭിച്ച രഹസ്യ...
മൊബൈല്‍ ഫോണുകളില്‍ നിന്ന് വിശദാംശങ്ങള്‍ ചോര്‍ത്തുന്ന ആന്‍ഡ്രോയ്ഡ് മാല്‍വേറുകളെ സൂക്ഷിക്കണമെന്ന് മുന്നറിപ്പ്. ഡാം എന്ന പേരിലുള്ള വൈറസിനു ഫോണുകളില്‍ കടന്നുകയറി കോള്‍ വിശദാംശങ്ങള്‍, കോണ്ടാക്ടുകള്‍, മുന്‍കാല കോള്‍വിവരങ്ങള്‍ അടക്കം ചോര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സി വ്യക്തമാക്കി.
ആന്റി വൈറസ് പ്രോഗ്രാമുകളെ കാഴ്ചക്കാരാക്കിയാണു പ്രവര്‍ത്തനം. ഉപകരണത്തിലേക്കു നുഴഞ്ഞുകയറുന്നതിനു പിന്നാലെ സുരക്ഷാസംവിധാനങ്ങളെ അതിജീവിക്കാനുള്ള ശ്രമമാണ് ഡാം...
മംഗളൂരു: കർണാടകയിൽ നിയമസഭയിലെ 70 പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകാൻ ശ്രമിക്കുമെന്ന് നിയമസഭ സ്പീക്കർ യു.ടി ഖാദർ. പുതിയ അംഗങ്ങൾക്കായി മൂന്ന് ദിവസത്തെ പരിശീലന പരിപാടി തീരുമാനിച്ചിട്ടുണ്ട്. അവരുടെ നവീന ആശയങ്ങൾ നവകർണാടക നിർമിതിക്ക് മുതൽകൂട്ടാവുമെന്നും യു.ടി ഖാദർ വ്യക്തമാക്കി. മംഗളൂരു സർക്യൂട്ട് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പീക്കർ പദവിയിൽ ഇരുന്നാലും മംഗളൂരുവിന്റെ ജനപ്രതിനിധി...
മംഗളൂരു: ദുബായിലേക്കുള്ള വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് സർവീസ് റദ്ദാക്കി. മംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദുബായിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് (6E 1467) പക്ഷിയിടിച്ചത്. വിമാനം പറയുന്നുയരുന്നതിനിടെയായിരുന്നു സംഭവം.
വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് യാത്രക്കാരെ ഇറക്കി വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി. വൻ ദുരന്തമാണ് ഒഴിവായതെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ എട്ടരയോടെ ആണ് സംഭവം ഉണ്ടായത്. 160...
കാസര്‍കോട്: നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രിക്ക് എതിര്‍ശത്ത് ആരംഭിച്ച നാലപ്പാട് ഇന്റീരിയേഴ്സ് സ്ഥാപനത്തിലേക്ക് താഴെപ്പറയുന്ന ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.
സെയില്‍സ് മാനേജര്‍
ഇന്റീരിയരിയര്‍ ഡിസൈനര്‍
സെയില്‍സ് എക്സിക്യൂട്ടീവ്
സ്റ്റോര്‍ കീപ്പര്‍
ഡെലിവറി ബോയിസ്
ഡ്രൈവര്‍
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ, മുന്‍ പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ആകര്‍ഷകമായ ശമ്പളത്തിന് പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കും.
താല്‍പര്യമുള്ളവര്‍ ബോയോഡാറ്റയുമായി 27.05.2023...
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ ഭാര്യാഭര്‍ത്താക്കന്‍മാരുടെ വിവാഹേതര ബന്ധങ്ങള്‍ വര്‍ധിച്ച് വരുകയാണെന്നും ഇത് ദാമ്പത്യ തകര്‍ച്ചയ്ക്കും കൂടുതല്‍ വിവാഹ മോചനങ്ങള്‍ക്കും വഴിയൊരുക്കുന്നുവെന്നും കേരള വനിതാ കമ്മീഷന്‍. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി.സതീദേവിയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗില്‍ 31 പരാതികളാണ് കഴിഞ്ഞ ദിവസം പരിഗണിച്ചത്. ഇവയില്‍ 10 കേസുകള്‍ തീര്‍പ്പാക്കി....
കൊച്ചി: മാലിന്യസംസ്കരണത്തിൽ ക്രിയാത്മക ഉത്തരവ് പുറപ്പെടുവിച്ച കാസർകോട് മുൻ കളക്ടർക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. ബ്രഹ്മപുരം മാലിന്യ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഡിവിഷൻബെഞ്ച് പരിഗണിക്കുമ്പോഴായിരുന്നു ഈ പരാമർശം.
മാലിന്യസംസ്കരണത്തിൽ വീഴ്ചവരുത്തിയ മംഗൽപാടി ഗ്രാമപ്പഞ്ചായത്തിന്റെ ഭരണം ഏറ്റെടുക്കുമെന്ന് കാസർകോട് മുൻ കളക്ടറായിരുന്ന സ്വാഗത് ആർ. ഭണ്ഡാരി പ്രഖ്യാപിച്ചിരുന്നു. മംഗൽപാടി പഞ്ചായത്ത് പരിധിയിൽ ദേശീയപാതയോരങ്ങളിലടക്കം മാലിന്യം നീക്കംചെയ്യാത്തതിനെത്തുടർന്നായിരുന്നു...
കാസർകോട്: കുട്ടികളുടെ അശ്ലീല വെബ്‌സൈറ്റ് തിരഞ്ഞവരുടെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ വ്യാപക പരിശോധന. അമ്പലത്തറ സ്റ്റേഷൻ പരിധിയിലെ ലാലൂർ മുട്ടുകാനത്ത് ഭാര്യ വീട്ടിലെത്തിയ ചീമേനി സ്വദേശിയുടെ ഫോൺ പിടിച്ചെടുത്തു. ബേക്കൽ സ്റ്റേഷൻ പരിധിയിലെ പെരിയ ചെർക്കപ്പാറ, വെള്ളരിക്കുണ്ട് പരിധിയിലെ...
കാസർകോട്: കാസർകോട് ജനറൽ ആശുപത്രി സൂപ്രണ്ടിന് സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം. ഡോ. കെ.കെ രാജാറാമിനെ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറായി നിയമിച്ചു. ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തന രഹിതമായ വിഷയത്തിൽ സൂപ്രണ്ടിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യ വകുപ്പ്, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി എന്നിവരുടെ അന്വേഷണത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് ഇദ്ദേഹത്തെ കോഴിക്കോട് ജില്ലാ...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...