പള്ളിക്കര: സംസ്ഥാനത്ത് തെരുവുനായകളുടെ ശല്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സാധാരണ മനുഷ്യരുടെ ജീവനു ഭീഷണിയും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമായ നിലക്ക് തെരുവ് നായകളെ നിയന്ത്രിക്കുക മനുഷ്യജീവൻ രക്ഷിക്കുക എന്ന പ്രമേയത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി മുഴുവൻ പഞ്ചായത്തുകളിലും നിവേദനം കൊടുക്കുന്നതിന്റെ ഭാഗമായി എസ് വൈ എസ് പള്ളിക്കര സർക്കിൾ കമ്മിറ്റിയും പള്ളിക്കര പഞ്ചായത്ത്...
ബന്തിയോട്: കുബണൂരില്‍ വന്‍ ചൂതാട്ടകേന്ദ്രം പ്രവര്‍ത്തിക്കുന്നതും ഇവിടെ മദ്യവില്‍പ്പനയും കോഴിയങ്കവും പതിവായതോടെ പെരുതിമുട്ടി നാട്ടുകാര്‍. കുബണൂര്‍ വില്ലേജ് ഓഫീസിന് സമീപം സ്‌കൂള്‍ റോഡരികിലുള്ള എട്ട് ഏക്കര്‍ സ്ഥലത്താണ് ഷെഡ് കെട്ടി വന്‍ചൂതാട്ടകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇതിന് സമീപത്തായി മദ്യ വില്‍പ്പനയും കോഴിയങ്കവും പതിവായതോടെ നാട്ടുകാര്‍ പൊറുതി മുട്ടിയിരിക്കുകയാണ്.
സഹോദരങ്ങള്‍ ചേര്‍ന്നാണത്രെ മദ്യ വില്‍പ്പന നടത്തുന്നത്. ദിനേന ലക്ഷക്കണക്കിന്...
മഞ്ചേശ്വരത്ത് വൻ കവർച്ച. വീട് കുത്തിത്തുറന്ന് 60 പവൻ സ്വര്‍ണവും 1.25 ലക്ഷം രൂപയും കവര്‍ന്നു. മഞ്ചേശ്വരം രാഗം ജൻക്ഷനില്‍ കുന്നില്‍ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഹമീദ് തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്.
ഹമീദ് തങ്ങളും കുടുംബവും തീര്‍ഥാടനത്തിന് പോയ സമയത്താണ് കവര്‍ച നടന്നത്. ഒരാഴ്ചത്തെ തീര്‍ഥാടന യാത്രകള്‍ കഴിഞ്ഞ് വ്യാഴാഴ്ച വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ്...
കണ്ണൂര്‍: എം.ഡി.എം.എ. ലഹരിമരുന്നുമായി രണ്ടുപേര്‍ കണ്ണൂരില്‍ പിടിയില്‍. കാസര്‍കോട് മഞ്ചേശ്വരം ഉദ്യോവാര്‍ സറീന കോട്ടേജിലെ നസീര്‍(39) കണ്ണൂര്‍ കടലായി കൂലിയിന്റവിട വീട്ടില്‍ സമീര്‍(44) എന്നിവരെയാണ് 13.35 ഗ്രാം എം.ഡി.എം.എ.യുമായി കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബിനുമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ താവക്കര റെയില്‍വേ അണ്ടര്‍ബ്രിഡ്ജിന് സമീപം ലഹരിമരുന്ന് വില്‍പ്പന നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായതെന്ന്...
കാസർകോട്: ജില്ലയിൽ കോഴി വിൽപനയിൽ പലയിടത്തും പല വില. ഉപ്പളയിൽ 2 കിലോമീറ്ററിനുള്ളിൽ 10 കടകളിൽ കയറി ചോദിച്ചപ്പോൾ അവിടെയെല്ലാം വ്യത്യസ്ത നിരക്ക്.145, 148, 150, 153, 155, 158, 160, 165, 170 എന്നിങ്ങനെയാണു വില. തമിഴ്നാട് കോഴി, കർണാടക കോഴി എന്നിങ്ങനെയാണു വിശദീകരണം. 2 കിലോമീറ്ററിനുള്ളിലാണ് ഈ വില വ്യത്യാസം.
ട്രോളിങ് നിരോധനം...
ഉപ്പള: ഉപ്പളയില്‍ ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് ബേക്കറിയുടെ ഒരു ഭാഗം കത്തി നശിച്ചു. മലപ്പുറം സ്വദേശി ബഷീറിന്റെ ഉടമസ്ഥതയില്‍ ഉപ്പളയില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ ബേക്കറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചയാണ് സംഭവം. ഫ്രിഡ്ജില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പടര്‍ന്നത്. ഇലട്രോണിക് ഉപകരണങ്ങള്‍, പി.ഒ.പി. അടക്കമുള്ളവ കത്തി നശിച്ചു. തീ പടരുന്നത്...
ഉപ്പള: പൊതുസ്ഥലത്ത് സിഗററ്റ് വലിച്ചതിന് പിഴ അടക്കാന്‍ പറഞ്ഞ പൊലീസിന് നേരെ പണം വലിച്ചെറിഞ്ഞ സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ കയ്യേറ്റം.
കൃത്യനിര്‍വ്വണം തടസപ്പെടുത്തിയതിന് രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ മുട്ടത്തൊടി ബാരിക്കാട് സ്വദേശികളായ ബി. സൗരവ് (23), അരുണ്‍ (22) എന്നിവരാണ് അറസ്റ്റിലായത്.
ഉപ്പള ടൗണില്‍...
കാസർഗോഡ് അഡൂർ സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ കന്നഡ ഭാഷ അറിയാത്തയാളെ അധ്യാപികയായി നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തം. അധ്യാപിക ക്ലാസെടുക്കുന്നത് മനസ്സിലാകുന്നില്ലെന്നാണ് കുട്ടികളുടെ പരാതി.
കന്നഡ നന്നായി അറിയാത്തയാളെ കന്നഡ മീഡിയം സ്കൂളിൽ അധ്യാപകയായി നിയമിച്ചെന്നാരോപിച്ചാണ് വിദ്യാർഥികൾ രംഗത്തെത്തിയത്. കാസർഗോഡ് അഡൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം.
തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികയ്ക്ക് കന്നഡ വിഭാഗത്തിൽ സോഷ്യൽ സയൻസ് വിഷയം ആണ്...
ഉപ്പള; ഉപ്പള നഗരത്തിലെ ഒരു പ്രമുഖ ബേക്കറിയിൽ നിന്നുള്ള മലിന ജലം നഗരത്തിൽ ദുർഗന്ധത്തിനിടയാക്കുന്നു. അസഹ്യമായ ദുർഗന്ധം കാരണം കഴിഞ്ഞ കുറേ നാളുകളായി നാട്ടുകാരും വ്യാപാരികളും മൂക്ക് പൊത്തി കഴിയേണ്ട സ്ഥിതിയിലാണുള്ളത്. അടുക്കളയിൽ നിന്നുള്ള മലിന ജല സംഭരണിയിൽ മലിന ജലം നിറഞ്ഞു കവിഞ്ഞതോടെ ബേക്കറിയുടെ പിറക് വശത്തെ പറമ്പിലെ പൊതുവഴിയിലൂടെ മലിന ജലം...
കുമ്പള: ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി പലയിടത്തും സര്‍വീസ് റോഡിനോട് ചേര്‍ന്ന സ്ലാബ് പണി പൂര്‍ത്തീകരിക്കാത്തതും അശാസ്ത്രീയ നിര്‍മ്മിതിയും അപകടത്തിന് കാരണമാകുന്നു. കുമ്പളക്ക് സമീപം സ്ലാബിന് മുകളിലേക്ക് ബൈക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് പോളിടെക്‌നിക് വിദ്യാര്‍ത്ഥി മരിച്ചു. പെരിയ പോളിയിലെ മൂന്നാംവര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും ബെദ്രടുക്ക കിന്നിഗോളിയിലെ ഓട്ടോ ഡ്രൈവര്‍ സദാശിവ ഷെട്ടിയുടേയും...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...