Saturday, November 15, 2025

Local News

കനത്ത മഴ, കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച (04.07.2023) അവധി

കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ നാളെയും അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ...

സ്‌കൂളിന് സമീപം കളിച്ചുകൊണ്ടിരിക്കെ മരം വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

അംഗഡിമുഗര്‍: അംഗഡിമുഗര്‍ സ്‌കൂളില്‍ മരം കടപുഴകി വീണ് ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അംഗഡിമുഗര്‍ പെര്‍ളാടത്തെ യൂസഫിന്റെ മകള്‍ ആയിഷത്ത് മിന്‍ഹയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ സ്‌കൂളിന് സമീപം കളിച്ചുകൊണ്ടിരിക്കെ ഉണങ്ങിയ മരം കടപുഴകി ആയിഷത്ത് മിന്‍ഹയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റു രണ്ടുകുട്ടികള്‍ക്ക് പരിക്കേറ്റതായി പറയുന്നു.

കക്കൂസ് ടാങ്കിൽ മൃതദേഹം, ഗൃഹനാഥനെ കൊന്ന് ചാക്കിലാക്കി അയൽവാസിയുടെ കക്കൂസ് ടാങ്കിൽ തള്ളിയ നിലയിൽ

കാസർകോട് : ഗൃഹനാഥനെ കൊന്ന് ചാക്കിലാക്കി കക്കൂസ് കുഴിയിൽ തള്ളി. സീതാംഗോളി സ്വദേശി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് ക്രിസ്റ്റയെയാണ് ക്രൂരമായി കൊലപ്പെടുത്തി ചാക്കിൽ കെട്ടി അയൽവാസിയുടെ പറമ്പിലെ കക്കൂസ് കുഴിയിൽ തള്ളിയത്. രണ്ട് ദിവസമായി തോമസ് ക്രിസ്റ്റയെ കാണ്മാനുണ്ടായിരുന്നില്ല. അയൽവാസികൾ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കക്കൂസ് കുഴിയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്ന് ബദിയടുക്ക...

മൊഗ്രാൽ കൊപ്പളം പള്ളികുളത്തിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു

കുമ്പള: മൊഗ്രാലില്‍ പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ഹൊസങ്കടി മജിവയലിലെ ഖാദറിന്റെ മക്കളായ മുഹമ്മദ് നവാലു റഹ്‌മാന്‍ (21), നാസിം (15) എന്നിവരാണ് മരിച്ചത്. രണ്ട് പേരും ഇന്നുച്ചയോടെ മൊഗ്രാല്‍ കൊപ്പളം പള്ളിക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇരുവരും കൊപ്പളത്തെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു. മൃതദേഹങ്ങള്‍ കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്...

പകർച്ചപ്പനി: കാ​സ​ർ​കോ​ട്​ ജില്ലയിൽ അതീവ ജാഗ്രത

കാ​സ​ർ​കോ​ട്​: മ​ഴ​ക്കാ​ലാ​രം​ഭ​ത്തോ​ട് കൂ​ടി പ​ക​ർ​ച്ച​വ്യാ​ധി വ്യാ​പ​ന​സാ​ധ്യ​ത മു​ൻ​കൂ​ട്ടി​ക​ണ്ടു പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്തി ആ​രോ​ഗ്യ​വ​കു​പ്പ്. ജി​ല്ല​ത​ല​ത്തി​ലും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ത​ല​ത്തി​ലു​മു​ള്ള ആ​രോ​ഗ്യ​ജാ​ഗ്ര​ത സ​മി​തി​ക​ളു​ടെ യോ​ഗം നേ​ര​ത്തേത​ന്നെ വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു. വാ​ർ​ഡു​ത​ല ആ​രോ​ഗ്യ ശു​ചി​ത്വ സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പി​ലാ​ക്കി​വ​രു​ന്നു​മു​ണ്ട്. എ​ല്ലാ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​നി ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ച്ചു. പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​ക പ​നി വാ​ർ​ഡു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്...

ആറോളം കേസുകളിലെ പ്രതിയായ പൂച്ച സൈഫുദ്ദീന്‍ കാപ്പനിയമപ്രകാരം അറസ്റ്റില്‍

മഞ്ചേശ്വരം: ആറോളം കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസങ്കടിയിലെ സെയ്ഫുദ്ദീന്‍ എന്ന പൂച്ച സൈഫുദ്ദീനെ(37)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. സൈഫുദ്ദീനെതിരെ വധശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങി ആറോളം കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഗതാഗതക്കുരുക്ക്: മംഗളൂരു റൂട്ടിൽ കെഎസ്ആർടിസി സർവീസുകൾ റദ്ദാക്കുന്നു

കാസർകോട് ∙ മഴയും ദേശീയപാതയിലെ നിർമാണവും കാരണം ഗതാഗതക്കുരുക്ക്; കാസർകോട് – മംഗളൂരു റൂട്ടിൽ കെഎസ്ആർടിസി സർവീസുകൾ പലതും റദ്ദാക്കുന്നു. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ടു 6 നും 8 നും ഇടയിൽ 21 സർവീസുകൾ റദ്ദായതായി അധികൃതർ പറഞ്ഞു. കറന്തക്കാട്, കാസർകോട് പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് പ്രധാന ഗതാഗതക്കുരുക്ക്. വലിയ ടോറസ്...

പൈവളികെയിൽ ഡ്രൈവറെ മർദിച്ച്‌ പിക്കപ്പ് വാനും ഫോണും തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിൽ

മഞ്ചേശ്വരം: ഡ്രൈവറെ വാഹനത്തിൽനിന്ന് വലിച്ചിറക്കി മർദിക്കുകയും പിക്കപ്പ് വാനും മൊബൈൽ ഫോണും തട്ടിയെടുക്കുകയുംചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഉപ്പള മണ്ണംകുഴിയിലെ അബ്ദുൾ അസീസ് (46), കുമ്പള ബംബ്രാണയിലെ ഫാറൂഖ് (40) എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാൻ സ്വദേശി കെമാറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ശനിയാഴ്ച രാത്രി പെർളയിൽനിന്ന്‌ ട്രിപ്പ് പോകാനുണ്ടെന്ന് പറഞ്ഞ് വാഹനത്തിൽ കയറിയ പ്രതികൾ പൈവളികെ...

നാലപ്പാട് ഇന്റീരിയേഴ്സ് കാസർകോട് പ്രവർത്തനമാരംഭിച്ചു

കാസർകോട്: ഉത്തരകേരളത്തിലെ ഏറ്റവും വലിയ ഇന്റീരിയർ ഷോറൂമായ നാലപ്പാട് ഇന്റീരിയേഴ്സ് കാസർകോട് നുള്ളിപ്പാടിയിൽ പ്രവർത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു. എൻഎ നെല്ലിക്കുന്ന് എം.എൽ.എ, എകെഎം അഷ്‌റഫ് എം.എൽ.എ, എം.പി ഷാഫി ഹാജി തുടങ്ങിയവർ സംബന്ധിച്ചു. എല്ലാവിധ ഇന്റീരിയർ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്, കൂടുതൽ...

നാലപ്പാട് ഇന്റീരിയേഴ്സ് ജൂൺ 26-ന് കാസർകോട് പ്രവർത്തനമാരംഭിക്കും

ഉത്തരകേരളത്തിലെ ഏറ്റവും വലിയ ഇന്റീരിയർ ഷോറൂമായ നാലപ്പാട് ഇന്റീരിയേഴ്സ് ജൂൺ 26 തിങ്കളാഴ്ച രാവിലെ 10.30ന് കാസർകോട് പ്രവർത്തനമാരംഭിക്കും. സയ്യിദ് സാദിക്ക് അലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം നിർവഹിക്കും. എല്ലാവിധ ഇന്റീരിയർ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്, കൂടുതൽ വിശാലമായ ഷോപ്പിംഗ് അനുഭവവുമായി നാലപ്പാട് ഇന്റീരിയേഴ്സ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഗുണനിലവാരവും വിശ്വാസ്യതയും കൊണ്ട് ജനഹൃദയങ്ങളിൽ...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img