വീടിന്റെ ടെറസിന് മുകളിലുള്ള സ്വിമ്മിങ്ങ് പൂളിൽ അബദ്ധത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കാസർകോഡ് ആണ് സംഭവം. അജാനൂർ മാണിക്കോത്ത് ആയിഷാ മൻസിലിലെ പ്രവാസി ആഷിമിന്റെയും തസ്ലീമയുടെയും മകൻ ഹാദിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കുഞ്ഞിനെ ഏറെനേരം കാണാത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് സ്വിമ്മിങ്ങ് പൂളിൽ വീണു കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും...
കാസർകോട്: സ്കൂളിനകത്ത് മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷത്ത് മിൻഹ മരണപ്പെട്ട സംഭവത്തിൽ പ്രിൻസിപ്പലിനും പ്രഥമാധ്യാപികയ്ക്കുമെതിരെ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കാസർഗോഡ് അംഗടി മുഗർ ഗവൺമെന്റ് എച്ച് എസ് എസിലായിരുന്നു ജൂലൈ 3 ന് അപകടം സംഭവിച്ചത്. അപകടകരമായി നിന്നിരുന്ന മരം മുറിഞ്ഞുവീണാണ് ആയിഷത്ത്...
കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 10 കോടിയിലേറെ രൂപ റെയില്‍വേയ്ക്ക് കൈമാറി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിവിധ പ്രദേശങ്ങളിലെ മൂന്ന് റെയില്‍വേ അണ്ടര്‍ പാസേജുകള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടിട്ടും തിരിഞ്ഞു നോക്കാതെയുള്ള റെയില്‍വേ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധമുയരുന്നു.
ആരിക്കാടി, കുമ്പള, മൊഗ്രാല്‍ പ്രദേശങ്ങളിലെ പടിഞ്ഞാര്‍ തീരദേശ...
കാസർകോട് ∙ ജില്ലാ സ്റ്റുഡന്റ്‌സ് ട്രാവൽ ഫെസിലിറ്റി യോഗം ചേർന്നു. വിദ്യാർഥികളോട് ബസ് കണ്ടക്ടർമാർ സൗഹൃദപരമായി പെരുമാറണമെന്ന് യോഗത്തിൽ കലക്ടർ കെ.ഇമ്പശേഖർ പറഞ്ഞു. കോളജ് വിദ്യാർഥികളും ബസ് ഉടമകളുടെ പ്രതിനിധികളുമായി ചേർന്ന് തർക്കങ്ങൾ പരിഹരിച്ച് പോകണമെന്നും പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ പരിഹരിക്കണമെന്നും കലക്ടർ നിർദേശിച്ചു. പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്താൽ നിയമനടപടികൾ സ്വീകരിക്കും. കേരള ആർടിസിയിൽ...
മംഗൽപാടി: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ മംഗല്‍പാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ (യോഗ്യത ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്നീഷ്യന്‍, കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍), എക്സ്റേ ടെക്നീഷ്യന്‍ (യോഗ്യത സയന്‍സ് വിഷയത്തിലുള്ള പ്രീഡിഗ്രി/ പ്ലസ്ടു, കേരളത്തിലെ ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ നിന്ന് റേഡിയോളജിക്കല്‍ ടെക്നോളജിയിലുള്ള രണ്ട് വര്‍ഷത്തെ ഡിപ്ലോമ...
മഞ്ചേശ്വരം: കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷനെ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന തെരഞ്ഞെടുത്തു. ഏപ്രിൽ, മെയ് മാസങ്ങളിലെ പ്രവർത്തനത്തിന് ജില്ലയിലെ മികച്ച എസ്.ഐ ആയി മഞ്ചേശ്വരം എസ്.ഐ അൻസറിനെ കഴിഞ്ഞ മാസം തെരഞ്ഞെടുത്തിരുന്നു.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പൈവളിഗെയിലെ പ്രഭാകരനൊണ്ടയെ സഹോദരൻ അടക്കമുള്ള ക്വടേഷൻ...
ഉപ്പള: സിറ്റിസൺ സ്പോർട്സ് ക്ലബ്ബ് ഉപ്പളയുടെ ഇതിഹാസം അഷ്‌റഫ് സിറ്റിസനെ കാസറഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ട്രഷററായി വീണ്ടും തെരഞ്ഞെടുത്തു. ചെറുവത്തൂരിൽ വെച്ച് നടന്ന ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ആറ് വർഷക്കാലയളവിലെ മികച്ച പ്രവർത്തനമാണ് അഷ്‌റഫിനെ വീണ്ടും ട്രഷററാക്കുന്നതിലേക്ക് നയിച്ചത്.
ജില്ലാ ഫുട്ബോൾ...
കാഞ്ഞങ്ങാട്∙ ജില്ലയിൽ പനിബാധിതരുടെ എണ്ണം ഈ മാസം 5000 കടന്നു. ഇന്നലെ വരെ മാത്രം 5221 പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഈ വർഷം ഇന്നലെ വരെ 94,849 പേർക്കാണ് ജില്ലയിൽ പനി ബാധിച്ചത്. 185 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഇതിൽ 56 പേർക്ക്...
ബന്തിയോട്: യുവാവിനെ ഭാര്യാ വീടിന്റെ രണ്ടാം നിലയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കുമ്പള ബദ്‌രിയ നഗറിലെ സുലൈമാന്റെ മകന്‍ മുഹമ്മദ് റിയാസ് (39) ആണ് മരിച്ചത്. ഷിറിയയിലെ ഭാര്യ സൈനബത്തുല്‍ സെക്കീനയുടെ വീടിന്റെ രണ്ടാം നിലയില്‍ ഫാനില്‍ തൂങ്ങി മരിച്ചനിലയിലാണ് കണ്ടത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കുമ്പള പൊലീസ് കേസെടുത്തു അന്വേഷിക്കുന്നു.
ജില്ലയിൽ റെഡ് അലേർട്ട് തുടരുന്നതിനാൽ നാളെ (ജൂലൈ 07, 2023 വെള്ളിയാഴ്ച ) പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇമ്പശേഖർ കെ. IAS അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...