Saturday, September 6, 2025

Lifestyle

പഞ്ചസാര ഒരു മാസം കഴിക്കാതിരുന്ന് നോക്കൂ, ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഇതൊക്കെ

പഞ്ചസാര അധികം കഴിക്കരുതെന്ന് തന്നെയാണ് ഡോക്ടർമാർ പറയാറുള്ളത്. പഞ്ചസാര രുചികരമാണെങ്കിലും ആരോഗ്യത്തിനും ഒപ്പം ചർമത്തിനും ഏറെ ദോഷങ്ങൾ വരുത്തുന്ന ഒന്നാണ്. അമിതമായി പഞ്ചസാര കഴിക്കുന്നത് അമിതവണ്ണം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കുക്കികൾ, പേസ്ട്രികൾ, ബ്രൗണികൾ, കേക്കുകൾ, ഐസ്ക്രീം, ഡോനട്ട്സ് എന്നിവയിലെല്ലാം...

ദിവസം 4000 ചുവടുകൾ നടന്നാൽ ദീർഘകാലം ജീവിക്കാം, ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യുമെന്ന് പഠനം

ലളിത വ്യായാമമായ നടത്തം നൽകുന്ന ആരോഗ്യഗുണങ്ങൾ എണ്ണമറ്റതാണ്. ഇത് തെളിയിക്കുന്ന നിരവധി കണ്ടെത്തലുകൾ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്. ദിവസം 4000 ചുവട് നടക്കുന്നത് അകാല മരണസാധ്യത കുറയ്ക്കുമെന്നാണ് പുതിയ കണ്ടെത്തൽ. ദിവസം 2337 ചുവട് നടക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്നും പഠനം വ്യക്തമാക്കുന്നു. പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോഡ്‌സിലെ ഗവേഷകരാണ്...

ദിവസവും തെെര് കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

ധാരാളം പോഷക​​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് തെെര്. മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് മുതൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക, പ്രതിരോധശേഷി വർധിപ്പിക്കുക എന്നിവയ്ക്കെല്ലാം തെെര് ഫലപ്രദമാണ്. മറ്റ് പാലുൽപ്പന്നങ്ങളെപ്പോലെ തൈരിലും കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. അസ്ഥികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് കാൽസ്യവുമായി സംയോജിപ്പിക്കുന്ന ഫോസ്ഫറസും ഇതിൽ അടങ്ങിയിട്ടുണ്ട്. തൈര് പതിവായി...

Viral video: ജീവനറ്റുപോയ ഇണയുടെ അടുത്ത് നിന്നും മാറാൻ വിസമ്മതിച്ച് പക്ഷി, ഒടുവിൽ

സ്നേഹം പോലെ മനോഹരമായ വികാരം മറ്റൊന്നില്ല എന്ന് പറയാറുണ്ട്. മനുഷ്യരുടെ കാര്യത്തിലാണെങ്കിൽ വിവിധ വികാരങ്ങളുടെ കൂടാണ് മനുഷ്യർ എന്ന് പറയേണ്ടി വരും. വികാരം പ്രകടിപ്പിക്കുന്ന കാര്യത്തിൽ മനുഷ്യരെപ്പോലെ മറ്റ് ജീവികളുണ്ടാവില്ല, അത്രയേറെ സമ്മിശ്രമാണത്. എന്നാൽ, മനുഷ്യർ മാത്രമാണോ അത്തരം അടുപ്പവും വികാരവും പ്രകടിപ്പിക്കുന്ന ജീവി? അല്ല എന്ന് പറയേണ്ടി വരും. മറ്റ് ജീവികളും അടുപ്പവും...

യുവാക്കളിലെ ഉദ്ധാരണക്കുറവ് എന്തുകൊണ്ട്?; ചികിത്സ എത്രമാത്രം ഫലപ്രദം?

പുരുഷന്മാരുടെ ആരോഗ്യപ്രശ്നങ്ങളുടെ കാര്യമെടുത്താല്‍ പലപ്പോഴും അധികപേരും തുറന്ന് ചര്‍ച്ച ചെയ്യാൻ മടിക്കുന്നൊരു കാര്യമാണ് ഉദ്ധാരണക്കുറവ്. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഉദ്ധാരണം സംഭവിക്കാതിരിക്കുക, ഉദ്ധാരണസമയം കുറഞ്ഞുപോവുക തുടങ്ങിയ പ്രശ്നങ്ങളെയാണ് പൊതുവില്‍ ഉദ്ധാരണക്കുറവ് അഥവാ 'ഇറക്ടൈല്‍ ഡിസ്ഫംഗ്ഷൻ' എന്ന് വിശേഷിപ്പിക്കുന്നത്. പ്രായം കൂടുന്നതിന് അനുസരിച്ച് ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുമ്പോള്‍ സ്വാഭാവികമായും അത് വ്യക്തികളുടെ ലൈംഗികാരോഗ്യത്തെയും ബാധിക്കാം. പുരുഷന്മാരില്‍ ഇത്തരത്തില്‍...

വിശക്കുമ്പോള്‍ ഭക്ഷണത്തിന്റെ ചിത്രം നോക്കിയിരുന്നാല്‍ വിശപ്പ് മാറുമോ? പഠനം പറയുന്നതിതാണ്

മനുഷ്യന്റെ ഏറ്റവും വലിയ വികാരങ്ങളിലൊന്നാണ് വിശപ്പ്. വിശപ്പകറ്റാനായാണല്ലോ പ്രധാനമായും മനുഷ്യന്‍ തൊഴിലെടുക്കുന്നതു പോലും.ബാക്കിയെല്ലാം അതിന്റെ അനുബന്ധമാണെന്ന് പറയാം. ഭക്ഷണം കഴിച്ചാല്‍ മാത്രമേ വിശപ്പ് മാറ്റാനാവൂ എന്നാണോ. അതല്ല, വിശന്നിരിക്കുന്ന ഒരാള്‍ക്ക് ഭക്ഷണത്തിന്റെ ചിത്രം നോക്കിയിരുന്നാല്‍ വിശപ്പ് മാറുമോ. പഠനങ്ങള്‍ പറയുന്നതിതാണ്. ഭക്ഷണത്തിന്റെ ചിത്രങ്ങളില്‍ നോക്കിയാലും വിശപ്പ് ശമിപ്പിക്കാന്‍ കഴിയും എന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍....

എല്ലുകളുടെ ബലത്തിന് ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം… കാരണം

ആരോഗ്യകരമായ ഭക്ഷണശീലങ്ങളാണ് ആരോഗ്യമുള്ള എല്ലുകളുടെ പിന്നില്‍. എല്ലുകളുടെ ബലം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചെയ്യേണ്ടത്. അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിന് ശീലമാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… Also Read:വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രതേ; പുതിയൊരു പ്രശ്നമുണ്ട്.! ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങൾ ധാരാളം അടങ്ങിയ...

ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ 200 മടങ്ങ് ബാക്ടീരിയ; സൂക്ഷിച്ചില്ലെങ്കില്‍ അത്യന്തം അപകടകരമാണ് കട്ടിങ് ബോര്‍ഡുകള്‍

ന്യൂഡല്‍ഹി: നമ്മുടെ വീടുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുവാണ് കട്ടിങ് ബോര്‍ഡുകള്‍ അഥവാ ചോപ്പിങ് ബോര്‍ഡുകള്‍. പച്ചക്കറി, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങി എല്ലാം മുറിക്കാന്‍ നമുക്കിത് ഒഴിച്ചു കൂടാനാവാത്തതാണ്. പ്ലാസ്റ്റിക്കിലും മരത്തിലും നിര്‍മിച്ച പല വലിപ്പത്തിലും ആകൃതിയിലുമുള്ള ചോപ്പിങ് ബോര്‍ഡുകള്‍ വിപണിയില്‍ ലഭ്യമാണ്. എല്ലാ ദിവസവും നമ്മള്‍ ഉപയോഗിക്കുന്നതുമാണ്. എന്നാല്‍ ഇതിനുള്ളില്‍ ഏറെ അപകടം...

പതിനാലു ദിവസം പഞ്ചസാര പൂര്‍ണമായും ഒഴിവാക്കി നോക്കൂ..അത്ഭുതകരമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്

ദിവസത്തില്‍ ഒന്നിലധികം തവണ മധുരമുള്ള എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം മധുരം കൊണ്ട്. മധുരം എന്നാല്‍ ഒരാസക്തി പോലെ. ഉറപ്പായിട്ടും അതൊരു അപകട സൂചനയാണ്. ഇതുമൂലം അമിതവണ്ണം മുതല്‍ ദന്തരോഗങ്ങള്‍ വരെ നമ്മളെ കീഴടക്കുകയും ചെയ്യും. ഒരുതവണ ഒരൊറ്റത്തവണ ഈ ആസക്തിയൊന്ന് മാറ്റിവെച്ചു നോക്കൂ..പൂര്‍ണമായും പഞ്ചസാര ഒഴിവാക്കി ഒരു പതിനാലു ദിവസം....

ലോകത്തെ ഏറ്റവും മികച്ച ആഡംബര ഹോട്ടല്‍ ഇന്ത്യയില്‍; ഒരു ദിവസത്തെ താമസത്തിന്

ലോകത്തെ ഏറ്റവും മികച്ച ആഡംബര ഹോട്ടലിനുള്ള പുരസ്‌കാരം ഒരു ഇന്ത്യന്‍ ഹോട്ടലിന്. ജയ്പൂരിലെ രാംബാഗ് പാലസാണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. പ്രശസ്ത ട്രാവല്‍ വെബ്‌സൈറ്റായ ട്രിപ്പ് അഡൈ്വസറാണ്‌ ഈ തിരഞ്ഞെടുപ്പ് നടത്തിയത്. ട്രിപ്പ് അഡൈ്വസര്‍ വെബ്‌സൈറ്റില്‍ യാത്രക്കാര്‍ നല്‍കിയ 15 ലക്ഷത്തിലധികം റിവ്യുകളുടെ അടിസ്ഥാനത്തിലാണ് രാംബാഗ് പാലസിലെ ലോകത്തിലെ ഏറ്റവും മികച്ച ആഡംബര...
- Advertisement -spot_img

Latest News

സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും അമിതവേ​ഗതയ്ക്കും 7 നോട്ടീസുകൾ, 2500 രൂപ പിഴയടച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെം​ഗളൂരു: കർണാടകയിൽ ഗതാഗത നിയമം ലംഘിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിഴ ചുമത്തി ട്രാഫിക് പോലീസ്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും അമിതവേഗതയ്ക്കും 7 നോട്ടീസുകൾ ആണ് അയച്ചത്....
- Advertisement -spot_img