Monday, August 18, 2025

Latest news

രാജ്യം ഏകീകൃത സിവില്‍കോഡിലേക്കെന്ന് മോദി; ‘അര്‍ബന്‍ നക്‌സലിസം പുതിയ രൂപത്തിലെത്തുന്നു’

നര്‍മദ (ഗുജറാത്ത്) : ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകത ദിവസ് ആഘോഷചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലേക്ക് നീങ്ങുകയാണ്. സെക്കുലര്‍ സിവില്‍ കോഡാണിതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ പരോക്ഷ വിമര്‍ശനവും പ്രധാനമന്ത്രി ഉന്നയിച്ചു. ചില...

ഭക്ഷ്യവിഷബാധ സംഭവങ്ങള്‍ പെരുകുന്നു; മയോണൈസ് നിരോധിച്ച് തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒരുവര്‍ഷത്തേക്ക് നിരോധിച്ച് തെലങ്കാന സര്‍ക്കാര്‍. മയോണൈസ് കഴിച്ചതിനെ തുടര്‍ന്ന് ധാരാളം ഭക്ഷ്യവിഷബാധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ മോമോസ് കഴിച്ച് ഒരാള്‍ മരിക്കുകയും 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനത്തിന് സര്‍ക്കാര്‍ ഒരുങ്ങിയത്. ബുധനാഴ്ച പ്രാബല്യത്തില്‍ വന്ന നിരോധനം,...

പ്രവാസികള്‍ക്ക് യുഎഇയില്‍ മുന്നറിയിപ്പ്; പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ് ഇന്ന് അവസാനിക്കും

ദുബൈ: പ്രവാസികള്‍ക്ക് യുഎഇയില്‍ മുന്നറിയിപ്പ്. യുഎഇ പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ് ഇന്ന് അവസാനിക്കും. അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന തൊഴിലുടയ്ക്ക് വെള്ളിയാഴ്ച മുതല്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. നവംബര്‍ ഒന്നുമുതല്‍ രാജ്യവ്യാപക പരിശോധന തുടങ്ങുമെന്നും താമസ കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു. വിസാ കാലാവധി കഴിഞ്ഞ അനധികൃത താമസകാര്‍ക്ക് രാജ്യം വിടാന്‍ യുഎഇ പ്രഖ്യാപിച്ച...

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

തിരുന്നാവായ: ദേശീയപാതകളിൽ എ.ഐ കാമറ സ്ഥാപിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ട്രാഫിക് ലംഘനം കണ്ടെത്തി റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ വേഗത്തില്‍ ഈടാക്കുകയാണ് മുഖ്യലക്ഷ്യം. ഇതിനായി സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി. നൂതന സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്ര ഗതാഗത വകുപ്പ് ആരംഭിച്ചു കഴിഞ്ഞു.  സാറ്റ്ലൈറ്റ്‌ ബന്ധിത ടോള്‍ സംവിധാനത്തെ കുറിച്ചു  പഠിച്ചു വരികയാണ്. സംസ്ഥാന...

ചൂട് കൂടും, കൊതുക് പെരുകും; രാജ്യം പകർച്ചവ്യാധി ഭീഷണിയിലെന്ന് പഠനം

ന്യൂഡൽഹി; കാലാവസ്ഥാ വ്യതിയാനം രാജ്യത്തെ ബാധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പകർച്ചവ്യാധികൾ വൻതോതിൽ പടരാൻ സാധ്യതയെന്ന് പഠനറിപ്പോർട്ട്. അന്താരാഷ്ട്ര ആരോഗ്യ-കാലാവസ്ഥാ ജേർണലായ ലാൻസെറ്റിന്റെ പഠനറിപ്പോർട്ടിലാണ് പകർച്ചവ്യാധികളുടെ വ്യാപനത്തെക്കുറിച്ച് പ്രതിപാധിക്കുന്നത്. വർധിച്ചുവരുന്ന ചൂട് ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള പ്രദേശത്ത് വൻതോതിൽ മലേറിയ പടർത്തുകയും രാജ്യത്തുടനീളം ഡെങ്കിപ്പനി പടരുന്നതിന് കാരണമാവുകയും ചെയ്യും. 122 വിദഗ്ധർ ചേർന്ന് വികസിപ്പിച്ചെടുത്ത കാലാവസ്ഥാ വ്യതിയാനത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള...

എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കി ഷെയ്ഖ് മുഹമ്മദ്

ദുബൈ: എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2025 മുതല്‍ 2027 വരെ ദുബായ് 302 ബില്യന്‍ ദിര്‍ഹം വരുമാനം നേടുമെന്നും 272 ബില്യന്‍ ദിര്‍ഹം ചെലവിന് അനുവദിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതാദ്യമായി 21 ശതമാനം...

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

ന്യൂഡല്‍ഹി: മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് ബോര്‍ഡോ വഖ്ഫ് സ്വത്തുക്കളോ ഇല്ലെന്ന തെറ്റായ വിവരം നല്‍കി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി). കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വിവാദ വഖ്ഫ് ഭേദഗതി ബില്ലിനെതിരേ പ്രതിപക്ഷം രംഗത്തുവരികയും ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെ.പി.സി) വിടുകയുംചെയ്ത സാഹചര്യത്തില്‍ ബില്ല് സംബന്ധിച്ച് പി.ഐ.ബി നല്‍കിയ വിശദീകരണത്തിലാണ് തെറ്റായ വിവരം...

മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽനിന്ന് സ്ഫോടനശബ്ദം; നൂറുകണക്കിനാളുകൾ വീടുകളിൽനിന്ന് പുറത്തേക്കോടി

മലപ്പുറം: നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയിൽ നിന്നും സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഒരു കിലോമീറ്റർ ചുറ്റളവിൽ ശബ്ദം കേട്ടതായി പ്രദശവാസികൾ പറഞ്ഞു. ചില വീടുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ട്. ഭയന്നുപോയ പ്രദേശത്തെ നൂറുകണക്കിനാളുകൾ വീടുകളിൽനിന്ന് പുറത്തേക്കോടി. വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്....

സാദിഖലി തങ്ങൾക്കെതിരായ പ്രസംഗം; ഉമ്മർ ഫൈസി മുക്കത്തിനെതിരെ പൊലീസിൽ പരാതി, കേസെടുക്കണമെന്ന് ആവശ്യം

കോഴിക്കോട്: സമസ്ത നേതാവ് ഉമ്മർ ഫൈസി മുക്കത്തിനെതിരെ പൊലീസിൽ പരാതി. യൂത്ത് ലീഗ് പ്രവർത്തകനാണ് മലപ്പുറം എസ്പിക്ക് പരാതി നൽകിയത്. ഖാസി ഫൗണ്ടേഷനും പാണക്കാട് തങ്ങൾക്കും എതിരായ പ്രസംഗം സമൂഹത്തിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ ഉണ്ടാക്കാനുള്ള വിദ്വേഷ പ്രസംഗമായി കണ്ട് കേസെടുക്കണമെന്നാണ് ആവശ്യം. പുൽപ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിക്കില്ല; നിലവിലെ നിരക്കിന്റെ കാലാവധി നീട്ടി

തിരുവനന്തപുരം∙ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിക്കില്ല. നിലവിലെ നിരക്കിന്റെ കാലാവധി നവംബര്‍ 31 വരെ നീട്ടി. വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടു. നിലവിലെ നിരക്കിന്റെ കാലാവധി ഈമാസം 31ന് തീരാനിരിക്കെയാണ് കമ്മിഷന്റെ നടപടി. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് താരിഫ് വര്‍ധന നീട്ടിയതെന്നാണ് സൂചന. ഒക്ടോബര്‍ അവസാനവാരം 2024-25 വര്‍ഷത്തെ പുതുക്കിയ നിരക്ക് പ്രഖ്യാപിച്ച് നവംബര്‍...
- Advertisement -spot_img

Latest News

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ മാറ്റം വരുത്താൻ നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...
- Advertisement -spot_img