തിരുവനന്തപുരം: നവംബർ നാല്, അഞ്ച്, എട്ട് തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച് കേന്ദ്രം ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം നെടുമങ്ങാട്ട് യുവാവ് മിന്നലേറ്റ് മരിച്ചിരുന്നു. ആറ്റിങ്ങൽ സ്വദേശി മിഥുൻ (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനും മിന്നലേറ്റു.
ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടുകഴിഞ്ഞാല്‍...
യുപി: ക്ഷേത്രത്തിലെ എസിയിലെ വെള്ളം തീർഥമെന്ന് കരുതി കുടിച്ച് വിശ്വാസികൾ. മഥുര വൃന്ദാവനിലെ ബങ്കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ ആനയുടെ പ്രതിമയിൽ നിന്നും വരുന്ന ജലം ചരണാമൃതം എന്ന പേരിൽ വിശ്വാസികൾ തീർഥമായി സേവിക്കാറുണ്ട്. പലരും ഇത് ഗ്ലാസിലാക്കി കുടിക്കാറും കുപ്പിയിലാക്കി കൊണ്ടുപോവാറും ശരീരത്തിൽ തളിക്കാറുമുണ്ട്. എന്നാൽ ചരണാമൃതത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്തിയിരിക്കുകയാണ്...
ദില്ലി:പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. നവംബര്‍ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബര്‍ 20ലേക്കാണ് മാറ്റിവെച്ചത്. കല്‍പ്പാത്തി രഥോത്സവം നടക്കന്നതിനാൽ നവംബര്‍ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. അതേസമയം, വോട്ടെണ്ണൽ തീയതിൽ മാറ്റമില്ല. വിവിധ രാഷ്ട്രീയ പാർടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെന്നാണ് തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ...
കൊച്ചി: കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ തെക്കന്‍ കേരളത്തിന് സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. നവംബര്‍ 5ഓടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി...
അബുദാബി: ഒരൊറ്റ രാത്രി കൊണ്ടാണ് പ്രവാസി മലയാളിയായ പ്രിന്‍സ് കോലശ്ശേരി സെബാസ്റ്റ്യന്‍റെ ജീവിതം മാറിമറിഞ്ഞത്. ഭാഗ്യം ജീവിതത്തില്‍ ഇത്ര വലിയ മാറ്റം കൊണ്ടുവരുമെന്ന് സ്വപ്നത്തില്‍ പോലും പ്രിന്‍സ് വിചാരിച്ചിരുന്നില്ല. ഇത്ര വലിയ തുക ജീവിതത്തില്‍ സമ്മാനമായി ലഭിച്ചെന്ന് അദ്ദേഹത്തിന് വിശ്വസിക്കാനായിട്ടില്ല. ഇത്തവണ അബുദാബി ബിഗ് ടിക്കറ്റിലൂടെ വമ്പന്‍ ഭാഗ്യം തേടിയെത്തിയത് പ്രിന്‍സിനെയാണ്. ഒന്നും രണ്ടുമല്ല,...
കാലിഫോര്‍ണിയ: ഐഫോണ്‍ 14 പ്ലസ് ഉപഭോക്താക്കള്‍ നേരിടുന്ന ക്യാമറ പ്രശ്നം പരിഹരിക്കാന്‍ ആപ്പിളിന്‍റെ ശ്രമം. ക്യാമറയില്‍ സാങ്കേതിക പ്രശ്‌നം നേരിടുന്ന ഐഫോണ്‍ 14 പ്ലസ് മോഡലുകള്‍ക്ക് തികച്ചും സൗജന്യമായ റിപ്പയര്‍ ആപ്പിള്‍ പ്രഖ്യാപിച്ചു.
ചില ഐഫോണ്‍ 14 പ്ലസ് ഫോണുകളിലുള്ള റീയര്‍ ക്യാമറ പ്രശ്‌നം ഉടനടി പരിഹരിക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. പ്രിവ്യൂ ഇമേജുകള്‍ കാണിക്കുന്നില്ല...
കൊല്ലം: സംസ്ഥാനത്ത് വാഹനങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നത് വ്യാപകം. അടുത്തിടെ മുഴുവൻ പോലീസ് സ്റ്റേഷൻ പരിധികളിലും ഒരുദിവസം നടത്തിയ പരിശോധനയിൽ (കോംബിങ്) ഇത്തരം നൂറുകണക്കിനു വാഹനങ്ങൾ കണ്ടെത്തിയതോടെ പോലീസുതന്നെ ഞെട്ടി. രജിസ്ട്രേഷൻ നമ്പർ പതിക്കാത്ത വാഹനങ്ങൾ, കള്ള നമ്പറുകൾ പതിച്ചവ, തെറ്റായി പ്രദർശിപ്പിക്കുന്നവ, നമ്പർ കാണാൻ പറ്റാത്തവിധം എഴുതിയവ തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളാണ്...
ന്യൂസിലാന്‍ഡുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്സില്‍ റിഷഭ് പന്തിന്റെ വിവാദ പുറത്താവലില്‍ തേര്‍ഡ് അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്സ്. എക്സിലൂടെയാണ് റിഷഭിന്റെ പുറത്താവലിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. അതു ഔട്ട് തന്നെയാണെന്നു എന്ത് ഉറപ്പാണ് അംപയര്‍ക്കുള്ളതെന്ന് എബിഡി ചോദിച്ചു.
ഒരിക്കല്‍ക്കൂടി ചെറിയ ഗ്രേ ഏരിയ തുറന്നു കാണിക്കപ്പെട്ടിരിക്കുകയാണ്. റിഷഭിന്റെ ബാറ്റില്‍ അതു...
മുംബൈ: ന്യൂസിലന്‍ഡിനെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 25 റൺസ് തോല്‍വി. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം ലഞ്ചിനുശേഷം 121 റണ്‍സിന് ഓൾ ഔട്ടായി. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് നാട്ടില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത്. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 29-5...
മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. രാജി വെച്ചില്ലെങ്കിൽ മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെ പോലെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. 10 ദിവസത്തിനകം യോഗി ആദിത്യനാഥ് രാജി വെയ്ക്കണം എന്നാണ് ഭീഷണി സന്ദേശത്തിലെ മുന്നറിയിപ്പ്. ശനിയാഴ്ചയാണ് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്.
അജ്ഞാത നമ്പറിൽ നിന്ന് ശനിയാഴ്ച വൈകുന്നേരമാണ് മുംബൈ പൊലീസ് ട്രാഫിക്...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...