Latest news

ഷിഹാബ് ചോറ്റൂരിൻ്റെ ഹജ്ജ് നടത്തം ഇറാനിൽ; ഇനി ഇറാഖിലേക്ക്

കാൽനടയായി മക്കയിലേക്ക് ഹജ്ജ് ചെയ്യാനായി പോകുന്ന വളാഞ്ചേരി സ്വദേശി ഷിഹാബ് ചോറ്റൂർ ഇറാനിൽ. തൻ്റെ യൂട്യൂബ് ചാനലിലൂടെ ഷിഹാബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താൻ ഇറാനിലെത്തിയെന്നും ഇനി ഇറാഖിലേക്കാണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ നിന്ന് ഇറാനിലേക്ക് വിമാനത്തിലാണ് വന്നതെന്നും ഷിഹാബ് വിഡിയോയിൽ പറഞ്ഞു. ഈ വർഷം ജൂൺ രണ്ടിനാണ് മലപ്പുറം വളാഞ്ചേരി, ആതവനാട് ചോറ്റൂരിലെ...

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 47 വർഷം തടവും 60,000 രൂപ പിഴയും

കാസർകോട് ∙ 8 വയസ്സുള്ള സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 47 വർഷം തടവും 60,000 രൂപ പിഴയും. ചെങ്കള കെ.കെ.കുന്നിലെ എൻ.എം.അബ്ദുൽ നൗഷാദിനാണ് (38) കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എ.വി.ഉണ്ണിക്കൃഷ്ണൻ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 1 വർഷം കൂടി തടവ് അനുഭവിക്കണം. പോക്‌സോ നിയമവും ഇന്ത്യൻ ശിക്ഷാ...

വിദ്യാർഥികളെ അശ്ലീല വിഡിയോ കാണിച്ചു; ട്യൂഷൻ അധ്യാപികയ്ക്കെതിരെ പോക്സോ കേസ്

കാഞ്ഞങ്ങാട് ∙ വിദ്യാർഥികൾക്ക് മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കാണിച്ചെന്ന പരാതിയിൽ ട്യൂഷൻ അധ്യാപികയ്ക്കെതിരെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. കാഞ്ഞങ്ങാട് നഗരത്തിൽ ദേവൻ റോഡിന് സമീപത്തെ വീട്ടിൽ നിന്നു കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന അധ്യാപികയ്ക്കെതിരെ ആണ് കേസെടുത്തത്. ഏഴാം ക്ലാസ് വിദ്യാർഥികളുടെ പരാതിയിലാണ് കേസ്. 4 കുട്ടികളാണ് പരാതി നൽകിയത്. സംഭവത്തിൽ...

പാസ്പോർട്ട് വെരിഫിക്കേഷന് പോകവെ സമീപത്തെ വീട്ടിൽനിന്ന് കൂട്ടക്കരച്ചിൽ; പിഞ്ചുകുഞ്ഞിന് പുതുജീവനേകി പൊലീസുകാരൻ

കണ്ണൂർ: പിഞ്ചുകുഞ്ഞിന് പുതുജീവൻ നൽകി പൊലീസ് ഉദ്യോ​ഗസ്ഥൻ.  മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഫാസിലാണ് ശ്വാസം നഷ്ടപ്പെട്ട കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.  പാസ്പോർട്ട് വെരിഫിക്കേഷൻ ഡ്യൂട്ടിക്കായി പോകവെയാണ് സമീപത്തെ വീട്ടിൽ നിന്നും  കൂട്ട കരച്ചിലും ബഹളവും കേട്ടത്. ശബ്ദം കേട്ട വീട്ടിലേക്ക് കുതിച്ചെത്തിയ ഫാസിൽ ഒമ്പത് മാസം പ്രായമായ കുട്ടി...

52 വർഷം പഴക്കമുള്ള കൊലപാതകക്കേസ് തെളിയിച്ചത് ഒരു സിഗരറ്റ് കുറ്റി!

വെർമോണ്ട്: '52 വർഷം മുമ്പ് നടന്ന കൊലപാതകം, പ്രതി ആരെന്നറിയാതെ കുഴങ്ങിയ അന്വേഷണ ഉദ്യോഗസ്ഥർ..ഒടുവിൽ കൊലപാതകിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ഒരു സിഗരറ്റ് കുറ്റി...' ക്രൈം തില്ലർ സിനിമയുടെ കഥയല്ല. സിനിമാക്കഥകളെ വെല്ലുന്ന രീതിയിൽ കൊലപാതകക്കേസ് തെളിയിച്ചിരിക്കുന്നത് അമേരിക്കയിലാണ്. 1971 ലാണ് വെർമോണ്ടിലെ അധ്യാപികയായിരുന്ന 23 കാരിയായ റീത്ത കുറാന സ്വന്തം അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ടത്. കഴുത്തുഞെരിച്ച്...

സമരത്തിനിടെ നാശനഷ്ടം: ഹാജരായില്ലെങ്കിൽ പിടികിട്ടാപ്പുള്ളി; നേതാക്കൾ 24 മണിക്കൂറിനകം സ്റ്റേഷനിലെത്തണം

കൊച്ചി ∙ പ്രതിഷേധ പ്രകടനങ്ങളിലും സമരങ്ങളിലും പൊതുമുതലിനോ സ്വകാര്യ സ്വത്തിനോ നാശനഷ്ടമുണ്ടാക്കുന്ന സംഘടനകളുടെ നേതാക്കളും ഭാരവാഹികളും 24 മണിക്കൂറിനകം പൊലീസ് സ്റ്റേഷനിൽ സ്വയം ഹാജരായില്ലെങ്കിൽ അവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്നു പൊലീസ് സ്റ്റേഷനുകൾക്ക് ആഭ്യന്തരവകുപ്പ് നിർദേശം നൽകി. സർക്കാർ സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്കുപുറമേ സിനിമ തിയറ്ററുകൾ, ആർട് ഗാലറികൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയ്ക്കുണ്ടാക്കുന്ന നാശനഷ്ടങ്ങളും...

അമ്പരപ്പിക്കും മൈലേജ്, വമ്പൻ വിലക്കുറവ്;വാങ്ങാൻ തള്ളിക്കയറി ജനം,വില്‍പ്പനയില്‍ ചരിത്രവുമായി ഈ മാരുതി വാൻ!

വില്‍പ്പനയില്‍ നിര്‍ണ്ണായക നാഴികക്കല്ല് പിന്നിട്ട് മാരുതി സുസുക്കിയുടെ ജനപ്രിയ വാൻ മോഡലായ ഇക്കോ. രാജ്യത്ത് 10 ലക്ഷം യൂണിറ്റുകൾ വിൽക്കുക എന്ന ശ്രദ്ധേയമായ നാഴികക്കല്ലാണ് വാഹനം കൈവരിച്ചത്. 2010-ൽ അവതരിപ്പിച്ചത് മുതൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാനായിരുന്നു ഇക്കോ. അഞ്ച് സീറ്റർ, ഏഴ് സീറ്റർ, കാർഗോ, ടൂർ, ആംബുലൻസ് എന്നിങ്ങനെ 13 വേരിയന്റുകളിൽ മാരുതി...

കാസര്‍ഗോഡ് വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ട പ്രിന്‍സിപ്പലിനെ ചുമതലയില്‍ നിന്ന് നീക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

കുടിവെള്ള പ്രശ്നത്തിൽ പരാതിയുമായെത്തിയ വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ട കാസർഗോഡ് ഗവ.കോളേജ് പ്രിൻസിപ്പല്‍ എം.രമയെ ചുമതലയില്‍ നിന്ന് നീക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി. ക്യാമ്പസിലെ കുടിവെള്ള പ്രശ്നമുന്നയിച്ച വിദ്യാർത്ഥികളെ പ്രിൻസിപ്പല്‍ ചേംബറിൽ പൂട്ടിയിട്ടുവെന്ന പരാതിയെത്തുടർന്നാണ് നടപടി നിർദ്ദേശമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് ഇതിനാവശ്യമായ നിർദ്ദേശം നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. സ്ഥലത്ത് സംഘര്‍ഷ...

‘തെറ്റുപറ്റിയാല്‍ വിഷമിക്കേണ്ട, തിരുത്താന്‍ അവസരമുണ്ട്’; പുതിയ എഡിറ്റ് ഫീച്ചറുമായി വാട്‌സ്ആപ്പ്

സന്ദേശങ്ങളില്‍ തെറ്റുപറ്റിയാല്‍ ഇനി ആശങ്കപ്പെടേണ്ട, ഒടുവില്‍ അതിനും പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള അവസരം കൂടി ഒരുക്കുകയാണ് വാട്സ്ആപ്പ്. അയച്ച സന്ദേശത്തില്‍ 15 മിനിറ്റിനുള്ളില്‍ തെറ്റ് തിരുത്താനോ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനോ സാധിക്കുന്ന വിധത്തിലാണ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഉപയോക്താവിന്റെ സ്വകാര്യത മെച്ചപ്പെടുത്തുകയാണ് പുതിയ ഫീച്ചറിന്റെ ലക്ഷ്യം. നിലവില്‍ ബീറ്റ...

ഷൂസിനുള്ളിൽ ചെറു അറകൾ, വസ്ത്രങ്ങൾക്കടിയിലും ഒക്കെയായി ഒളിപ്പിച്ചത് കിലോ കണക്കിന് സ്വർണം, പിടി വീണു

ഹൈദരാബാദ്: വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സുഡാനിൽ നിന്നെത്തിയ 23 യാത്രക്കാരിൽ നിന്നായി 14.09 കിലോ സ്വർണ്ണം  പിടിച്ചു. സുഡാനിൽ നിന്ന് ഷാർജ വഴിയാണ് ഇവരെത്തിയത്. ഷൂസിനുള്ളിലെ ചെറു അറകളിലും വസ്ത്രങ്ങൾക്കിടയിൽ നിന്നുമാണ് സ്വർണം പിടിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് എട്ട് കോടി രൂപയോളം വില വരും. ഹൈദരാബാദ് വിമാനത്താവളത്തിൽ അടുത്തിടെ കസ്റ്റംസ് നടത്തിയ ഏറ്റവും വലിയ...
- Advertisement -spot_img

Latest News

എൽ നിനോ എത്തുന്നു; മഴ കുറയും, ചൂട്‌ കൂടും, വരൾച്ചയുണ്ടാകും; മുന്നറിയിപ്പുമായി ലോക കാലാവസ്ഥാസംഘടന

ജനീവ: അന്തരീക്ഷതാപം കൂട്ടുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ ഇക്കൊല്ലം പാതിയോടെ എത്തിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. മേയ് ആദ്യംമുതൽ ജൂലായ് വരെയുള്ള...
- Advertisement -spot_img