Latest news

‘യുദ്ധം അവസാനിപ്പാക്കാന്‍ തയ്യാര്‍’ മൂന്ന് ഉപാധികൾ മുന്നോട്ടു വെച്ച് ഇറാൻ; അമേരിക്കയും ഇസ്രായേലും ഇവ അംഗീകരിക്കണമെന്ന് മസൂദ് പെസഷ്കിയാൻ

അമേരിക്കയും ഇസ്രയേലും തങ്ങളുടെ അവകാശങ്ങൾ അംഗീകരിച്ചാൽ സമാധാനത്തിന് തയ്യാറെന്ന് ഇറാൻ. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടു വച്ചു. ഇറാന്റെ പരമാധികാരം അംഗീകരിക്കണം, നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണം, ഭാവിയിൽ സംഘർഷങ്ങളുണ്ടാകാതിരിക്കാൻ രാജ്യാന്തരതലത്തിലെ ഉറപ്പ് എന്നിവ അംഗീകരിച്ചാൽ ഈ യുദ്ധം അവസാനിപ്പിക്കാമെന്നാണ് ഇറാൻ പ്രസിഡന്‍റ് വ്യക്തമാക്കിയത്. റഷ്യയിലെയും പാകിസ്ഥാനിലെയും നേതാക്കളുമായി സംസാരിച്ചപ്പോഴും താൻ...

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം: ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ബാഗ്ദാദ്: പശ്ചിമേഷ്യയിൽ സംഘർഷം തുടരവേ, ഇറാഖ് തീരത്ത് രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് ഇന്ത്യക്കാരനാണെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഇറാഖിലെ പ്രധാന ആഴക്കടൽ തുറമുഖമായ അൽ ഫോയ്ക്ക് സമീപമാണ് സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ടുകൾ ഉപയോഗിച്ച് ആക്രമണം നടന്നത്. യുഎസ് ഉടമസ്ഥതയിലുള്ള കപ്പലുൾപ്പെടെ...

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈകോടതി; എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

കൊച്ചി: വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയില്‍ തിരിച്ചടി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി. വെള്ളാപ്പള്ളി എല്ലാ ബോർഡുമെമ്പർമാരെയും അടക്കം എസ്എന്‍ഡിപി യോഗത്തിൽ നിന്നും ഹൈക്കോടതി അയോഗ്യരാക്കി. പ്രൊഫ. സാനു മാസ്റ്ററും, സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ് ചന്ദ്രസേനനും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ...

മംഗലാപുരം-രാമേശ്വരം ട്രെയിൻ: സമയക്രമം പ്രഖ്യാപിച്ചു; മലബാറിലെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്ത മംഗലാപുരം-രാമേശ്വരം ട്രെയിനിന്റെ സമയക്രവും സ്റ്റോപ്പുകളും സംബന്ധിച്ച നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. മലബാറിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം ട്രെയിനിന് സ്റ്റോപ്പുണ്ട്. നേരത്തെ പാലക്കാട് മാത്രമാണ് സ്റ്റോപ്പ് എന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു. മംഗലാപുരത്തുനിന്ന് എല്ലാ ശനിയാഴ്ചയും രാത്രി 7.30 നാണ് ട്രെയിൻ സർവീസ് നടത്തുക. കാസർഗോഡ് (8.09PM), കണ്ണൂർ (9.17PM),...

2026 ഫിഫ ലോകകപ്പിൽ ഇറാൻ പങ്കെടുക്കില്ല, സ്ഥിരീകരിച്ച് കായികമന്ത്രി

തെഹ്റാൻ: ഈ വർഷം നടക്കുന്ന ലോകകപ്പ് ഫുട്ബാളിൽ ഇറാൻ ടീം കളിക്കി​ല്ലെന്ന് രാജ്യത്തിന്റെ കായിക മന്ത്രി അഹ്മദ് ദുന്യാമലി. തങ്ങളുടെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ അമേരിക്ക വധിച്ചതിനാൽ, അവിടെ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാൻ ടീമിന് കഴിയില്ലെന്ന് ദുന്യാമലി വിശദീകരിച്ചു. യു.എസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ ചേർന്ന് ആതിഥ്യം വഹിക്കുന്ന 2026...

എണ്ണവില ഇനിയും ഉയരുമെന്ന് ഇറാന്‍റെ ഭീഷണി; ‘ബാരലിന് 200 ഡോളർ നൽകാൻ തയ്യാറെടുത്തോളൂ’

ടെഹ്റാൻ: അസംസ്കൃത എണ്ണ വില ബാരലിന് 200 ഡോളർ വരെ ഉയരാമെന്ന ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന സംയുക്താക്രമണവും ഇറാന്റെ പ്രത്യാക്രമണങ്ങളും തുടരുന്നതിനിടെയാണ് മുന്നറിയിപ്പ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഇടനാഴികളിലൊന്നായ ഹോർമുസ്‌ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കടുത്ത ഭീഷണി നേരിടുന്നത് ആഗോള ഊർജ വിപണിയെ ബാധിച്ച് തുടങ്ങിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. എണ്ണവിലയിൽ...

ഇസ്രയേലിന് സ്പെയിനിന്റെ കനത്ത തിരിച്ചടി; അംബാസഡറെ മടക്കിവിളിച്ചു

പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ യുദ്ധം ശക്തമാക്കുന്നതിനിടെ പ്രതിഷേധസൂചകമായി ഇസ്രയേലിലെ തങ്ങളുടെ അംബാസഡറെ സ്പെയിൻ പിൻവലിച്ചു. ഗാസയിലെ ഇസ്രയേൽ അതിക്രമങ്ങൾക്കും പുതിയ ഇറാൻ യുദ്ധത്തിനുമെതിരെ യൂറോപ്യൻ യൂണിയനിൽ നിന്ന് ഉയരുന്ന ഏറ്റവും ശക്തമായ പ്രതിഷേധമായാണ് സ്പെയിനിന്റെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്. അംബാസഡർ അന മരിയ സലോമൻ പെരസിനെ തിരിച്ചുവിളിച്ചതോടെ, തെൽ അവീവിലെ സ്പാനിഷ് എംബസിയുടെ...

മോദി രാജ്യത്തെ കാണുന്നത് അമ്മയെപ്പോലെ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി നടന്‍ മോഹൻലാൽ. മോദി മികച്ച ഭരണാധികാരിയാണെന്നും പ്രചോദിപ്പിക്കുന്ന നേതാവാണെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. മോദിയുടെ കാഴ്ചപ്പാടുകളിൽ കരുത്തും വ്യക്തതയുമുണ്ടെന്നും കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ കരുതൽ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള പ്രത്യേക പോഡ്കാസ്റ്റിലാണ് മോഹൻലാലിന്‍റെ പരാമർശം. പിണറായി-ലാൽ അഭിമുഖം ചർച്ചയായതിന് പിന്നാലെയാണ് മോദിക്ക് പ്രശംസയുമായി മോഹൻലാന്‍റെ പോഡ്കാസ്റ്റ് എത്തുന്നത്. രാജ്യത്തോടുള്ള...

31 സ്ഥാനാർഥികളെ തീരുമാനിച്ച് കോൺഗ്രസ്; 19 സിറ്റിങ് എം.എൽ.എമാർ ആദ്യ പട്ടികയിൽ; മൂന്നുപേർ പുറത്ത്

ന്യൂഡൽഹി: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികക്ക് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകി. പാലക്കാടും തൃപ്പൂണിത്തുറയും പെരുമ്പാവൂരും ഒഴികെയുള്ള 19 സിറ്റിങ് സീറ്റുകൾ അടക്കം 31 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ അംഗീകരിച്ചതായാണ് സൂചന. നിലവിലെ എം.പിമാർ ആരും ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി...

ഐപിഎൽ 2026: ഉത്‌ഘാടന മത്സരത്തിൽ ആർസിബി എസ്ആർഎച്ചിനെ നേരിടും; തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ രണ്ട് ഘട്ടങ്ങളിലായി ; ഷെഡ്യൂൾ ഇങ്ങനെ

ബെംഗളൂരു: ആവേശപ്പോരാട്ടങ്ങളുടെ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ഈ മാസം 28ന് ആരംഭിക്കുന്നു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ആർസിബി ഇറങ്ങുമ്പോൾ, ശക്തമായ തിരിച്ചുവരവിനാണ് ഹൈദരാബാദ് കോപ്പുകൂട്ടുന്നത്. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ...
- Advertisement -spot_img

Latest News

വോട്ടർപട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല; 15ന് മുമ്പ് അപേക്ഷിച്ചവർക്ക് മാത്രം വോട്ട്

തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ...
- Advertisement -spot_img