മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍. മലപ്പുറം കഴിശ്ശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി.പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം തന്നെയാണ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതെന്നതാണ്...
ബെംഗളൂരു: ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ യുവതിക്ക് ദാരുണാന്ത്യം. 20കാരിയായ കാഷ്യറാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. 45ലേറെ ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു. ബെംഗളൂരുവിലെ ഡോ രാജ്കുമാർ റോഡിലെ ഇലക്ട്രിക് വാഹന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്.
നവരംഗ് ജംഗ്ഷനു സമീപമുള്ള മൈ ഇവി സ്റ്റോറിൽ വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. ഷോറൂമിലെ കാഷ്യറായിരുന്ന പ്രിയയ്ക്ക് തീപിടിത്തമുണ്ടായപ്പോൾ...
ന്യൂഡല്‍ഹി: ഒരു കാലത്ത് നിരത്ത് വാണിരുന്ന, പ്രമുഖ വാഹന നിര്‍മ്മാതാക്കളായ യമഹയുടെ ആര്‍എക്‌സ് 100 വിപണിയില്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങളായുള്ള നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന പുതിയ ആര്‍എക്‌സ് 100ല്‍ നിരവധി അത്യാധുനിക ഫീച്ചറുകള്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോട്ടോര്‍സൈക്കിള്‍ പരമ്പരാഗത 98.62 സിസി എന്‍ജിനോട് കൂടി വരാനാണ് സാധ്യത. കൂടുതല്‍ സിസിയുള്ള...
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്. അടുത്ത വർഷം ടീം കേരളത്തിലെത്തും എന്നാണ് വിവരം. അർജന്റീന ഫുട്ബോൾ അസോസിയേഷൻ അനുമതി കിട്ടിയയെന്നാണ് സൂചന. ഇത് സംബന്ധിച്ച് നാളെ നിർണ്ണായക പ്രഖ്യാപനം. ലയണൽ മെസ്സിയും കേരളത്തിലേക്ക് വരുമോ എന്ന കാര്യത്തില്‍ അർജന്റീന ഫുട്ബോൾ അസോസിയേഷൻ അന്തിമ തീരുമാനമെടുക്കും. കേരളത്തിൽ രണ്ട് മത്സരങ്ങൾ ഉണ്ടാവാനാണ് സാധ്യത. അര്‍ജന്‍റീന...
സംഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറ ബാനുയും വിവാഹമോചിതരാകുന്നു. ഇരുവരും തമ്മിൽ വേർപിരിയുന്നതിനെക്കുറിച്ച് എ ആർ റഹ്മാന്‍റെ ഭാര്യ സൈറയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്ന് റഹ്മാന്റെ ഭാര്യ വ്യക്തമാക്കി. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്നാണ് ഭാര്യ സൈറ ബാനുവിന്റെ പ്രസ്താവനയില്‍ പറയുന്നത്.
മലപ്പുറം: ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിലൂടെയാണ് ലോക്സഭയിൽ പ്രതിപക്ഷ ശബ്ദം ഉയർന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഭിന്നിപ്പിക്കാനാണ് ഫാസിസം ശ്രമിക്കുക. പാലക്കാടും ഭിന്നിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. അത് പരസ്യത്തിലൂടെയും പ്രസംഗത്തിലുടെയും ആകാമെന്നും അത് ഫാസിസ്റ്റുകളെ സഹായിക്കുകയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പരസ്യത്തിലൂടെയും പ്രസംഗത്തിലൂടെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അറിഞ്ഞു ചെയ്താലും അറിയാതെ ചെയ്താലും ശിക്ഷ കിട്ടും. മനപൂർവ്വം ചെയ്യുന്നവർക്ക്...
കൊച്ചി: ശാരീരികാവഹേളനവും വിദ്യാഭ്യാസയോഗ്യത പരിശോധിക്കുന്നതും ഗാർഹികപീഡനത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. ബോഡി ഷെയ്‌മിങ് നടത്തി, വിദ്യാഭ്യാസയോഗ്യത പരിശോധിച്ചു എന്നീ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്തൃസഹോദരന്റെ ഭാര്യയ്ക്കെതിരേ ഗാർഹിക പീഡന നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂർ കൂത്തുപറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാംപ്രതിയാണ് ഹർജിക്കാരി....
തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡുകൾ പുനർവിഭജിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. നിർദിഷ്‌ട വാർഡിന്റെ അതിർത്തികളും ജനസംഖ്യയും ഭൂപടവുമാണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. തദ്ദേശസ്ഥാപനങ്ങളിലും കലക്‌ടറേറ്റുകളിലും ഡീലിമിറ്റേഷൻ കമീഷന്റെ https://www.delimitation.lsgkerala.gov.in എന്ന വെബ്‌സൈറ്റിലും കരട് വിജ്ഞാപനം ലഭിക്കും. ഇതിന്റെ പകർപ്പ് പേജ് ഒന്നിന് മൂന്ന് രൂപയും ജിഎസ്‌ടിയും നൽകിയാൽ ജനങ്ങൾക്കും ലഭിക്കും.
ഡിസംബർ മൂന്നുവരെ ഇത്...
കാസര്‍കോട്: ജില്ലയിൽ നാളെ റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജനസുരക്ഷയെ മുൻനിർത്തി ഓഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ...