Latest news

40 കിമി മൈലേജുമായി സ്വിഫ്റ്റ് ആദ്യം, പിന്നാലെ ഡിസയര്‍; മാരുതിയുടെ മാജിക്ക് ഉടൻ റോഡുകളിലേക്ക്!

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വരും വർഷങ്ങളിൽ പുതിയ മോഡലുകളുടെ ഒരു ശ്രേണി ആസൂത്രണം ചെയ്‍തിട്ടുണ്ട്. ടൊയോട്ട ഇന്നോവ ഹൈക്രോസ് അധിഷ്ഠിത എംപിവിയായ എൻഗേജ് ഈ ദീപാവലി സീസണിന് മുമ്പ് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2024 ഫെബ്രുവരിയോടെ കമ്പനി പുതിയ തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ അവതരിപ്പിക്കും എന്നാണ്...

24 മണിക്കൂറിനുള്ളില്‍ വീഡിയോകള്‍ പിന്‍വലിക്കണം; ഇല്ലെങ്കില്‍ മറുനാടന്‍ ചാനല്‍ നീക്കണം, യൂട്യൂബിനും ഗൂഗിളിനും നിര്‍ദേശം; യൂസഫലിയുടെ പരാതിയില്‍ ഷാജന്‍ സ്‌കറിയയ്ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ താക്കീത്

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി നല്‍കിയ പരാതിയില്‍ ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയെ താക്കീത് ചെയ്ത് ഡല്‍ഹി ഹൈക്കോടതി. ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറുനാടന്‍ മലയാളിയുടെ ഉടമയായ സാജന്‍ സ്‌കറിയ ദുരുപയോഗം ചെയ്യുന്നതായി കോടതി നിരീക്ഷിച്ചു. യൂസഫലിക്കുമെതിരായ അപകീര്‍ത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ വീഡിയോകളും വാര്‍ത്തകളും പിന്‍വലിക്കാന്‍ സാജന്‍...

പ്രവീണ്‍ നെട്ടരുവിന്റെ ഭാര്യയെ പിരിച്ചുവിട്ടു; ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടരുവിന്റെ ഭാര്യയ്ക്ക് ബിജെപി സര്‍ക്കാര്‍ നല്‍കിയ താത്കാലിക നിയമനം റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ ദുരന്തനിവാരണ വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയായിരുന്നു പ്രവീണിന്റെ ഭാര്യ നൂതന്‍ കുമാരി. 2022 സെപ്തംബര്‍ 29ന് നൂതന്‍ കുമാരിയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗ്രൂപ്പ് സി തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമിച്ചിരുന്നത്....

കർണാടകയിൽ 24 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു; വകുപ്പുകൾ വൈകീട്ട് പ്രഖ്യാപിക്കും

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ലെ 24 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടകയിൽ 34 മന്ത്രിമാർ ഉണ്ടാകും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ജൾപ്പെ!ടെ 10 മരന്തിമാർ മെയ് 20 സത്യപ്രതിജ്ഞ ചെയ്തിരുന്നു. എച്ച്.കെ. പാട്ടീൽ, കൃഷ്ണബൈരെഗൗഡ, എൻ. ചലുവരായ സ്വാമി, കെ. വെങ്കടേശ്, ഡോ....

കിലോയ്ക്ക് രണ്ടരലക്ഷം രൂപ! കൊപ്പാളിലെ മാമ്പഴമേളയില്‍ താരമായി ‘മിയാസാകി’, കാണാനെത്തുന്നത് ധാരാളംപേര്‍

ബെംഗളൂരു: ഒരു മാമ്പഴത്തിന് 40,000 രൂപ വില! കിലോയ്ക്ക് രണ്ടര ലക്ഷം രൂപയും. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴം കണ്ട് അത്ഭുതം കൂറുകയാണ് കൊപ്പാളിലെ മാമ്പഴക്കര്‍ഷകര്‍. ജപ്പാന്റെ സ്വന്തം മാമ്പഴമായ 'മിയാസാകി' ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പ് കൊപ്പാളിലൊരുക്കിയ മാമ്പഴമേളയിലെ താരമാണിപ്പോള്‍. ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം കൊപ്പാളിലെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്താനായി പ്രദര്‍ശിപ്പിച്ചതാണെന്ന് ഹോര്‍ട്ടിക്കള്‍ച്ചര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാമ്പഴത്തെക്കുറിച്ചുള്ള...

ബിഗ് ടിക്കറ്റ്: മലയാളിക്ക് ഒരു ലക്ഷം ദിര്‍ഹം, 20 പേര്‍ക്ക് 10,000 ദിര്‍ഹം വീതം

മെയ് മാസത്തിൽ ഓരോ ആഴ്ച്ചയും മൂന്നു പേര്‍ക്ക് വീതം AED 100,000 നേടാന്‍ അവസരം നൽകുകയാണ് ബിഗ് ടിക്കറ്റ്. മൂന്നാമത്തെ ആഴ്ച്ച ഇന്ത്യയിൽ നിന്നും ആഫ്രിക്കൻ രാജ്യമായ ചാഡിൽ നിന്നുമാണ് വിജയികള്‍. ഇതിന് പുറമെ 20 വിജയികള്‍ AED 10,000 വീതവും സ്വന്തമാക്കി. ദീപക് ശശി മലയാളിയായ 33 വയസ്സുകാരൻ ദീപക് 2017 മുതൽ അബു ദാബിയിൽ ജോലി...

‘മകളെ ഷിബിലി കുടുക്കി’; സിദ്ദീഖ് വധക്കേസിൽ ഫർഹാനയുടെ മാതാവ് ഫാത്തിമ

കോഴിക്കോട്: ഒളവണ്ണയിലെ ഹോട്ടലുടമയും തിരൂർ സ്വദേശിയുമായ സിദ്ദീഖ് വധക്കേസിൽ തന്റെ മകളെ കാമുകൻ ഷിബിലി കുടുക്കിയതാണെന്ന് ഫർഹാനയുടെ മാതാവ് ഫാത്തിമ. ഷിബിലിയും ഫർഹാനയും തമ്മിൽ സ്‌നേഹത്തിലായിരുന്നുവെന്നും സിദ്ദീഖിനെ ഷിബിലി പരിചയപ്പെടുന്നത് ഫർഹാന വഴിയാണെന്നും അവർ പറഞ്ഞു. ഫർഹാന സംസാരിച്ചിട്ടാണ് സിദ്ദീഖ് ഷിബിലിക്ക് ജോലി കൊടുത്തതെന്നും ഷിബിലിക്ക് വേണ്ടി ഫർഹാന പലരോടും പണം കടംവാങ്ങിയിരുന്നുവെന്നും മാതാവ്...

തോക്ക് മുതൽ ചുരിക വരെ; പെൺകുട്ടികൾക്ക് പരസ്യ ആയുധ പരിശീലനവുമായി വി.എച്ച്.പി

ജയ്പൂർ: രാജസ്ഥാനിൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് പരസ്യമായി ആയുധ പരിശീലനം. ജോധ്പൂരിലാണ് വി.എച്ച്.പിയുടെയും വനിതാ വിഭാഗമായ ദുർഗവാഹിനിയുടെയും നേതൃത്വത്തിൽ ഏഴു ദിവസം നീണ്ടുനിന്ന പരിശീലനം നടന്നത്. പരിശീലനത്തിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമമായ 'എ.ബി.പി ലൈവ്' പുറത്തുവിട്ടു. ജോധ്പൂരിലെ സരസ്വതി വിദ്യാമന്ദിരത്തിലായിരുന്നു ഏഴു ദിവസത്തെ പരിപാടി നടന്നത്. തോക്ക് മുതൽ ചുരിക വരെയുള്ള ആയുധങ്ങൾ പ്രയോഗിക്കാനുള്ള...

ഇഷൻ കിഷന് പരിക്കേറ്റു; ‘കൺകഷൻ സബ്സ്റ്റിറ്റിയൂട്ടായി’ വിഷ്ണു വിനോദ്‌; ഐ.പി.എല്ലിൽ ആദ്യം

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിംഗ്‌സിനിടെ മുംബൈ ഇന്ത്യന്‍സിന്‍റെ വിക്കറ്റിന് പിന്നില്‍ ഇഷന്‍ കിഷന്‍ മാറിയപ്പോള്‍ എത്തിയത് മലയാളിതാരം വിഷ്‌ണു വിനോദ്. ഇഷന്‍ കിഷന് എന്താണ് സംഭവിച്ചതെന്ന് മത്സരം ടെലിവിഷനില്‍ കണ്ട ആരാധകര്‍ക്ക് ആദ്യം പിടികിട്ടിയില്ലെങ്കിലും പിന്നീട് കാര്യങ്ങള്‍ മനസിലായി. പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ഇഷന്‍ കിഷന്റെ പിന്മാറ്റം. ക്രിസ് ജോര്‍ദാന്‍റെ കൈമുട്ട് ഇഷന്‍ കിഷന്‍റെ ഇടത്തെ കണ്ണില്‍...

കമ്പം ടൗണില്‍ ഭീതിപരത്തി അരിക്കൊമ്പന്‍, അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു, ഒരാള്‍ക്ക് വീണ് പരിക്ക്

ഇടുക്കി: ചിന്നക്കനാലില്‍നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ കമ്പം ടൗണില്‍. അഞ്ച് വാഹനങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തു. ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. ലോവര്‍ ക്യാമ്പില്‍നിന്ന് കമ്പം ടൗണിലേക്ക് നീങ്ങുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ ലഭ്യമായി. നിലവില്‍ നേരത്തേ വിഹരിച്ചിരുന്ന ചിന്നക്കനാല്‍ ഭാഗത്തേക്കായാണ് അരിക്കൊമ്പന്‍ നീങ്ങുന്നത്. കമ്പത്തുനിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റര്‍ ദൂരമാണുള്ളത്. ആന വരുന്നതുകണ്ട്...
- Advertisement -spot_img

Latest News

ആയുഷിന് പകരക്കാരനെത്തി; മുൻ മുംബൈ ഇന്ത്യൻസ് താരത്തെയെത്തിച്ച് ചെന്നൈ

ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....
- Advertisement -spot_img