Saturday, August 2, 2025

Latest news

ശക്തമായ മഴയിൽ ഉപ്പളയിൽ വീടുകളിൽ വെള്ളം കയറി

ഉപ്പള : ശക്തമായ മഴയിൽ ദേശീയപാതയ്ക്കരികിലുള്ള വീടുകളിൽ വെള്ളം കയറി. ഉപ്പള ഗേറ്റിന് സമീപത്തെ എം.പി.സിദ്ദിഖ്, ഫാറൂഖ് അന്തു ഹാജി, അബു ഹാജി, സക്കറിയ, മോനു അറബി, പക്രുഞ്ഞി തുടങ്ങിയവരുടെ വീട്ടിലാണ് വെള്ളം കയറിയത്. ദേശീയപാതയിൽ നിന്ന് ഒഴുകിയെത്തിയ വെള്ളമാണ് വീടുകളിലേക്കെത്തിയത്. ദേശീയപാതയിൽ ഓവുചാൽ നിർമിച്ചിട്ടുണ്ടെങ്കിലും ഇത് കവിഞ്ഞാണ് ചെളിവെള്ളം കുത്തിയൊഴുകിയെത്തിയത്. ഓവുചാൽ നിർമാണത്തിലെ അശാസ്ത്രീയതയാണ്...

ഒടിപി ഇനിമുതല്‍ ആധാര്‍ ലിങ്ക്ഡ് മൊബൈലില്‍ മാത്രം

തിരുവനന്തപുരം: കേരള സംസ്ഥാന ഐടി മിഷന്റെ പദ്ധതിയായ ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് യൂസര്‍ അക്കൗണ്ട് സൃഷ്ടിക്കുന്നതിന് ആധാര്‍ അധിഷ്ടിത ഒടിപി സംവിധാനം പ്രാബല്യത്തിലായി. നിലവില്‍ യൂസര്‍ അക്കൗണ്ട് തുറക്കുന്ന സമയം നല്‍കുന്ന മൊബൈല്‍ നമ്പറിലേക്കാണ് ഒടിപി ലഭിക്കുന്നത്. എന്നാല്‍ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉപഭോക്താവിന്റെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍...

ഉപ്പള പത്വാടിയിലെ ലഹരിവേട്ട; വഴിമുട്ടി അന്വേഷണം!

കാസർകോട് ∙ സംസ്ഥാനത്തെ വലിയ ലഹരിവേട്ടകളിലൊന്നായ ഉപ്പള പത്വാടിയിൽ വീട്ടിൽനിന്ന് 3.407 കിലോഗ്രാം എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി ഉൽപന്നങ്ങൾ പിടികൂടിയ കേസിന്റെ അന്വേഷണം വഴിമുട്ടിയോ? സംഭവം നടന്നിട്ട് 2 മാസത്തിലേറെയായിട്ടും ഇതുവരെ കേസിൽ പിടികൂടിയത് ഒരാളെ മാത്രമാണ്. കൂട്ടുപ്രതികൾക്കായി പ്രത്യേകസംഘം അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ലെന്നും പ്രതികളെന്നു സംശയിക്കുന്ന ചിലർ വിദേശത്താണെന്നുമാണു പൊലീസ് പറയുന്നത്. കഴിഞ്ഞ...

കാന്‍സര്‍ നേരത്തെ കണ്ടെത്താന്‍ ലളിതമായ ബ്ലഡ് ടെസ്റ്റ്; നൂതന സംവിധാനവുമായി റിലയന്‍സ്

ബംഗളൂരു/കൊച്ചി: പ്രമുഖ ജനിതകശാസ്ത്ര, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് കമ്പനിയായ സ്ട്രാന്‍ഡ് ലൈഫ് സയന്‍സസ്, ഒന്നിലധികം അര്‍ബുദങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കുന്ന നവീന ബ്ലഡ് ടെസ്റ്റ് സംവിധാനം ലോഞ്ച് ചെയ്തു. കാന്‍സര്‍സ്‌പോട്ട് എന്നാണ് ഈ രക്തപരിശോധനാ സംവിധാനത്തിന് പേര്. കാന്‍സര്‍ സ്പോട്ട് പരിശോധനയില്‍ കാന്‍സര്‍ ട്യൂമര്‍ ഡിഎന്‍എ ശകലങ്ങള്‍ തിരിച്ചറിയാന്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഏറ്റവും പുതിയ മെത്തിലേഷന്‍...

വൈദ്യുതി നിരക്ക് വര്‍ധന ഈ ആഴ്ച; സമ്മര്‍ താരിഫ് നിര്‍ദേശവുമായി റെഗുലേറ്ററി കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് വര്‍ധന ഈ ആഴ്ച അവസാനം പ്രഖ്യാപിക്കും. 2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കാനാണ് റെഗുലേറ്ററി കമ്മീഷന്റെ തയാറെടുപ്പ്. നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഉപതിരഞ്ഞെടുപ്പിനിടെ നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചാല്‍ സംഭവിച്ചേക്കാവുന്ന തിരിച്ചടി കാരണമാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള...

ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം, 2 പേർക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്ത് എടുത്തത്....

ഞെട്ടിക്കുന്ന വീഡിയോ, കാസർകോട് പെരുമഴ, നാഷണൽ ഹൈവേ പുഴയായി, വെള്ളപ്പൊക്കം! റഡാർ ചിത്രം പ്രകാരം മഴ തുടരും

കാസർകോട്: ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കാസർകോട് ജില്ലയിൽ അതിതീവ്ര മഴ തുടരുന്നു. ജില്ലിയിലെമ്പാടും ഇന്ന് വ്യാപക മഴയാണ് ലഭിച്ചത്. കനത്തമഴയിൽ നാഷണൽ ഹൈവേയിലെ അവസ്ഥ പുഴ പോലെയായിരുന്നു. കനത്ത വെള്ളപ്പൊക്കം പോലെയുള്ള പശ്ചാത്തലത്തിലാണ് ഷിറിയ ഹൈവേയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത്. ഇതിന്‍റെ ഞെട്ടിക്കുന്ന വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. അതിനിടെ കാലാവസ്ഥ വകുപ്പിൽ നിന്ന് പുറത്തുവരുന്ന വാർത്ത ഏറ്റവും...

ദുരഭിമാനക്കൊല; പൊലീസുകാരിയെ സഹോദരൻ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി

ബെം​ഗളൂരു: തെലങ്കാനയിൽ ഇതരസമുദായത്തിലുള്ളയാളെ പ്രണയിച്ച് വിവാഹം കഴിച്ചതിന് വനിതാ കോൺസ്റ്റബിളിനെ സഹോദരൻ മഴു ഉപയോഗിച്ച് വെട്ടിക്കൊന്നു. ഹൈദരാബാദിലെ ഹയാത് നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ നാഗമണിയാണ് മരിച്ചത്. സഹോദരനായ പരമേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. 15 ദിവസം മുൻപായിരുന്നു ഇബ്രാഹിംപട്ടണം സ്വദേശിയായ നാഗമണിയും റായപോലു സ്വദേശിയായ ശ്രീകാന്തും വിവാഹിതരായത്. നാല് വർഷത്തെ പ്രണയം. വീട്ടുകാരുടെ കടുത്ത...

‘ഇന്ത്യയിലും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കണം’; സര്‍വേയില്‍ വന്‍ പിന്തുണ

ദില്ലി: 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഈയടുത്ത് ഓസ്ട്രേലിയ നിരോധിച്ചിരുന്നു. ഇതോടെ ഇന്ത്യയിലും കുട്ടികള്‍ക്ക് സാമൂഹ്യമാധ്യമ അക്കൗണ്ട് എടുക്കുന്നതില്‍ നിയന്ത്രണം വേണമോയെന്ന ചര്‍ച്ചകള്‍ സജീവമാണ്. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കണമെന്ന ആവശ്യം ഇന്ത്യയിലും ശക്തമാണ് എന്നാണ് ദേശീയ മാധ്യമമായ ബിസിനസ് ടുഡേ നടത്തിയ വോട്ടെടുപ്പില്‍ വ്യക്തമായത്. കുട്ടികളുടെ സാമൂഹ്യ മാധ്യമ...

തീവ്രമഴ; രാത്രി കാലങ്ങളിലും പുലര്‍‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത വേണം; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍ പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ എസ് ഇ ബി അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതി കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. രാത്രി കാലങ്ങളിലും പുലര്‍‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. പൊട്ടിവീണ ലൈനില്‍ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍...
- Advertisement -spot_img

Latest News

നടൻ കലാഭവൻ നവാസ് അന്തരിച്ചു

കൊച്ചി: കലാഭവൻ നവാസിനെ (51) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം...
- Advertisement -spot_img