Monday, February 9, 2026

Latest news

മംഗളുരു ബാങ്ക് കൊള്ള: സൂത്രധാരനെ തിരിച്ചറിഞ്ഞു, 67കാരൻ, 6 മാസം നീണ്ട ആസൂത്രണം, മുംബൈയിൽ നിന്നും നിർദേശം നൽകി

മംഗളുരു: മംഗളുരുവിൽ കഴിഞ്ഞ മാസം നടന്ന ബാങ്ക് കൊള്ളയുടെ സൂത്രധാരൻ മുംബൈയിൽ താമസിക്കുന്ന അറുപത്തിയേഴുകാരനെന്ന് കർണാടക പൊലീസ്. ദക്ഷിണ കന്നഡയിൽ ജനിച്ച് പിന്നീട് മുംബൈയിലേക്ക് കുടിയേറിയ ശശി തേവർ എന്നയാളാണ് കൊള്ളയ്ക്ക് പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. കേസിൽ അറസ്റ്റിലായ മുരുഗാണ്ടി തേവർ എന്നയാളാണ് ശശി തേവറിനെ കുറിച്ചുള്ള വിവരവും കൊള്ള ആസൂത്രണം ചെയ്തതിനെ...

‘തങ്കപ്പനല്ലെടാ പൊന്നപ്പൻ’,ഫ്രീയായി കിട്ടിയ ടിക്കറ്റിന് അടിച്ചത് 59 കോടി;അബുദാബി ബിഗ് ടിക്കറ്റ്‌ മലയാളിക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 271-ാമത് സീരീസ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് സമ്മാനമായ 2.5 കോടി ദിർഹം പ്രവാസി മലയാളിക്ക്. 59 കോടിയിലേറെ ഇന്ത്യൻ രൂപയാണ് ഭാ​ഗ്യവാന് ലഭിക്കുന്നത്. ഷാര്‍ജയിൽ താമസിക്കുന്ന ആഷിഖ് പടിഞ്ഞാറത്തിനാണ് അബുദാബി ബി​ഗ് ടിക്കറ്റ് അടിച്ചത്.456808 എന്ന നമ്പര്‍ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. ജനുവരി 29നാണ് ആഷിഖ് സമ്മാനാര്‍ഹായ ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റിന്‍റെ...

കിഫ്ബി റോഡുകൾക്കും ടോൾ വരുന്നു! നീക്കം 50 കോടിയിലേറെ മുടക്കമുതലുള്ള റോഡുകള്‍ക്ക്, നിയമ നിർമ്മാണത്തിന് അനുമതി

തിരുവനന്തപുരം : കിഫ്ബി പദ്ധതി പ്രകാരം നിർമ്മിക്കുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ സർക്കാർ നീക്കം. 50 കോടിക്ക് മുകളിൽ മുതൽമുടക്കുള്ള റോഡുകളിൽ മാത്രമാണ് ടോൾ ഈടാക്കുക. ഇതുസംബന്ധിച്ച നിയമ നിർമ്മാണത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു. വായ്പ എടുക്കുന്നതിലെപ്രതിസന്ധി മറികടക്കാനാണ് സർക്കാർ തീരുമാനം. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതുകടത്തിൽ ഉള്‍പ്പെടുത്തിയതോടെയാണ് വായ്പയെടുത്ത് പശ്ചാത്തല...

‘പൊള്ളുന്ന വെയിലല്ലേ…’; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്, ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കാണ് സാധ്യത. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന...

മംഗൽപാടിയിൽ അനാഥമായി 10 സർക്കാർ കെട്ടിടങ്ങൾ

കാസർകോട്: മംഗൽപാടി പഞ്ചായത്തിൽ അനാഥമായി കിടക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ 10 കെട്ടിടങ്ങൾ. പഴയ മംഗൽപ്പാടി ഗവൺമെന്റ് ഹൈസ്കൂളിന്റെ എട്ട് കെട്ടിടങ്ങളും ചിഹ്നമുഗർ, ഷിറിയ എന്നീ ഏകാധ്യാപക വിദ്യാലയങ്ങളുമാണ് അനാഥമായിരിക്കുന്നത്. ഇവിടെ ഇപ്പോൾ ജി.ബി.എൽ.പി സ്കൂൾ മംഗൽപാടി മാത്രമാണ് പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തിനാകട്ടെ 100 വർഷത്തിലേറെ പഴക്കമുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നു. മംഗൽപാടി ഗവൺമെന്റ് ഹയർ സെക്കൻഡറിയുടെ ഭാഗമായ...

മൊബൈല്‍ ഫോണിനും ജീവന്‍രക്ഷ മരുന്നുകള്‍ക്കും വില കുറയും; ഇറക്കുമതി ചെയ്ത വസ്ത്രങ്ങള്‍ക്ക് വില കൂടും

ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തി വികസിത ഭാരതം യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. മധ്യവര്‍ഗക്കാര്‍ക്ക് ആശ്വാസമാകുന്ന ആദായനികുതി ഇളവുള്‍പ്പെടെ നിരവധി പ്രഖ്യാപനങ്ങള്‍ ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടു. ബജറ്റ് പ്രകാരം ചില സാധനങ്ങള്‍ക്ക് വിലകുറയുകയും ചിലവയ്ക്ക് വില കൂടുകയും ചെയ്യും. ഇത്തവണത്തെ ബജറ്റ് പ്രകാരം വില കുറയുന്നവയും കൂടുകയും...

തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് ട്രെയിനിന് നേരെ ആക്രമണം; ഗ്ലാസുകള്‍ പൊട്ടി

തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് നേരെ ആക്രമണം. ട്രെയിന്‍ കുറ്റിപ്പുറം സ്റ്റേഷന്‍ പിന്നിട്ടതിനു പിന്നാലെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിന്റെ ഗ്ലാസുകള്‍ പൊട്ടിയെന്നും ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് തിരിച്ചറിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. രാത്രി ഒന്‍പതിനായിരുന്നു മണിക്കായിരുന്നു സംഭവം. പൊലീസും റെയില്‍വേയും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോമയിലോ അനങ്ങാനാകാതെയോ കിടക്കുന്ന രോഗികൾക്ക് ഉപയോ​ഗപ്പെടുത്താം; ‘മരിക്കാനുള്ള അവകാശം’ നയവുമായി കർണാടക സർക്കാർ

ബെം​ഗളൂരു: 'മരിക്കാനുള്ള അവകാശം' നയം നടപ്പാക്കി കർണാടക സർക്കാർ. ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് ഉറപ്പുള്ള രോഗികൾക്ക് ദയാവധത്തിനുള്ള കോടതി അനുമതി നേടാൻ അവകാശം ഉണ്ടാവും. ദയാവധത്തിനുള്ള ചട്ടങ്ങൾ നിഷ്കർഷിക്കുന്ന 2023-ലെ സുപ്രീംകോടതി വിധി പ്രകാരമാണ് പുതിയ നയം. രോഗമുക്തി ഉണ്ടാകില്ലെന്നുറപ്പുള്ള, കാലങ്ങളായി കോമയിലോ അനങ്ങാനാകാതെയോ കിടക്കുന്ന രോഗികൾക്ക് നയം ഉപയോഗിക്കാമെന്നാണ് കർണാടക സർക്കാരിന്റെ തീരുമാനം....

കേന്ദ്ര ബജറ്റിന് മുന്നോടിയായി ആശ്വാസ വാർത്ത; രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു

തുടർച്ചയായ രണ്ടാംമാസവും വാണിജ്യ എൽപിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വിലകുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. കേരളത്തിൽ 6 രൂപയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ വില 1,806 രൂപയായി. കോഴിക്കോട്ട് 1,838 രൂപ, തിരുവനന്തപുരത്ത് 1,827 രൂപ. ജനുവരിയിൽ 14.5 രൂപ കുറച്ചിരുന്നു. ഹോട്ടലുകൾക്കും തട്ടുകടകൾക്കും നിലവിലെ വിലയിറക്കം നേരിയ ആശ്വാസമാണ്. ഓഗസ്റ്റ് മുതൽ ഡിസംബർ വരെ...

യുപിഐ ഇടപാടുകൾ ഫെബ്രുവരി ഒന്ന് മുതൽ തടസപ്പെട്ടേക്കാം; ഈ മാറ്റം വേഗം വരുത്തണമെന്ന് നിർദേശം

ദില്ലി: യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). 2025 ഫെബ്രുവരി ഒന്ന് മുതൽ യുപിഐ ഐഡികളിൽ സ്പെഷ്യല്‍ ക്യാരക്ടറുകൾ അനുവദിക്കില്ലെന്ന് എൻപിസിഐ അറിയിച്ചു. എല്ലാ യുപിഐ ഇടപാടുകളും സാങ്കേതിക സ്പെസിഫിക്കേഷനുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മൊത്തത്തിൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് തീരുമാനം. ഡിജിറ്റൽ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമിന്‍റെ സുരക്ഷ മുൻനിർത്തിയാണ്...
- Advertisement -spot_img

Latest News

കാസര്‍കോട് ഇൻഫ്ലുവൻസർ ജീവനൊടുക്കി

കാസർകോട് ഇൻഫ്ലുവൻസറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. കാസർകോട്: കാസർകോട് ഇൻഫ്ലുവൻസറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ്...
- Advertisement -spot_img