മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പൂര്‍- ബിഷ്ണുപൂര്‍ അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവെയ്പ്പുണ്ടായി. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചുരാചന്ദ്പൂരില്‍ അക്രമികള്‍ സ്‌കൂളിന് തീയിട്ടു. ഒന്നരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു. പ്രദേശത്ത് സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.
പതിമൂവായിരത്തിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പലരേയും കരുതല്‍ തടങ്കലിലാക്കി....
കാസർകോട്: കാസർകോട് മേൽപ്പറമ്പിൽ സദാചാര ആക്രമണം. ബേക്കൽ കോട്ട സന്ദർശിച്ചു മടങ്ങിയ പെൺകുട്ടികൾ അടക്കമുള്ള സുഹൃത്തുക്കളെയാണ് തടഞ്ഞുവെച്ച് ആക്രമിച്ചത്. ഭക്ഷണം കഴിക്കുന്നതിനായി ഇവർ കാർ നിർത്തിയപ്പോൾ ചിലർ ചോദ്യം ചെയ്യുകയും കശപിശ ഉണ്ടാവുകയുമായിരുന്നു. മൂന്ന് പെൺകുട്ടികൾ അടക്കം ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ പിറന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു. സംഭവത്തിൽ അബ്‍ദുൾ മൻസൂർ,...
ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് പൊലീസ് സ്ഥിരീകരിച്ചു. കോഴിക്കോട് എ.സി.പിയുടെ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഡി.എം.ഒക്ക് എ.സി.പി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നേഴ്‌സുമാരും കുറ്റക്കാരെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. മാതൃ – ശിശു സംരക്ഷണ കേന്ദ്രത്തില്‍...
രണ്ടാം ഭാര്യക്ക് ഭർത്താവിനെതിരെ ക്രൂരതയ്ക്ക് കേസ് കൊടുക്കാനാവില്ല എന്ന് കർണാടക ഹൈക്കോടതി. രണ്ടാം ഭാര്യ നൽകിയ പരാതിക്കെതിരെ തുമകുരു ജില്ലയിലെ വിറ്റവതനഹള്ളി സ്വദേശിയായ കണ്ഠരാജു സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജി പരിഗണിക്കവെയാണ് നിർണായകമായ വിധിയുണ്ടായത്. ഐപിസി സെക്ഷൻ 498 എ (വിവാഹിതയായ സ്ത്രീകൾക്കെതിരായ ക്രൂരത) പ്രകാരമാണ് കണ്ഠരാജുവിനെതിരെ ഭാര്യ പരാതി നൽകിയത്. ഈ പരാതി...
മണിപ്പൂരിലെ കലാപത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തിലെ ആദിവാസി മേഖലയില്‍ ഇന്നു ബന്ദിന് ആഹ്വാനം. ആദിവാസി ഏക്ത മഞ്ച് അടക്കമുള്ള സംഘടനകളാണ് ബന്ദ് പ്രഖ്യാപിച്ചത്. ബന്ദിന് കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.മണിപ്പൂരിന് പുറമെ മധ്യപ്രദേശിലും ഗുജറാത്തിലും ആദിവാസികളോടുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ബന്ദെന്ന് ആദിവാസി നേതാവ് പ്രഫുല്‍ വാസവ മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ ഇടപെടാത്ത കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച്...
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം കെപിസിസി. ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചതിനിടെ വ്യാപക പോക്കറ്റടി. ഇന്ദിരാഭവനില്‍ എത്തിയ നേതാക്കള്‍ അടക്കമുള്ളവരുടെ പഴ്‌സുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പൊതു ദര്‍ശനം കഴിഞ്ഞ് ഭൗതിക ശരീരം പുതുപ്പള്ളിയിലേക്ക് കൊണ്ടു പോയതിന് ശേഷം നടത്തിയ തിരച്ചിലില്‍ പതിനഞ്ചോളം പഴ്സുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്ദിരാ ഭവനു പുറത്തുനിന്ന് കിട്ടിയതായി അധികൃതര്‍ അറിയിച്ചു.
ആള്‍ക്കൂട്ടത്തില്‍ പഴ്സ്...
ഉപ്പള: എം.ആർ കോളേജ് ഉപ്പളയിൽ ഫാഷൻ ഡിസൈനിങ്, ടീച്ചേഴ്സ് ട്രെയിനിങ് ക്ലാസുകൾ ആരംഭിച്ചു. ഉദ്ഘാടനം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫാത്തിമത്ത് സുഹറ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ റഫീഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ, ടീച്ചേഴ്സ് ട്രെയിനിങ് എച്ച്.ഒ.ഡി...
ഇംഫാല്‍∙ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ മണിപ്പുരില്‍നിന്നു ഞെട്ടിപ്പിക്കുന്ന കൂടുതല്‍ ദാരുണ സംഭവങ്ങളാണു പുറത്തുവരുന്നത്. കാക്ചിങ് ജില്ലയിലെ സെറൗ എന്ന ഗ്രാമത്തില്‍ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയുടെ എണ്‍പതുകരിയായ ഭാര്യയെ അക്രമികള്‍ വീടിനുള്ളിലിട്ടു ജീവനോടെ ചുട്ടുകൊന്നുവെന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്. സെറൗ പൊലീസ് സ്‌റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ് റജിസ്റ്റര്‍...
കോട്ടയം: ഇനിയുള്ള രാഷ്ട്രീയക്കാര്‍ ഉമ്മന്‍ചാണ്ടിയാകാന്‍ ശ്രമിക്കണമെന്ന് മുന്‍മുഖ്യമന്ത്രിയും സി.പി.എം നേതാവുമായിരുന്ന ഇ.കെ നായനാരുടെ മകന്‍ കൃഷ്ണകുമാര്‍. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഉമ്മന്‍ചാണ്ടി ബാക്കിവെച്ചുപോയത് പൂര്‍ത്തിയാക്കുക എന്നത് വരുന്ന തലമുറകള്‍ക്കുള്ള വലിയ ഉത്തരവാദിത്വമാണെന്ന് കൃഷ്ണകുമാര്‍ പ്രതികരിച്ചു. ജനങ്ങളോടേ നേതാക്കള്‍...
മംഗളൂരു: കഴിഞ്ഞ വർഷം ഡിസംബർ ആറിന് മംഗളൂരു കങ്കനാടിയിലെ സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരനെ അക്രമിക്കുകയും ചെയ്ത സംഭവം നയിച്ച മൂന്ന് ബജ്റംഗ്ദൾ നേതാക്കളെ ഒരു വർഷത്തേക്ക് നാടുകടത്തും. മംഗളൂരു ആസ്ഥാനമായി രൂപവത്കരിച്ച വർഗീയ വിദ്വേഷ പ്രവർത്തനങ്ങൾക്കും സദാചാര ഗുണ്ടായിസത്തിനും എതിരായ പ്രത്യേക പൊലീസ് സ്ക്വാഡിന്റെ ശുപാർശ അനുസരിച്ചാണിത്....
തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 15-ാം തീയതിവരെ ഉയർന്ന താപനില തുടരാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ പന്ത്രണ്ട്...