നാഗ്പൂർ: വോട്ടർമാർക്ക് ഓരോ കിലോ ആട്ടിറിച്ചി വിതരണം ചെയ്തിട്ടും തന്നെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി. നാഗ്പൂരിൽ നടന്ന മഹാരാഷ്ട്ര സ്റ്റേറ്റ് ടീച്ചേഴ്സ് കൗൺസിൽ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ തുറന്ന് പറച്ചിൽ. ഹോർഡിങ്ങുകൾ സ്ഥാപിച്ചിട്ടോ ആട്ടിറച്ചി നൽകിയിട്ടോ അല്ല, ജനങ്ങളുമായി വിശ്വാസവും സ്‌നേഹവും വളർത്തിയെടുത്താണ് തെരഞ്ഞെടുപ്പ് വിജയിക്കുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
വോട്ടർമാർ...
കാസർകോട് ∙ ജില്ലയിൽ ഇന്നും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. കേരളത്തിലെ മറ്റു ജില്ലകളിൽ ഇടവേളകളോടു കൂടിയ മഴയാണ് പ്രവചിക്കുന്നതെങ്കിൽ കാസർകോട്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് അധികൃതർ കാണുന്നത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സ്വാധീനം വടക്കൻ കേരളത്തിൽ ശക്തമായ കാറ്റിനും കാരണമാവുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ 3 ദിവസത്തെ കണക്കിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ...
സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല. സർക്കാർ ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. അടിയന്തര പരോളും അനുവദിക്കില്ല. മയക്കുമരുന്ന് വിൽപ്പന വർദ്ധിച്ചത് ചൂണ്ടിക്കാണിച്ചാണ് സർക്കാർ വിജ്ഞാപനം.
സ്‌കൂൾ കുട്ടികളിലും മുതിർന്നവരിലും മയക്കുമരുന്ന് ഉപയോഗവും വിതരണവും ക്രമാതീതമായി വർദ്ധിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള ശിക്ഷാ നടപടികൾ പര്യാപ്തമല്ല. മയക്കുമരുന്നുമായി ബന്ധപ്പെട്ട...
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് കേടായതിന് കേസെടുത്ത സംഭവത്തില്‍ മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ കസ്റ്റഡിയിലെടുത്ത് പൊലീസ്. നാളെ ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂര്‍വമാണോ അതോ സാങ്കേതിക പ്രശ്നമാണോ എന്നാണ് പരിശോധിക്കുക. പരിശോധനയ്ക്ക് ശേഷം മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ വിട്ട് കൊടുക്കുമെന്നും പൊലീസ് വിശദീകരിച്ചു.
അതേസമയം,...
ദില്ലി: കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സുപ്രീംകോടതി. മറ്റ് സംസ്ഥാനങ്ങളിൽ കടുത്ത നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അത് സ്വീകരിക്കാത്ത് എന്തെന്ന് കോടതി ചോദിച്ചു. നാഗാലാൻഡിലെ സ്ത്രീ സംവരണവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വിമർശനം.
നാഗാലാൻഡിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകണമെന്ന് നാഗാലാൻഡ് സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ...
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പര്‍ദ്ദ ധരിച്ചുകൊണ്ട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ നടി സ്വാതി റെഡ്ഡിയുടെ വീഡിയോയാണ്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ഏതെങ്കിലും പുതിയ സിനിമയുടെ ഭാഗമായിട്ടാണോ എന്ന് വ്യക്തമല്ല.
മുഖം വ്യക്തമാക്കിയിട്ടുള്ള വീഡിയോയും ചേര്‍ത്താണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് സ്വാതിയുടെ വീഡിയോയ്ക്ക് കമന്റുകളായി വരുന്നത്. കണ്ണുകളില്‍ നോക്കി താരത്തെ തിരിച്ചറിയാമെന്ന് ആരാധകര്‍ പറയുന്നു.
തിരുവനന്തപുരം: കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ആരവമുയരുന്നു. ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി20 മത്സരങ്ങള്‍ക്കാണ് കാര്യവട്ടം ഗ്രീല്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുന്നത്. പരമ്പരയിലെ രണ്ടാം മത്സരമാണ് കാര്യവട്ടത്ത് നടക്കുക. നവംബര്‍ 26നാണ് മത്സരം. ബിസിസിഐ ഫിക്‌സ്ചര്‍ കമ്മിറ്റി മത്സരക്രമം അംഗീകരിച്ചു.
നവംബര്‍ 21നാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20കളുമാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പരയോടെയാണ്...
തിരുവനന്തപുരം: ലഹരി വില്‍പ്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് കേരള പൊലീസിന്‍റെ ഡ്രോൺ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡൽ ഡ്രോൺ ഉപയോഗിച്ചാണ് പരിശോധന. ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എൻ ഡി പി എസ് കേസുകളിലാണ് ആദ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കണ്ണൂർ സിറ്റി പൊലീസ് പരിധിയിലെ 23 സ്റ്റേഷനുകളിൽ ഏഴെണ്ണത്തിൽ ഡ്രോൺ...
ബിഗ് ടിക്കറ്റിനൊപ്പം കൂടുതൽ സമ്മാനങ്ങൾ നേടാൻ സമ്മർ ബൊണാൻസ ജൂലൈ 25 മുതൽ 30 വരെ. ഈ കാലയളവിൽ 'ബൈ 2 ഗെറ്റ് 1 ഫ്രീ' ഓഫർ ഉപയോഗിക്കുന്നവരിൽ നിന്ന് 15 ഭാഗ്യശാലികൾക്ക് രണ്ട് ബിഗ് ടിക്കറ്റുകൾ അധികം നേടാനാകും. അതായത് ജയിക്കാനുള്ള സാധ്യത, ഒന്നിൽ നിന്ന് അഞ്ചായി വർധിപ്പിക്കാം. ജൂലൈ 31-ന് സോഷ്യൽ മീഡിയ...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...