Latest news

മൈക്കിനെയും ആംപ്ലിഫയറിനെയും വെറുതെ വിട്ടു! കേസ് അവസാനിപ്പിച്ച് പൊലീസ്, കോടതിയില്‍ റിപ്പോർട്ട് നൽകി

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഇന്നലെ പൊലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് ഉപകരണങ്ങൾക്ക് തകരാറില്ലെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കി. ഹൗളിംഗ്...

കറന്തക്കാട് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; 10 വിദ്യാർത്ഥികൾക്കും ഡ്രൈവര്‍ക്കും പരിക്ക്

കാസർകോട്: കാസർകോട് കറന്തക്കാട് സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ്  10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ ഹമീദിനും പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ യാത്ര ചെയ്ത ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ, മൂവാറ്റുപുഴയില്‍ റോഡ്  മുറിച്ച് കടക്കുന്നതിനിടയില്‍  ബൈക്കിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ആശുപത്രിക്ക്...

‘അണ്ടർടേക്കർ’;വൈറലായി പ്രീവെഡ്ഡിംഗ് ഷൂട്ട് വീഡിയോ

വിവാഹത്തിന് മുന്നോടിയായി നടക്കുന്ന പ്രീവെഡ്ഡിംഗ് ഷൂട്ടുകൾ ആളുകൾക്കിടയിൽ വലിയ രീതിയിൽ സ്വീകാര്യത നേടുന്ന ഒന്നായി മാറിക്കഴിഞ്ഞു. ആശയങ്ങളിലെ വ്യത്യസ്ത കൊണ്ടും ഷൂട്ടിനായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളുടെ മനോഹാരിത കൊണ്ടുമൊക്കെ ഇത്തരത്തിലുള്ള പ്രീവെഡ്ഡിംഗ് ചിത്രങ്ങൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട ഒരു പ്രീ വെഡ്ഡിംഗ് ഷൂട്ട് ആണ് കഴിഞ്ഞ ദിവസം വൈറലാകുന്നത്. ഒറ്റ ദിവസം കൊണ്ട് ഏതാണ്ട്...

കലിപൂണ്ട് കടൽ; പെരിങ്കടി–ബേരിക്കയിൽ കടൽഭിത്തി വേണമെന്ന ആവശ്യം ശക്തം

ഉപ്പള ∙ മഴ ശക്തമായതോടെ കടൽക്ഷോഭം രൂക്ഷമായി. ദിവസങ്ങളായി തുടരുന്ന കടൽക്ഷോഭത്തിൽ നൂറിലേറെ കാറ്റാടി മരങ്ങൾ കടലെടുത്തു. പെരിങ്കടി–ബേരിക്ക റോഡും തകരാൻ തുടങ്ങി. ഒരാഴ്ച മുൻപ് വൈദ്യുതത്തൂണും കടലാക്രമണത്തിൽ തകർന്നിരുന്നു. കടൽക്ഷോഭം രൂക്ഷമായ പെരിങ്കടി, ഇസ്‌ലാം പുര, ബേരിക്ക  പ്രദേശങ്ങൾ  കലക്ടർ കെ.ഇമ്പശേഖർ സന്ദർശിച്ചു. ജനങ്ങളിൽ നിന്നു കടലാക്രമണത്തെക്കുറിച്ചു വിവരങ്ങൾ ചോദിച്ചറിഞ്ഞു. കടൽഭിത്തി സ്ഥാപിക്കണമെന്ന് നാട്ടുകാർ...

ഫാഷൻ ​ഗോൾഡ് തട്ടിപ്പ് കേസ്: സത്യവാങ്ങ്മൂലത്തിലെ ഒപ്പ് തന്‍റേതല്ല, ഗൂഢാലോചന നടന്നുവെന്ന് അഡ്വ ഷുക്കൂർ

കാസർകോഡ്: ഫാഷന്‍ ഗോള്‍ഡുമായി ബന്ധപ്പെട്ട സത്യവാങ്ങ്മൂലത്തിലെ ഒപ്പ് തന്‍റേതല്ലെന്ന് നടനും അഭിഭാഷകനുമായ അഡ്വ. ഷുക്കൂര്‍. കേസില്‍ തട്ടിപ്പിന് ഇരയായവർക്കൊപ്പം നിന്ന തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും അഡ്വ. ഷുക്കൂര്‍ ആരോപിക്കുന്നു. ഷുക്കൂര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് വ്യാജ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചതിന് കേസെടുത്തിരുന്നു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതിയായ കളനാട് കട്ടക്കാല്‍ സ്വദേശി...

റാഞ്ചിയിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തെ വെടിവെച്ച് കൊന്നു

റാഞ്ചി: ജാര്‍ഖണ്ഡിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തെ വെടിവെച്ച് കൊന്നു. ദലിത് ശോഷൺ മുക്തി മഞ്ച് നേതാവ് കൂടിയായ സുഭാഷ് മുണ്ടയെ ആണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി എട്ടോടെ  ബൈക്കുകളിലെത്തിയ അക്രമികൾ റാഞ്ചി ജില്ലയിലെ ദലദല്ലി ഭാഗത്തുള്ള ഓഫീസിൽ അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു. ഏഴ് വെടിയുണ്ടകളാണ് മുണ്ടയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...

‘ലോകത്തെ കരയിച്ച വീഡിയോ’ ദുബൈ ഭരണാധികാരിയുടെ ഹൃദയത്തില്‍ തൊട്ടു; ലാനിയയ്ക്ക് ശൈഖ് മുഹമ്മദിന്റെ വലിയ സമ്മാനം

ദുബൈ: ചലനമറ്റ് കിടക്കുന്ന ജെസ്‌നോയെ നോക്കി കൊച്ചു ലാനിയ പൊട്ടിക്കരഞ്ഞു. തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ വേര്‍പാട് അവളുടെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ആ കരച്ചില്‍ നിരവധി പേരുടെ കണ്ണുകളും നനയിച്ചു, ദുബൈ ഭരണാധികാരിയുടെയും... ഇറാഖിലെ ഏറ്റവും പ്രായം കുറഞ്ഞ കുതിരയോട്ടക്കാരിയെന്ന് അറിയപ്പെടുന്ന ലാനിയ ഫാഖിറാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയിലൂടെ നിരവധി പേരുടെ...

കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിംഗപ്പൂരില്‍ ഗൂഢാലോചനയെന്ന് ഡികെ; മന്ത്രിമാര്‍ക്കെതിരെ 11 എംഎല്‍എമാര്‍ കത്ത് നല്‍കി; നിയമസഭാകക്ഷിയോഗം വിളിച്ച് കോണ്‍ഗ്രസ്

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ രാജ്യത്തിന് പുറത്ത് ഗൂഢാലോചനകള്‍ നടക്കുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ സിംഗപ്പൂരിലാണ് ഇത്തരം ഒരു നീക്കം നടക്കുന്നത്. ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈയുമായി കുമാരസ്വാമി സംയുക്ത വാര്‍ത്തസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഡികെയുടെ ആരോപണം. ശിവകുമാറിന്റെ ആരോപണം പുറത്ത് വന്നതിന് പിന്നാലെ കര്‍ണാടകയില്‍...

ഓഹരി വിപണയിലേക്ക് കൊടുങ്കാറ്റായി തിരിച്ചെത്തി അദാനി ഗ്രൂപ്പ്; ഒറ്റ ദിവസത്തെ നേട്ടം 50,501 കോടി രൂപ; എന്‍ഡിടിവിയിലേക്ക് പണമെറിഞ്ഞ് ചെറുകിട നിക്ഷേപകര്‍

ഓഹരി വിപണിയിലേക്ക് വന്‍ തിരിച്ചുവരവ് നടത്തി അദാനി ഗ്രൂപ്പ്. അദാനിയുടെ ഉടമസ്ഥതയിലുള്ള 10 കമ്പനികളിലും കഴിഞ്ഞ രണ്ടു ദിവസമായി വന്‍ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ആഭ്യന്തര നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കാനായതാണ് അദാനിക്ക് കുതിപ്പിന് സഹായകരമായിരിക്കുന്നത്. അദാനിയുടെ ഉടമസ്ഥതയിലുള്ള 10 കമ്പനികളിലുമായി ചൊവ്വാഴ്ച മാത്രം 50,501 കോടി രൂപയുടെ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരമവസാനിക്കുമ്പോള്‍...

കാഞ്ഞങ്ങാട് യൂത്ത് ലീഗ് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; അഞ്ച് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: മണിപ്പൂർ കലാപത്തിൽ നടപടിയാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മുദ്രാവാക്യം വിളിച്ചു നൽകിയ ആളടക്കമാണ് പിടിയിലായത്. മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരായ അബ്ദുൾ സലാം, ഷെരീഫ്, ആഷിർ, അയൂബ്, മുഹമ്മദ്‌ കുഞ്ഞി എന്നിവരെയാണ് ഹൊസ്‌ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്....
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img