കാഞ്ഞങ്ങാട്: മണിപ്പൂർ കലാപത്തിൽ നടപടിയാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടയിലെ വിദ്വേഷ മുദ്രാവാക്യം വിളിയിൽ അറസ്റ്റ് നടപടികൾ ശക്തമാക്കി പൊലീസ്. കേസുമായി ബന്ധപ്പെട്ട് ഇന്ന് 3 പേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. 17 കാരനടക്കമുള്ളവരുടെ അറസ്റ്റാണ് ഹൊസ്ദുർഗ് പൊലീസ് രേഖപ്പെടുത്തിയത്. തെക്കേപ്പുറം സ്വദേശി നൗഷാദ് , ആറങ്ങാടി സ്വദേശി സായ സമീർ,...
ദില്ലി: മണിപ്പൂർ കലാപത്തിന്റെ പേരിൽ ബിജെപിയിൽ രാജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ചാണ് ബിജെപി നേതാവ് വിനോദ് ശർമ്മ പാർട്ടി അംഗത്വമടക്കം രാജിവച്ചത്. ബിഹാറിൽ ബിജെപിയുടെ വക്താവായിരുന്നു ഇദ്ദേഹം. കേന്ദ്ര സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്നും മണിപ്പൂര്‍ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പാർട്ടിക്കില്ലെന്നും കുറ്റപ്പെടുത്തി.
ഫ്ലോറിഡയിലെ നെപ്ട്യൂണിൽ ബീച്ച് സന്ദർശിക്കാൻ എത്തിയവർ അസാധാരണമായ ഒരു കാഴ്ച കണ്ട് അമ്പരന്നു. വളരെ വ്യത്യസ്തമായ ഒരു കടൽപ്പായലായിരുന്നു ബീച്ചിൽ അടിഞ്ഞിരുന്നത്. എന്നാൽ, അത്തരം അസാധാരണം എന്ന് തോന്നുന്ന കടൽപ്പായലുകൾ തൊട്ടുപോകരുത് എന്നാണ് ഇവിടുത്തെ ബീച്ച് പൊലീസിന്റെ നിർദ്ദേശം. കാരണം വേറെയൊന്നുമല്ല, അത് കഞ്ചാവാണ് എന്നാണ് പൊലീസ് പറയുന്നത്.
ഏതായാലും, കടപ്പുറത്ത് കഞ്ചാവ് വന്നടിഞ്ഞതോടെ നിരവധിപ്പേരാണ്...
ഉദുമ: ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി ബന്തിയോട് സ്വദേശി അറസ്റ്റില്‍. ബന്തിയോട്, മുട്ടംഗെറ്റിനു സമീപത്തെ സുജിത്ത് കുമാറി(39)നെയാണ് ബേക്കല്‍ എസ്.ഐ കെ.വി.രാജീവനും സംഘവും അറസ്റ്റു ചെയ്തത്.
ബുധനാഴ്ച ഉച്ച കഴിഞ്ഞ് പള്ളം-കാപ്പില്‍ റോഡില്‍ വാഹന പരിശോധനയ്ക്കിടയിലാണ് സുജിത്ത് അറസ്റ്റിലായത്. ഇയാളുടെ കൈയില്‍ നിന്നു 15.060 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പൊലീസ് സംഘത്തില്‍ കെ.ദിലീപ്, ജയപ്രകാശ് എന്നിവരും ഉണ്ടായിരുന്നു....
കാസര്‍കോട്: കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് പ്രകടനത്തിനിടെ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തിലുണ്ടായ മുദ്രാവാക്യങ്ങള്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വിദ്വേഷ-കള്ളപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് പൊലീസ്. ഒരാള്‍ക്കെതിരെ കേസെടുത്തു. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷ-കള്ളപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു. വ്യാഴാഴ്ച...
സാസംങ് സംഘടിപ്പിച്ച ഗാലക്സി അൺപാക്ഡ് 2023 ചടങ്ങിലൂടെ ഗ്യാലക്സി സെഡ് ഫ്ലിപ്, ഫോൾഡ് ഏറ്റവും പുതിയ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നു. സൗത്ത് കൊറിയയിലെ സോളിലായിരുന്നു ഗാലക്സി വാച്ചുകൾ, ടാബുകൾ തുടങ്ങിയവ അവതരിപ്പിക്കുന്ന ചടങ്ങ് നടന്നത്. ഫോൾഡബിൾ ഫോണുകൾക്കായിരിക്കും പ്രാധാന്യം നൽകുകയെന്ന പ്രഖ്യാപനവുമായാണ് സാംസങ് അൺപാക്ഡ് ചടങ്ങ് സംഘടിപ്പിച്ചത്.
ഏറ്റവും പ്രധാന മാറ്റം കവർ ഡിസ്പ്ലേയിലാണ്. ചെറിയ 1.9...
തലേേശ്ശരി: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനു നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്. അദ്ദേഹത്തിന് എതിരെ വരുന്ന ഏത് നീക്കത്തേയും ജനം പ്രതിരോധിക്കുമെന്നും പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കി. തലശ്ശേരിയില്‍ നടന്ന സേവ് മണിപ്പൂര്‍ പരിപാടിയിലാണ് ജയരാജന്റെ പരാമര്‍ശം.
ഗണപതിയെ അപമാനിച്ച്...
ഉപ്പള: ഉപ്പളയില്‍ നിന്ന് കഴിഞ്ഞ ബുധനാഴ്ച കാണാതായ തെങ്ങുകയറ്റ തൊഴിലാളിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം കടമ്പാര്‍ സ്വദേശിയും ഹൊസങ്കടിയില്‍ താമസക്കാരനുമായ പ്രകാശിന്റെ(55) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ പത്വാടി തോട്ടില്‍ കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് താരാനാഥ് എന്ന ആളിന്റെ വീട്ടില്‍ തേങ്ങ പറിക്കാനായി എത്തിയിരുന്നു. ജോലിക്ക് ശേഷം തിരിച്ചു പുറപ്പെട്ടുവെങ്കിലും സന്ധ്യയായിട്ടും വീട്ടില്‍ എത്തിയില്ല....
ഏഷ്യാ കപ്പ്, ലോകകപ്പ് തുടങ്ങിയ ഇവന്റുകൾക്ക് ‘തുറുപ്പുചീട്ട്’ ആയി കണക്കാക്കാവുന്ന നിരവധി യുവതാരങ്ങൾ ഉള്ളതിനാൽ ഇന്ത്യ തങ്ങളുടെ സ്റ്റാർ ബാറ്റർമാരായ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ആശ്രയിക്കുന്നില്ലെന്ന് ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റ് താരം ചാമിന്ദ വാസ് കരുതുന്നു. ഓഗസ്റ്റ് 31 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിലാണ് ഇന്ത്യ ആദ്യം കളിക്കുക, ശേഷം ഓസ്‌ട്രേലിയക്ക് എതിരെ...
മനാമ: പത്ത് മാസത്തിലേറെയായി ബഹ്റൈനിലെ നിയമകുരുക്കിൽ കുടുങ്ങിയ പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ മൃതദേഹം ഒടുവിൽ ബഹ്റൈൻ അധികാരികൾ ബന്ധുക്കൾക്ക് വിട്ടുനൽകി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഇടപെടലിന് ഒടുവിലാണ് അതിസങ്കീർണമായ നിയമനടപടികൾ ഒഴിവായത്. മാസങ്ങളോളം മൊയ്തീന്റെ ബന്ധുക്കൾ നേരിട്ട അനിശ്ചിതത്വം കൂടിയാണ് ഇല്ലാതാകുന്നത്. പത്ത് മാസത്തിലേറെയായി മൃതദേഹം വിട്ടു കിട്ടാൻ മൊയ്തീന്റെ...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...