പിലിഭിത്ത്: ഭര്‍ത്താവിനെ വെട്ടിനുറുക്കി കഷണങ്ങളാക്കി കനാലില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം. ഗജ്‌റൗള മേഖലയിലെ ശിവനഗർ സ്വദേശിയായ രാം പാലാണ്(55) മരിച്ചത്.
ഭര്‍ത്താവിനെ കട്ടിലില്‍ കെട്ടിയിട്ട ശേഷം ഭാര്യ ദുലാരോ ദേവി മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ച് കഷണങ്ങളാക്കി കനാലില്‍ എറിഞ്ഞു. പിതാവിനെ കാണാനില്ലെന്ന മകന്‍ സണ്‍പാലിന്‍റെ പരാതിയില്‍ നടത്തിയ...
പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യയുടെ രവീന്ദ്ര ജഡേജ-കുല്‍ദീപ് യാദവ് ബൗളിംഗ് സഖ്യം. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്കായി ഏഴ് വിക്കറ്റ് വീഴ്ത്തുന്ന ഇടംകൈയന്‍ സ്പിന്‍ സഖ്യമെന്ന റെക്കോര്‍ഡാണ് കുല്‍ദീപും ജഡേജയും സ്വന്തമാക്കിയത്. വിന്‍ഡീസിനെതിരെ മൂന്നോവര്‍ മാത്രം എറിഞ്ഞ കുല്‍ദീപ് ആറ്...
കണ്ണൂര്‍: പി.ജയരാജനും സ്പീക്കർ എ.എൻ ഷംസീറിനുമെതിരെ കണ്ണൂരിൽ കൊലവിളി മുദ്രാവാക്യവുമായി ബി.ജെ.പി പ്രവർത്തകർ. കൈയും തലയും വെട്ടി കാളിപൂജ നടത്തുമെന്നാണ് മുദ്രാവാക്യം വിളിച്ചത്. മാഹി പള്ളൂരിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു കൊലവിളി മുദ്രാവാക്യം വിളിച്ചത്.
സ്പീക്കർ എ.എൻ ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ വ്യാഴാഴ്ച പറഞ്ഞിരുന്നു....
കൊൽക്കത്ത∙ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റതിനു ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയദേവ് ഘോഷ്, ഭാര്യ സതി എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞിനെ കണ്ടെത്തി. ദമ്പതികളുടെ കൈവശം പുതിയ ഫോൺ ഉണ്ടെന്നു കണ്ടതോടെ സംശയം തോന്നിയ നാട്ടുകാരാണു വിവരം പൊലീസിൽ അറിയിച്ചത്. ഒന്നരമാസം മുൻപാണ് സംഭവം നടന്നതെങ്കിലും...
തിരുവനന്തപുരം : അഞ്ചുതെങ്ങിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അമ്മ ജൂലി(40)യെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവിച്ച ഉടനെ ശ്വാസം മുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശുചിമുറിക്ക് സമീപം കുഴിച്ചിടുകയായിരുന്നു.ശ്വാസം മുട്ടിച്ച ശേഷം കുട്ടിയുടെ കഴുത്തിൽ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയും ചെയ്തതാണ് കുഴിച്ചിട്ടത്. മൃതദേഹം തെരുവ് നായകൾ കടിച്ചു വലിച്ചു. സംശയാസ്പദമായ...
കുമ്പള: കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി. പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥി ജഹ്ഫർ സാദിഖിനാണ് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്. പരുക്കേറ്റ ജഹ്ഫർ സാദിഖ് ഇപ്പോൾ കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
മലപ്പുറം: മറ്റൊരാളുടെ വിശ്വാസത്തെയോ വികാരങ്ങളെയോ വ്രണപ്പെടുത്താൻ അധികാരമില്ലെന്ന് ഓർമ്മിപ്പിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ. മണിപ്പൂർ കലാപത്തിൽ നടപടിയാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടയിലെ വിദ്വേഷ മുദ്രാവാക്യം ഉയർന്ന സംഭവം ചർച്ചയാകുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. നമുക്കൊരു സംസ്‌കാരമുണ്ട്, വ്യക്തിത്വമുണ്ട്. അഭിമാനകരമായ ചരിത്രവും പാരമ്പര്യവുമുണ്ട്. എത്ര...
മുസ്ലീം ലീഗ് നേതാക്കൾ പ്രതികളായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നടപടിയുമായി ക്രൈം ബ്രാഞ്ച്. ബഡ്‌സ് ആക്ട് പ്രകാരം പ്രതികളുടെ ആസ്തികൾ താത്ക്കാലികമായി കണ്ടുകെട്ടാനാവശ്യപ്പെട്ട് കലക്ടർക്ക് അന്വേഷണ സംഘം റിപ്പോർട്ട് നൽകി.
കമ്പനി ചെയർമാനായ മുസ്ലീം ലീഗ് നേതാവ് എം സി ഖമറുദീൻ, എം ഡി ടി കെ...
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വാഹന വിപണിയാണ് കേരളം എന്നാണ് ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ ഉത്സവങ്ങളും ആഘോഷങ്ങളും വലിയ പ്രാധാന്യത്തോടെയാണ് വാഹന നിര്‍മാതാക്കള്‍ കാണുന്നത്. കേരളം ഓണാഘോഷത്തോട് അടുത്തത് കണക്കിലെടുത്ത് വാഹനങ്ങള്‍ക്ക് ഏറ്റവും മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്.
ടാറ്റ മോട്ടോഴ്‌സ് വിപണിയില്‍ എത്തിച്ചിട്ടുള്ള...
പണിക്കിടെ തുറന്ന് കിടക്കുന്ന വയലിൽ കുറച്ച് നേരം വിശ്രമിക്കാം എന്ന് കരുതുന്ന അനേകം ജോലിക്കാരുണ്ട്. എന്നാൽ, അതേ സമയം തന്നെ ഒരു മരത്തിന്റെ തണൽ കൂടി ഉണ്ടെങ്കിൽ അത് കുറേക്കൂടി ആശ്വാസം ആയിരിക്കും. എന്നാൽ, എല്ലാ സമയത്തും അത് അത്ര സുരക്ഷിതമാവണം എന്നില്ല. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അങ്ങനെ...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...