Latest news

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് കള്ള് നൽകി; ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി

തൃശൂർ: വാടാനപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കള്ള് നൽകിയ ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാൻകടവ് കള്ള് ഷാപ്പിന്റെ ലൈസൻസാണ് റദ്ദാക്കിയത്. കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് ആൺസുഹൃത്തിനൊപ്പമെത്തിയ പതിനഞ്ചുകാരി ഷാപ്പിൽ കയറി മദ്യപിച്ചത്. സംഭവത്തിൽ ഷാപ്പ് മാനേജരെയും സുഹൃത്തിനെയും പൊലീസ് റിമാൻഡ് ചെയ്തിരുന്നു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കിയത്.

ഏകീകൃത സിവിൽ കോഡ്: ഉടൻ നടപ്പാക്കില്ല, 2024 തെരഞ്ഞെടുപ്പ് വരെ ചർച്ചയാക്കി നിർത്താൻ ബിജെപി

ദില്ലി: ഏകീകൃത സിവില്‍ കോഡ് ഉടൻ നടപ്പാക്കേണ്ടെന്ന നിലപാടിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം എത്തിയതായി വിവരം. 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ലെന്നാണ് വിവരം. വിഷയം സങ്കീ‍ർണമെന്നും കൂടുതല്‍ പഠനം ആവശ്യമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് വരെ വിഷയം സജീവ ചർച്ചയാക്കി നിലനിർത്താനും പാർട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്. അതേസമയം വടക്ക്...

പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയിലും പിഴയും; കടുത്ത നടപടിയുമായി സൗദിയും കുവൈറ്റും

സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൗദിയും കുവൈറ്റും. കുവൈത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും 2000 കുവൈത്ത് ദിനാര്‍ പിഴയുമാണ് ശിക്ഷയെന്ന് കുവൈത്ത് അഭിഭാഷകന്‍ ഹയാ അല്‍ ഷലാഹി പറഞ്ഞു. സൗദിയിലും ഹാര്‍ട്ട് ഇമോജി അയക്കുന്നവരെ ജയിലിലടക്കും. ഹാര്‍ട്ട് ഇമോജി അയക്കുന്നത് പീഡനം ആയാണ് സൗദിയില്‍...

‘അലക്ഷ്യമായ ഡ്രൈവിം​ഗ്’; വാഹനാപകടത്തിൽ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു

കൊച്ചി: ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാറുമായി ഇന്ന് പൊലീസ് സ്റ്റേഷനിൽ ​ഹാജരാകാനാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം സംഭവിച്ച അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. എറണാകുളം പാലാരിവട്ടത്തുണ്ടായ അപകടത്തിൽ മലപ്പുറം...

രണ്ടാഴ്ച മുന്‍പ് വിവാഹപ്പന്തല്‍ കെട്ടിയ മണ്ണില്‍ മരണപ്പന്തല്‍; ഒരുമിച്ച് യാത്രയായി സിദ്ധിഖും നൗഫിയയും

രണ്ടാഴ്ച മുന്‍പ് വിവാഹത്തിനായി കെട്ടിയ മണ്ണില്‍ അവര്‍ വീണ്ടും ഒരുമിച്ചെത്തി, ജീവനറ്റ ശരീരങ്ങളായി. കഴിഞ്ഞ ദിവസം പള്ളിക്കലാറ്റില്‍ മുങ്ങിമരിച്ച നവദമ്പതിമാരായ സിദ്ധിഖിന്റേയും നൗഫിയയുടേയും ഖബറടക്ക് ഇന്നലെ നടന്നു. കിഴുനില മുസ്ലിം ജമാഅത്ത് പള്ളി കബറിസ്താനിലാണ് ചടങ്ങുകള്‍ നടന്നത്. കുമ്മിള്‍ ചോനാമുകളില്‍ പുത്തന്‍വീട്ടില്‍ വിവാഹപ്പന്തല്‍ അഴിച്ചെങ്കിലും ആഘോഷങ്ങള്‍ അവസാനിച്ചിരുന്നില്ല. രണ്ടാഴ്ചമുമ്പ് കെട്ടിയ വിവാഹപ്പന്തലിന്റെ സ്ഥാനത്ത് മരണപ്പന്തല്‍ ഉയര്‍ന്നപ്പോള്‍...

ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചുകൊന്നു

ദില്ലി: ജയ്പൂർ- മുംബൈ എക്സ്പ്രസ് ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചുകൊന്നു.  ഒരു ആർപിഎഫ് എഎസ്ഐയും രണ്ടു യാത്രക്കാരും ഒരു പാൻട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. മീരറോഡിനും ദഹിസറിനും ഇടയിലാണ് സംഭവം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. 12956 നമ്പർ ട്രെയിന്റെ B5 കമ്പാർട്ട്മെന്റിലാണ് വെടിവെപ്പ് നടന്നത്. എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല. ജയ്പൂരിൽ നിന്നും മുംബൈയിലേക്ക്...

‘നിങ്ങളുടെ മകൻ എത്ര റൺസെടുത്തിട്ടുണ്ട്’; അമിത് ഷായുടെ വിമർശനത്തിന് ഉദയനിധി സ്റ്റാലിന്റെ മറുപടി

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിമർശനങ്ങൾക്ക് മറുപടിയുമായി തമിഴ്നാട് കായിക ​മന്ത്രി ഉദയനിധി സ്റ്റാലിൻ. ഡി.എം.കെ കുടംബാധിപത്യം നില നിൽക്കുന്ന പാർട്ടിയാണെന്ന അമിത് ഷായുടെ വിമർശനത്തിനാണ് മറുപടി. ബി.സി.സി.ഐ സെക്രട്ടറിയായ ജയ് ഷാ ക്രിക്കറ്റിൽ എത്ര റൺസെടുത്തിട്ടുണ്ടെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ ചോദ്യം. എം.എൽ.എ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതിന് ശേഷമാണ് താൻ മന്ത്രിയായത്. ഡി.എം.കെ...

ഒരോവറിൽ പിറന്നത് 48 റൺസ്, ഏഴു സിക്സുകൾ; -വിഡിയോ

കാബൂൾ: ഒരോവറിൽ 48 റൺസ് എടുക്കാമോ? അസാധ്യമെന്ന് തോന്നിക്കുന്ന ബാറ്റിങ് പ്രകടനം കാബൂൾ ട്വന്‍റി20 പ്രീമിയർ ലീഗിലാണ് അരങ്ങേറിയത്. ശഹീൻ ഹണ്ടേഴ്‌സും അബാസിന്‍ ഡിഫൻഡേഴ്‌സും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു നാടകീയ ഓവറും വെടിക്കെട്ട് ബാറ്റിങ്ങും. ആദ്യം ബാറ്റു ചെയ്ത ഷഹീന്‍ ഹണ്ടേഴ്‌സിന്‍റെ ഇന്നിങ്‌സിലെ 19ാം ഓവറിലാണ് 48 റൺസ് അടിച്ചെടുത്തത്. അമീര്‍ സസായിയാണ് പന്തെറിഞ്ഞത്. വൈഡും...

‘കര്‍മം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ് പൂജാരിമാര്‍ പറഞ്ഞത്’; സ്വയംസന്നദ്ധനായി വന്നത് ചാലക്കുടി സ്വദേശി

ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിക്ക് അന്ത്യകർമങ്ങൾ ചെയ്തത് ചാലക്കുടി സ്വദേശിയായ രേവത് ആണ്. കർമം ചെയ്യാൻ പല പൂജാരിമാരും തയ്യാറാകാതിരുന്നപ്പോൾ രേവത് സ്വയം സന്നദ്ധനായി മുന്നോട്ട് വരികയായിരുന്നു "ആലുവ പോയി, മാള പോയി, കുറമശ്ശേരി ഭാഗത്തൊക്കെ അലഞ്ഞു. ഒരു പൂജാരിയും വരാന്‍ തയ്യാറായില്ല. അവരൊന്നും മനുഷ്യന്മാരല്ല. അവര് ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ഹിന്ദിക്കാരുടെ...

യു.പി. മോഡല്‍ നടപ്പിലാക്കി കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കണം- കെ. സുരേന്ദ്രന്‍

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാൻ കേരളത്തിൽ യുപി മോഡൽ സംവിധാനം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് ആദരാഞ്ചലികളർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരികയാണ്. സ്ത്രീസുരക്ഷയുടെ കാര്യത്തിൽ കേരളത്തിൽ കർശന നിയമങ്ങൾ ആവശ്യമുണ്ട്. യുപി മോഡൽ സംവിധാനം കേരളത്തിലും വരണം. ഇത്രയും...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img