ഇന്ത്യയിലെ എം.പി.വി. ശ്രേണിയില്‍ നിരവധി വാഹനങ്ങള്‍ വന്ന് പോയിട്ടും ഇന്നോവയ്‌ക്കൊപ്പം എത്താന്‍ ഒരു വാഹനത്തിനുമായിട്ടില്ല. ഏറ്റവും കംഫര്‍ട്ടബിളായ യാത്രയ്ക്ക് കേളികേട്ട ഈ വാഹനം ആംബുലന്‍സിന്റെ രൂപത്തിലും എത്തുകയാണ്. ടൊയോട്ട തന്നെയാണ് ക്രിസ്റ്റയെ അടിസ്ഥാനമാക്കിയുള്ള ആംബുലന്‍സ് ഒരുക്കുന്നത്. ബേസിക്, അഡ്വാന്‍സ്ഡ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഇന്നോവ ക്രിസ്റ്റ ആംബുലന്‍സുകള്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
സാധാരണ ക്രിസ്റ്റയില്‍ നിന്ന് വ്യത്യസ്തമായി...
ആലുവയില്‍ അഞ്ചുവയസുകാരി അതിക്രൂര ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ സിദ്ദിഖ് രംഗത്തെത്തിയിരുന്നു. സംഭവം നടന്നതിന് തൊട്ടു പിന്നാലെ പ്രതിയെ ഞങ്ങള്‍ക്ക് വിട്ടു തരൂ എന്ന് പറഞ്ഞ് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഈ അവസരത്തില്‍ നടന്‍ സിദ്ദിഖ് പങ്കുവച്ചൊരു പോസ്റ്റാണ് വൈറല്‍ ആകുന്നത്.
അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ ക്ലൈമാക്‌സിനോട്...
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന ഗവര്‍ണറുമായ വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അഞ്ചു തവണ ആറ്റിങ്ങലില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ മന്ത്രിപദം അദേഹം അലങ്കരിച്ചിരുന്നു.
മിസോറാം, ത്രിപുര സംസ്ഥാനങ്ങളില ഗവര്‍ണറായിരുന്നു.
1946-ല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ത്ഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. 1953-ല്‍ വക്കം ഗ്രാമ പഞ്ചായത്ത്...
ബെംഗളൂരു: 21 ലക്ഷം രൂപയുടെ തക്കാളിയുമായി കർണാടകയിൽ നിന്നും രാജസ്ഥാനിലേക്ക് പോയ ട്രക്ക് കാണാനില്ല. കർണാടകയിലെ കോലാറിൽ നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് തക്കാളി ലോഡുമായി പോയ ട്രക്കാണ് കാണാതായത്. ഡ്രൈവറുടെ ഫോണിൽ വിളിച്ചെങ്കിലും ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. ഫോണ്‍ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പരാജയപ്പെട്ടു. ട്രക്കുടമ കോലാർ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയതോടെയാണ്...
കൊച്ചി: വാഹനാപകടത്തെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. സുരാജിന് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിലും സുരാജ് പങ്കെടുക്കണമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റയാള്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. തുടർന്ന് നടനെതിരെ പൊലീസ് കേസെടുത്തു. അലക്ഷ്യമായി...
ഉപ്പള: സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ അക്ഷയ കേന്ദ്രങ്ങൾ മുഖേനയുള്ള മസ്റ്ററിംഗ് ഇന്ന് (31- 7 - 2023 ) അവസാനിക്കുന്ന സാഹചര്യത്തിൽ ഒരു മാസം കൂടി സമയം നീട്ടണമെന്നാവശ്യപ്പെട്ട് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, തദ്ധേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവർക്ക് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് നിവേദനം...
മുംബൈ: പുരുഷ ഏകദിന ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സര തിയതിയില്‍ മാറ്റം. ഒക്‌ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന മത്സരം ഒരു ദിവസം മുന്നേ 14-ാം തിയതി നടക്കും എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വേദി അഹമ്മദാബാദ് ആയി തുടരും. ലോകകപ്പിലെ മറ്റ് ചില...
എറണാകുളം: ആലുവ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ യുപി മാതൃക നടപ്പാക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്.കേരളത്തെ യു പി യുമായി താരതമ്യം ചെയുന്നത് യു പി യെ വെള്ള പൂശാനാണ്.ഓരോ 3 മണിക്കൂറിലും ഒരു ബലാത്സംഗം നടക്കുന്ന സംസ്ഥാനമാണ് യു പി.യു പി യിൽ പോലീസ് ഏറ്റുമുട്ടൽ നിത്യ സംഭവമാണ്.ബിജെപി നേതാക്കൾ...
ഇന്ത്യൻ വാഹനലോകത്തെ മുടിചൂടാമന്നനാണ് മാരുതി സുസുക്കി. ഉപഭോക്താക്കളുടെ വിശ്വാസം സമ്പാദിച്ച് വർഷങ്ങളായി വാഹനങ്ങൾ നിർമ്മിക്കുന്ന കമ്പനി നിരവധി ജനപ്രിയ മോഡലുകളിലൂടെ വിപണിയെ നിയന്ത്രിക്കുന്നു. ഇപ്പോഴിതാ മാരുതി സുസുക്കി തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയായ മാരുതി സുസുക്കി ബ്രെസയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായിട്ടാണ് മാരുതി...
മലപ്പുറം: വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കാനൊരുങ്ങി സിപിഎം മുതിർന്ന നേതാവ് ടികെ ഹംസ. നാളെ വഖഫ് ബോർഡ് യോഗം ചേരാനിരിക്കെയാണ് രാജി പ്രഖ്യാപനം. ഒന്നരവർഷം കാലാവധി ബാക്കി നിൽക്കെയാണ് നാളെ രാജി വെക്കാനൊരുങ്ങുന്നത്. വഖഫ് ബോർഡിൽ പല കാര്യങ്ങളിലും വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനുമായി ഭിന്നതകൾ ഉണ്ടെന്ന് സൂചനയുണ്ടായിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...