Latest news

ഒരു മാസത്തിനിടെ എഐ കാമറയില്‍ കുടുങ്ങിയത് 10 എംപിമാരും 19 എംഎല്‍എമാരും

തിരുവനന്തപുരം: ഒരുമാസത്തിനിടെ ഗതാഗത നിയമലംഘനത്തിന് എഐ കാമറയില്‍ കുടുങ്ങിയത് 29 ജനപ്രതിനിധികളുടെ വാഹനങ്ങള്‍. 19 എംഎല്‍എമാരും പത്ത് എംപിമാരുമാണ് കുടുങ്ങിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഒരു എംപി പത്ത് തവണയും ഒരു എംഎല്‍എ ഏഴ് തവണയും നിയമംലംഘിച്ചു. 328 സര്‍ക്കാര്‍ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇവരില്‍ നിന്ന് പിഴ ഈടാക്കാനുള്ള നടപടികള്‍...

തക്കാളി കിലോക്ക് 259; പച്ചക്കറി വില വർധിച്ചേക്കും

ന്യൂഡൽഹി: ലഭ്യത കുറഞ്ഞതോടെ തക്കാളി വിലയിൽ വീണ്ടും കുതിപ്പ്. കിലോയ്ക്ക് 259 രൂപ നിരക്കിലാണ് മദർ ഡെയ്‍ലി സ്റ്റാളുകളിൽ തക്കാളി വിൽക്കുന്നത്. വരും ദിവസങ്ങളിൽ പച്ചക്കറി വിലയിലും വർധനവുണ്ടാകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. ഉത്തരേന്ത്യയിൽ മഴ കനത്തതോടെ വിതരണത്തിലുണ്ടായ തടസമായിരുന്നു തക്കാളി വില കൂടാനുള്ള കാരണം. കേന്ദ്ര സർക്കാരിന്‍റെ ഇടപെടലിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് തക്കാളി വിലയിൽ നേരിയ...

വീണ്ടും അമ്പത് കടന്ന് താപനില, യുഎഇയിൽ പുറത്തിറങ്ങാൻ വയ്യ; മൂടൽമഞ്ഞിൽ റെഡ് അലർട്ട്

അബുദാബി: യുഎഇയിൽ ചൂട് അതികഠിനമായി തുടരും. ബുധനാഴ്ച രാജ്യത്ത് താപനില 50 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. രാജ്യത്ത് താപനില ഇന്ന് 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. പടിഞ്ഞാറൻ മേഖലയിലാകും ഇന്ന് ചൂട് കഠിനമാവുക. അബുദാബിയിൽ 45 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 44 ഡിഗ്രി സെൽഷ്യസിലേക്കും ഇന്ന് താപനില ഉയരും. 50.2 ഡിഗ്രി സെൽഷ്യസാണ് ബുധനാഴ്ച...

മൂന്ന് വര്‍ഷം കൊണ്ട് വില ഇരട്ടിയായി, സബ്‌സഡി അപ്രത്യക്ഷമായി; തിരഞ്ഞെടുപ്പുകളില്‍ എല്‍.പി.ജി കത്തുമോ….

രാജ്യത്ത് പാചക വാതകത്തിന്റെ വിലയില്‍ മൂന്ന് വര്‍ഷം കൊണ്ട് ഇരട്ടിയോളമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് 2020-ല്‍ 581 രൂപയുണ്ടായിരുന്ന പാചക വാതക സിലിണ്ടറിന് ഇന്ന് 1100 രൂപയിലധികമാണ് വില. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാചകവാതക വില മുഖ്യ പ്രചാരണായുധമാക്കാനിരിക്കുകയാണ് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും....

മദ്യപിച്ച് ലക്കുക്കെട്ട് ആർഎസ്എസ് ഓഫീസ് ചുവരിൽ മൂത്രമൊഴിച്ചു; ചോദ്യം ചെയ്ത പ്രവര്‍ത്തകരെ തല്ലി, ഓഫീസ് തകർത്തു

ഷാജഹാൻപുർ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ മദ്യപിച്ചെത്തിയ ചിലർ ആർഎസ്‌എസ് ഓഫീസിന്‍റെ ചുവരിൽ മൂത്രമൊഴിച്ചത് വിവാദമാകുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തതോടെ മദ്യപ സംഘം ആയുധങ്ങളുമായി ആക്രമിക്കുകയും ചെയ്തു. ഷാജഹാൻപൂരിലെ ആര്‍എസ്എസ് ഓഫീസും സംഘം അടിച്ചു തകർത്തു. 40 ഓളം പേർ ആയുധങ്ങളുമായി ഓഫീസ് ആക്രമിച്ചുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷമായതോടെ പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ...

ആയുധങ്ങളുമായി ഇരുവിഭാഗവും മുഖാമുഖം; മണിപ്പുരിൽ വന്‍ സംഘര്‍ഷാവസ്ഥ

മണിപ്പുരിൽ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ സംസ്ക്കാരം തടയാന്‍ മെയ്തെയ് സംഘങ്ങള്‍. ആയുധങ്ങളുമായി ഇരുവിഭാഗവും മുഖാമുഖം നിരന്നു. സംസ്കാരം അനുവദിക്കില്ലെന്നു മെയ്തെയ് അറിയിച്ചു. അര്‍ധസൈനിക വിഭാഗം കനത്ത ജാഗ്രതയിലാണ്. ഇതിനിടെ 35 കുക്കി വിഭാഗക്കാരുടെ സംസ്കാരം താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ് ഹൈക്കോടതി. ഒരാഴ്ചത്തേക്കു തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മെയ്തെയ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്കാരം നിശ്ചയിച്ചിരുന്നത്....

ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം- സലീം കുമാര്‍

കൊച്ചി: സ്പീക്കര്‍ എ.എന്‍ ഷംസിറുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടന്‍ സലീം കുമാര്‍. മാറ്റങ്ങള്‍ വേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണെന്നും മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും സലീം കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സലീം കുമാറിന്റെ...

ഗ്യാന്‍വാപി: സര്‍വേ നടത്താമെന്ന് അലഹബാദ് ഹൈക്കോടതി; മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളി

അലഹബാദ്: ഗ്യാൻവാപി മസ്ജിദിലെ സർവേ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജി അലഹബാദ് ഹൈക്കോടതി തളളി. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഇതോടെ പുരാവസ്തു വകുപ്പിന് സർവേ തുടരാം. ഹിന്ദു ക്ഷേത്രം തകർത്താണോ പള്ളി നിര്‍മിച്ചതെന്ന് നിർണയിക്കാനുള്ള ഏക മാർഗം സര്‍വേയാണെന്ന് അവകാശപ്പെട്ട് നാല് സ്ത്രീകളാണ് നേരത്തെ കോടതിയെ സമീപിച്ചത്. ജൂലൈ 21ന് വാരാണസി...

പത്തനംതിട്ടയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ടയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട പരുമലയിലാണ് സംഭവം. കൃഷ്ണൻകുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല ഡിവൈഎസ്പി അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്ന് പ്രാഥമിക നി​ഗമനം.

ഈ ആപ്പ് നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ ഉടന്‍ ഒഴിവാക്കൂ; അല്ലെങ്കില്‍ വാട്സ്ആപിലെ വിവരങ്ങളെല്ലാം ചോരും

വാട്സ്ആപ് ഉള്‍പ്പെടെയുള്ള വിവിധ ആപ്ലിക്കേഷനുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്ന വ്യാജ ആപ്ലിക്കേഷനെതിരെ മുന്നറിയിപ്പ്. ദക്ഷിണേഷ്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്തക്കളെ ലക്ഷ്യമിടുന്ന 'സേഫ് ചാറ്റ്' എന്ന ചാറ്റിങ് ആപ്ലിക്കേഷനാണ് ഉപയോക്താക്കളുടെ വാട്സ്ആപ് വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ചോര്‍ത്തി നല്‍കുന്നതായി കണ്ടെത്തിയിരിക്കുന്നത്. സൈബര്‍ സുരക്ഷാ സ്ഥാപനമായ 'സൈഫേമ'യിലെ വിദഗ്ധരാണ് വാട്സ്ആപ് ഉപയോക്താക്കളുടെ പേടിസ്വപ്നമായി മാറുന്ന പുതിയ സുരക്ഷാ ഭീഷണിയെക്കുറിച്ച് വിവരം...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img