Latest news

സംഘപരിവാറിനെതിരെ മുദ്രാവാക്യം വിളിച്ചത് കുറ്റമായി പരാമർശിച്ച് പൊലീസ് എഫ്.ഐ.ആർ

കോഴിക്കോട്: സംഘപരിവാറിനെതിരെ മുദ്രാവാക്യം വിളിച്ചത് കുറ്റമായി പരാമർശിച്ച് പൊലീസ് എഫ്.ഐ.ആർ. എസ്.ഐ.ഒ - സോളിഡാരിറ്റി സംഘടനകൾ സംയുക്തമായി നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ എടുത്ത കേസിലാണ് സംഘപരിവാറിനെതിരെ മുദ്രാവാക്യം വിളച്ചത് കുറ്റമായി എഫ്.ഐ.ആറിൽ പറഞ്ഞിരിക്കുന്നത്. ഹരിയാന സംഘർഷത്തിലും മഹാരാഷ്ട്ര ട്രെയിൻ ആക്രമണത്തിലും പ്രതിഷേധിച്ചാണ് സോളിഡാരിറ്റി-എസ്.ഐ.ഒ കോഴിക്കോട്ട് പ്രതിഷേധ മാർച്ച് നടത്തിയത്. 'കണ്ടാലറിയുന്ന 50 പേർ ന്യായവിരുദ്ധമായ സംഘം...

‘ഇങ്ങനെയുള്ളവരെ കണ്ടാൽ എന്ത് ചെയ്യണം, നിങ്ങള് പറ’! ആ ട്രോൾ ആർക്കുനേരെ? അബ്ദുറബ്ബിന്‍റെ കുറിപ്പിൽ ചർച്ച

മലപ്പുറം: ആരുടെയും പേര് എടുത്തുപറയാതെയുള്ള അബ്ദുറബിന്‍റെ പരിഹാസ കുറിപ്പിന് താഴെ കുറിപ്പ് ആരെക്കുറിച്ചാണെന്നതിൽ ചർച്ച. ചില കാരണവൻമാരെപോലെ അനാവശ്യ അഭിപ്രായം മാത്രം പറയുന്ന തരത്തിലുള്ളവരെ കണ്ടാൽ എന്ത് ചെയ്യണം എന്നതാണ് അബ്ദുറബ് പരിഹാസ രൂപേണ കുറിച്ചത്. മുസ്ലിം ലീഗ് ആസ്ഥാന മന്ദിരത്തിനായി ലീഗ് പിരിച്ച തുകയുമായി ബന്ധപ്പെടുത്തി അഭിപ്രായം പറയുന്നവർക്കെതിരായ വിമർശനമാണ് അബ്ദറബ് ഉന്നയിച്ചതെന്നാണ്...

കുമ്പളയില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി ഗൃഹനാഥനെ തള്ളിയിട്ട് ലാപ്‌ടോപ്പ് കവര്‍ന്നു

കുമ്പള: പട്ടാപ്പകല്‍ വീട്ടില്‍ കയറിയ മോഷ്ടാവ് മല്‍പ്പിടിത്തത്തിനിടെ ഗൃഹനാഥനെ തള്ളിയിട്ട് ലാപ്‌ടോപ്പുമായി കടന്നുകളഞ്ഞു. കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡിന് സമീപം താമസിക്കുന്ന ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച. ഇബ്രാഹിമിന്റെ ഭാര്യ റുഖിയ ബന്ധുമരിച്ചതിനാല്‍ മൊഗ്രാലില്‍ പോയിരുന്നു. അതിനിടെ ഇബ്രാഹിം വീടിന്റെ വാതില്‍ പൂട്ടി താക്കോല്‍ തട്ടിന്‍ പുറത്ത് വെച്ച് കടയില്‍ പോയ നേരത്തായിരുന്നു താക്കോല്‍ എടുത്ത്...

ഇസ്‌ലാമിക വിശ്വാസത്തെ അവഹേളിച്ച സുകുമാരൻ നായരുടെ പ്രസ്താവനയിൽ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണം: എസ്.ഡി.പി.ഐ

തിരുവനന്തപുരം: മതവിശ്വാസിയല്ലാത്ത ഷംസീറിന്റെ പരാമർശങ്ങളോട് ബന്ധപ്പെടുത്തി ഇസ്ലാമിക വിശ്വാസത്തെ അവഹേളിച്ച സുകുമാരൻ നായരുടെ പ്രസ്താനവനയോട് യു.ഡി.എഫ് നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു. ഷംസീറിന്റെ പരാമർശത്തെ വിമർശിച്ചുകൊണ്ട് മതവിശ്വാസികളെ കുറിച്ച് വാചാലരാവുന്ന വി.ഡി സതീശനും കുഞ്ഞാലിക്കുട്ടിയും സുകുമാരൻ നായരുടെ നിലപാടിൽ നിശബ്ദത പുലർത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എൻ.എസ്.എസ് പോലെയുള്ള...

ഇനി പിഴ അടച്ചുതീര്‍ക്കാതെ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കി നല്‍കില്ല; പുതിയ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ഇനിമുതല്‍ വാഹന ഇന്‍ഷുറന്‍സ് പുതുക്കണമെങ്കില്‍ ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ നിര്‍ബന്ധമായും അടച്ചുതീര്‍ക്കണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവിലുള്ള പിഴ പൂര്‍ണ്ണമായി അടച്ചവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കൂ എന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി...

വ്യാഴാഴ്ച മുതല്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ ബൂത്തുകളിലേക്ക്; എത്തുക 10000 നേതാക്കള്‍

തിരുവനന്തപുരം: കേരളത്തിലെ ബിജെപി നേതാക്കള്‍ വ്യാഴാഴ്ച മുതല്‍ ബൂത്ത് സന്ദര്‍ശനം നടത്തും. അടുത്ത പത്ത് ദിവസങ്ങള്‍ കൊണ്ട് നേതാക്കള്‍ എല്ലാ ബൂത്തുകളിലും എത്തുന്ന തരത്തിലാണ് പരിപാടി ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു നേതാവ് രണ്ടു ബൂത്തുകളാണ് സന്ദര്‍ശിക്കുക. രണ്ട് ദിവസം പൂര്‍ണ്ണമായും ബൂത്തുകളില്‍ തങ്ങും. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരം മണ്ഡലത്തിലെ വോര്‍ക്കാടി ബൂത്തും...

ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി

ന്യൂഡല്‍ഹി: സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി. ഗണപതി ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ അപകീര്‍ത്തികരവും പ്രകോപനപരവുമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് പരാതി. സുപ്രീം കോടതി അഭിഭാഷകന്‍ കോശി ജേക്കബാണ് പരാതിക്കാരന്‍. ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയുടെ ഭാഗത്തു നിന്നുള്ള ഇത്തരം പ്രവര്‍ത്തികള്‍ സത്യപ്രതിജ്ഞയുടെ കടുത്ത ലംഘനമാണെന്നും ഷംസീറിനെ ഭരണഘടനാ പദവിയില്‍ നിന്ന് പുറത്താക്കണമെന്നും...

കൊടും ക്രൂരത; 12കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ജീവനോടെ തീ കൊളുത്തി കൊന്നു, മൃതദേഹം ഇഷ്ടികചൂളയില്‍

ഭിൽവാര: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് കൊടും ക്രൂരത. 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ തീ കൊളുത്തി കൊന്നു. ഭിൽലവാരയിലെ ഒരു ഇഷ്ടിക ചൂളയിൽ നിന്നുമാണ് പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അമ്മയോടൊപ്പം ആടിനെ മേയ്ക്കാനിറങ്ങിയ പെൺകുട്ടിയാണ് ആരുംകൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം നടന്നത്. അമ്മയ്ക്കൊപ്പം ആടിനെ മേയ്ക്കാൻ വീട്ടിൽ നിന്നും...

നാട്ടിലേക്കുള്ള യാത്രക്കിടെ വാങ്ങിയ ടിക്കറ്റിന് ‘ബമ്പറടിച്ചു’; പ്രവാസി മലയാളിക്ക് കോടികളുടെ സമ്മാനം

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ സമ്മാനം നേടി പ്രവാസി മലയാളി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് നടത്തിയ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (എട്ടു കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് ഇദ്ദേഹം സമ്മാനമായി നേടിയത്. ദുബൈയില്‍ എമിറേറ്റ്‌സ് എയര്‍ലൈനില്‍ എയര്‍ക്രാഫ്റ്റ് എഞ്ചിനീയറായ വിനോദ് വിക്രമന്‍ നായരാണ് കോടികളുടെ സമ്മാനം...

വന്‍ കുതിപ്പുമായി റിപ്പോര്‍ട്ടര്‍; ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ഏഷ്യാനെറ്റ് ന്യൂസ്; മുന്നേറ്റം നിലനിര്‍ത്തി കൈരളി; താഴേക്ക് വീണ് ജനം ടിവി; ടിആര്‍പി റിപ്പോര്‍ട്ട് പുറത്ത്

മലയാളം ന്യൂസ് ചാനല്‍ പ്രേക്ഷകരുടെ എണ്ണം അളക്കുന്ന ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍ (ടിആര്‍പി) കുതിച്ച് റിപ്പോര്‍ട്ടര്‍ ടിവി. 30 ആഴ്ച്ചയിലെ റേറ്റിങ്ങ് പുറത്തു വന്നപ്പോഴാണ് അടുത്തിടെ പുതിയ സാങ്കേതിക വിദ്യയോടെ സംപ്രേക്ഷണം ആരംഭിച്ച് റിപ്പോര്‍ട്ടര്‍ ടിവി മുന്നേറ്റം ഉണ്ടാക്കിയത്. ടിആര്‍പി റേറ്റിങ്ങ് ചാര്‍ട്ടില്‍ പോലും ഇടം പിടിക്കാതിരുന്ന റിപ്പോര്‍ട്ടര്‍ പുനഃസംപ്രേക്ഷണം ആരംഭിച്ച് ഒരു മാസം...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img