Latest news

മുതല കടിച്ചെടുത്ത് നദിയിലേക്ക് മറഞ്ഞു; ഫുട്ബാൾ താരത്തിന് ദാരുണാന്ത്യം

കോസ്റ്ററിക്കയിൽ ഫുട്ബാൾ താരത്തിന് മുതലയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. 29കാരനായ ജീസസ് അൽബെർട്ടോ ലോപ്പസ് ഒർട്ടിസാണ് കൊല്ലപ്പെട്ടത്. നദിയിൽ നീന്തൽ വ്യായാമത്തിനിടെ മുതല ആക്രമിക്കുകയായിരുന്നു. കോസ്റ്ററിക്കൻ തലസ്ഥാനമായ സാൻ ജോസിൽനിന്ന് 140 മൈൽസ് അകലെയുള്ള സാന്‍റ ക്രൂസിലെ കനാസ നദിയിൽ നീന്തുന്നതിനിടെയാണ് മുതല ആക്രമിക്കുന്നത്. അമേച്വർ ക്ലബായ ഡിപോർട്ടീവോ റിയോ കനാസിന്‍റെ താരമാണ് ഓർട്ടിസ്. സമൂഹമാധ്യമങ്ങളിലൂടെ ക്ലബ്...

മാലിന്യം തള്ളൽ: രണ്ടുദിവസങ്ങളിലായി ആറു കേസുകൾ രജിസ്റ്റർ ചെയ്തു

കൊച്ചി: ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ ബുധൻ, വ്യാഴം ദിവസങ്ങളിലായി ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ തോപ്പുംപടി, എറണാകുളം ടൗൺ സൗത്ത്, ഏലൂർ, പനങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ ആണ് കേസുകൾ രജിസ്റ്റർ ചെയ്തത്. മുണ്ടംവേലി പള്ളിയുടെ മുൻവശത്ത് പ്രവർത്തിക്കുന്ന ലില്ലീസ് സ്റ്റോറിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് കടയിലെ ജീവനക്കാരൻ മുണ്ടംവേലി മൈത്രി...

ഉഡുപ്പി കോളജ് ‘ഒളികാമറ’ കേസ്: വിദ്യാർഥിനി ജില്ല കോടതിയിൽ രഹസ്യമൊഴി നൽകി

മംഗളൂരു: ഉഡുപ്പി പാരാമെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഫോൺ കാമറ വെച്ച് സ്വകാര്യത പകർത്തി എന്ന കേസിൽ ഇരയായ വിദ്യാർഥിനി ഉഡുപ്പി ജില്ല കോടതിയിൽ ഹാജരായി രഹസ്യ മൊഴി നൽകി. ഉഡുപ്പി പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴി നൽകിയത്. കഴിഞ്ഞ മാസം 18നാണ് ഒളികാമറ ആരോപണം ഉയർന്നത്. സംഭവത്തിൽ മൂന്ന്...

ലോക മുന്‍ ഒന്നാം നമ്പര്‍ ട്വന്‍റി 20 ബാറ്റര്‍ അലക്‌സ് ഹെയ്‌ല്‍സ് വിരമിക്കല്‍ പ്രഖ്യാപിച്ചു

ലണ്ടന്‍: ലോക മുന്‍ ഒന്നാം നമ്പര്‍ ട്വന്‍റി 20 ബാറ്ററായ ഇംഗ്ലണ്ടിന്‍റെ അലക്‌സ് ഹെയ്‌ല്‍സ് രാജ്യാന്തര വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരം മുപ്പത്തിനാലാം വയസിലാണ് 12 വര്‍ഷത്തോളം നീണ്ട അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് ബൈ പറയുന്നത്. ഫ്രാഞ്ചൈസി ലീഗുകളില്‍ തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹെയ്‌ല്‍സിന്‍റെ തീരുമാനം. ഇംഗ്ലണ്ടിനായി 2022ല്‍ ട്വന്‍റി 20...

വിന്‍ഡീസിനെതിരെ ആദ്യ ടി20യിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് തിരിച്ചടി! കുറ്റം സമ്മതിച്ച് ഹാര്‍ദിക് പാണ്ഡ്യ

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടി20യിലെ തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യക്ക് തിരിച്ചടി. കുറഞ്ഞ ഓവര്‍ റേറ്റാണ് ഇന്ത്യക്ക് തിരിച്ചടിയായത്. നിശ്ചിത സമയത്തിനുള്ളില്‍ ഇന്ത്യക്ക് 19 ഓവറാണ് എറിഞ്ഞു തീര്‍ക്കാനായത്. ഓരോവര്‍ കുറവായിരുന്നു. ഇതോടെ ഇന്ത്യ മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴയടയ്ക്കണം. വിന്‍ഡീസിന് 10 ശതമാനമാണ് പിഴ. അവര്‍ക്ക് പറഞ്ഞ സമയത്തിനുള്ളില്‍ 18...

ഉപ്പള ഗേറ്റിന് സമീപം അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ഉപ്പള: അജ്ഞാതനായ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെ ഉപ്പള ഗേറ്റിന് സമീപത്തായാണ് ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കറുത്ത പാന്റും ഷര്‍ട്ടുമാണ് വേഷം. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മംഗൽപ്പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നുണ്ടോ? ഓഗസ്റ്റ് 5 മുതൽ മാറ്റങ്ങളുണ്ട്; നിർബന്ധമായും അറിഞ്ഞിരിക്കേണ്ടവ

പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഇനി ഡിജിലോക്കർ ഇൻസ്ററാൾ ചെയ്യണം. ഓഗസ്റ്റ് 5 മുതൽ, പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഡിജിലോക്കറിൽ ആവശ്യമായ അനുബന്ധ രേഖകൾ അപ്‌ലോഡ്  ചെയ്യണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. അതായത് www.passportindia.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ്  അപേക്ഷകർ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും, പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ...

രാഹുലിന് അനുകൂലമായി സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത് 3 കാര്യങ്ങൾ, വിമർശനം 2 കാര്യങ്ങളിൽ; കോടതിയിൽ നടന്നത്!

ദില്ലി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവുണ്ടായതിന്‍റെ ആശ്വാസത്തിലാണ് കോൺഗ്രസും രാജ്യത്തെ പ്രതിപക്ഷ പാർട്ടികളും. പരമാവധി ശിക്ഷയായ രണ്ട് വർഷത്തെ തടവെന്ന കീഴ്ക്കോടതി വിധി, സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ രാഹുലിന് പാർലമെൻ്റ് അംഗത്വം അടക്കം തിരികെ ലഭിക്കുമെന്ന സാഹചര്യമാണുള്ളത്. സുപ്രീം കോടതി ചൂണ്ടികാട്ടിയ 3 കാര്യങ്ങളാണ് രാഹുലിന് ഏറ്റവും...

ഷൂ ധരിച്ചതിന്‍റെ പേരിൽ റാഗിംഗ് ; ബേക്കൂർ സ്കൂളിലെ നാലു ഹയർസെക്കണ്ടറി സ്കൂൾ വിദ്യാര്‍ത്ഥികളെ പുറത്താക്കി

കാസർകോട്: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായ റാഗിംഗ്‌ വിധേയരാക്കിയ സംഭവത്തില്‍ നാല് ഹയർസെക്കണ്ടറി വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേയ്‌ക്കു സ്‌കൂളില്‍ നിന്നു പുറത്താക്കി. കാസർകോട് ഉപ്പള ബേക്കൂർ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ളസ്ടു വിദ്യാര്‍ത്ഥികളെയാണ്‌ പുറത്താക്കിയത്‌. കഴിഞ്ഞ ദിവസം ചേര്‍ന്ന പിടിഎ യോഗത്തിന്റേതാണ്‌ തീരുമാനമെന്ന്‌ പ്രിന്‍സിപ്പല്‍ അറിയിച്ചു. ഏതാനും ദിവസം മുമ്പാണ്‌ പ്ലസ്‌വൺ വിദ്യാര്‍ത്ഥിയെ ഷൂസ്‌ ധരിച്ചതിന്റെ പേരില്‍...

രാഹുൽ ഗാന്ധിക്ക് ആശ്വാസം: അപകീർത്തി കേസിൽ ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

ദില്ലി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്. രണ്ട് വർഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇന്ന് സുപ്രീം കോടതിയിൽ നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് രാഹുൽ ഗാന്ധിക്കെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്തത്. വിധി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിക്ക് എംപിയായി തുടരാനും വഴിയൊരുങ്ങി....
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img