Latest news

ദേശീയപാത നിർമാണം 2025 ഓടെ പൂർത്തിയാകുമെന്ന് മന്ത്രി

മഞ്ചേശ്വരം∙ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ആറുവരി ദേശീയ പാതയുടെ നിർമാണം 2 വർഷം കൊണ്ട് പൂർത്തീകരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മഞ്ചേശ്വരം ഗോവിന്ദപൈ– നെത്തിലപദവ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  മഞ്ചേശ്വരം മണ്ഡലത്തിന്റെ ആവശ്യങ്ങൾ അറിഞ്ഞുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ  ചെയ്യുന്നതെന്നും  ദേശീയ പാത 66ന്റെ പ്രവർത്തനങ്ങൾ വേഗത്തിൽ...

‘ദുരൂഹ സാഹചര്യത്തിൽ കാർ, പെട്ടിയിൽ ഹൃദയം, കരൾ, നാക്ക് തുടങ്ങി ആന്തരിക അവയവങ്ങൾ’, ഞെട്ടി പൊലീസ്, ട്വിസ്റ്റ്…

തേനി: തമിഴ്നാട്ടിലെ  തേനിക്ക് സമീപം ഉത്തമപാളയത്ത് പൊലീസ് പിടികൂടിയ ആന്തരിക അവയവങ്ങളുടെ അവശിഷ്ടങ്ങൾ ആടിൻറേതെന്ന് പിടിയിലായവർ മൊഴി നൽകി. പ്രാഥമിക ഫൊറൻസിക് പരിശോധനയിലും ആന്തരികാവയവങ്ങള്‍ മൃഗത്തിൻറേതാണെന്ന് കണ്ടെത്തി. ദുർമന്ത്രവാദത്തിൻറെ ഭാഗമായുള്ള തട്ടിപ്പാണന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വെള്ളിയാഴച പുലർച്ചെ മുതലാണ് സംഭവങ്ങളുടെ തുടക്കം. സംശയാസ്പദമായ സാഹചര്യത്തിലെത്തിയ ഒരു വാഹനം ഉത്തമ പാളയം പൊലീസ് പരിശോധിച്ചു. വാഹനത്തിലുണ്ടായിരുന്നത് തമിഴ്നാട്...

തക്കാളിക്ക് പിന്നാലെ രാജ്യത്ത് ഉള്ളിവിലയും ഉയരുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: തക്കാളിക്ക് പിന്നാലെ രാജ്യത്ത് ഉള്ളിവിലയും ഉയരുമെന്ന് റിപ്പോർട്ട്. റേറ്റിങ് ഏജൻസിയായ ക്രിസലാണ് ഇതുസംബന്ധിച്ച പ്രവചനം നടത്തിയത്. വിതരണത്തിലുണ്ടാവുന്ന കുറവ് മൂലം ഉള്ളിവില കിലോ ഗ്രാമിന് 70 രൂപയിലേക്ക് ഉയരുമെന്നാണ് റിപ്പോർട്ട്. ഉള്ളിയുടെ വിതരണത്തിലേയും ആവശ്യകതയിലെയും അന്തരം ആഗസ്റ്റ് അവസാനത്തോടെ വിപണിയിൽ പ്രതിഫലിക്കുമെന്നാണ് സൂചന. സെപ്റ്റംബർ ആദ്യത്തോടെ റീടെയിൽ വിപണിയിൽ ഉള്ളി വില 70 രൂപയിലേക്ക്...

ഇന്റർനെറ്റില്ലാതെ ഫോണിൽ ലൈവ് ടിവി; ‘ഡയറക്ട്-ടു-​മൊബൈൽ’ ടെക്നോളജി സാധ്യതകൾ തേടി കേന്ദ്രം

സ്മാർട്ട്ഫോൺ സ്ക്രീനിൽ ലൈവ് ടിവി ആസ്വദിക്കണമെങ്കിൽ ഇപ്പോൾ ഇന്റർനെറ്റ് വേണം. ജിയോടിവി അടക്കമുള്ള നിരവധി ആപ്പുകൾ ജനപ്രിയ ചാനലുകൾ ഫോണിൽ ലൈവായി തന്നെ ആസ്വദിക്കാനുള്ള സൗകര്യം നൽകുന്നുണ്ട്. എന്നാൽ, ഡാറ്റാ കണക്ഷനില്ലാതെ ടിവി ചാനലുകൾ ഫോണിൽ കാണാൻ കഴിയുമെങ്കിൽ അത് എത്ര ഉപകാരപ്രദമായിരിക്കും. പ്രത്യേകിച്ച് മൊബൈൽ ഡാറ്റാ പ്ലാനുകളുടെ നിരക്ക് ഗണ്യമായി കൂടിക്കൊണ്ടിരിക്കുന്ന ഈ...

വിദ്യാർത്ഥിക്ക് നേരെ ലൈംഗിക പീഡനം; പോക്സോ കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ

കാസർകോട്: വിദ്യാർത്ഥിക്ക് നേരെ ലൈംഗിക പീഡനം നടത്തിയെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കാസർകോഡ് മുണ്ട്യത്തടുക്ക സ്വദേശി മുഹമ്മദ് അജ്മൽ ഹിമാമി സഖാഫിയാണ് അറസ്റ്റിലായത്. പള്ളിയിൽ നിസ്കരിക്കാൻ എത്തിയ കുട്ടിയെ മദ്രസയ്ക്ക് സമീപത്തെ മുറിയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. കാസർകോട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഒരാഴ്ചയ്ക്ക്...

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം വോർക്കാടിയിൽ ബൂത്ത്‌ തല ഗൃഹ സന്ദർശനത്തിനിടെ വഴുതി വീണ് കാലിന് പരുക്കേൽക്കുകയായിരുന്നു. പരുക്ക് ഗുരുതരമല്ല. കാസർകോഡ് ഇന്ന് നിശ്ചയിച്ചിരുന്ന പരിപാടികൾ റദ്ദാക്കി.  

കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ റെഡ് അലര്‍ട്ട്; തീവ്രവാദ വിരുദ്ധ നടപടികള്‍ ഊര്‍ജിതം; സന്ദര്‍ശന ഗാലറികള്‍ അടച്ചു

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ കണ്ണൂര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങളും കുടുതല്‍ പരിശോധന നടത്തും. തീവ്രവാദ വിരുദ്ധ നടപടികളും ഊര്‍ജിതമാക്കി. ഷെഡ്യൂള്‍ ചെയ്യാത്ത വിമാനങ്ങളുടെ നിരീക്ഷണം, വിമാനത്താവള പരിസരത്തുള്ള നിരീക്ഷണം, ഗ്രൗണ്ട് ജോലി ചെയ്യുന്ന ജീവനക്കാരുടെ നിരീക്ഷണം എന്നിവ...

‘ഈ കുഞ്ഞുങ്ങളെയോർത്തു മടങ്ങി വരൂ…’; ഭർത്താവിനെ കണ്ടെത്താൻ സൗദിയിലെത്തി യുവതി; വിഡിയോ വൈറലായി, പക്ഷേ കണ്ണീരോടെ മടക്കം

ദമാം∙  'ഈ കുഞ്ഞുങ്ങളെ ഓർത്ത് പർവേസ് നിങ്ങൾ ഒന്നു വന്നു കാണു'... പിഞ്ചു കുഞ്ഞിനെയും ഒക്കത്തിരുത്തി മക്കളെ ചേർത്ത് പിടിച്ച് മക്കയിൽ നിന്ന് യുവതിയുടെ വിഡിയോ കഴിഞ്ഞ ദിവസം പ്രവാസി ഗ്രൂപ്പുകളിൽ വൈറലായിരുന്നു. രണ്ടു വർഷത്തിലേറെയായി കുടുംബവുമായി ബന്ധമില്ലാത്ത ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന അപേക്ഷയുമായാണ് ഉംറ നിർവഹിക്കാനെത്തിയ യുവതിയും മക്കളും ദമാമിലെത്തിയത്. ഒടുവിൽ തങ്ങളെ...

ആദ്യമായി കിവി കഴിക്കുന്ന കുഞ്ഞിന്‍റെ പ്രതികരണം, 10 മില്യണ്‍ കാഴ്ചക്കാര്‍; വീഡിയോ വൈറല്‍‌

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണുന്നത്. ഇവയില്‍ കുഞ്ഞുങ്ങളുടെ വീഡിയോകള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. കുഞ്ഞുങ്ങളുടെ കളിയും ചിരിയും കുസൃതികളുമെല്ലാം നല്‍കുന്ന പോസിറ്റീവ് വൈബ് ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ട് തന്നെ കുട്ടികളുടെ വീഡിയോകള്‍ എപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാണ്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു കുഞ്ഞിന്‍റെ വീഡിയോ ആണ് നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നത്. ആദ്യമായി...

നാടിനാകെ മാതൃകയായി ബീമാപള്ളി മുസ്ലിം ജമാ അത്ത്; ലഹരി ഉപയോഗിച്ചാൽ കടുത്ത നടപടി, ആനുകൂല്യങ്ങൾ പോലും ലഭിക്കില്ല

തിരുവനന്തപുരം: ലഹരിക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ തീരുമാനിച്ച് തിരുവനന്തപുരത്തെ ബീമാപള്ളി മുസ്ലിം ജമാ അത്ത്. ജമാ അത്ത് അംഗങ്ങളായ ആരെങ്കിലും ലഹരി വസ്തുക്കളുമായി പിടിക്കപ്പെട്ടാൽ അവരെ പത്ത് വർഷത്തേക്ക് ജമാ അത്ത് അംഗത്വത്തിൽ നിന്ന് നീക്കാനും 50,000 രൂപ പിഴ ഈടാക്കാനുമാണ് തീരുമാനം. ഇവർക്ക് ജമാ അത്ത് ഭരണ സമിതിയിലേക്ക് വരാനോ ജമാ അത്ത് നൽകുന്ന...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img