ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് ദമ്പതിമാർ കടത്താൻ ശ്രമിച്ചത് രണ്ടേ കാൽ കിലോയോളം സ്വർണ മിശ്രിതം . കഴിഞ്ഞ ദിവസം രാത്രി ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് IX 398 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ യുവ ദമ്പതികളാണ് എയർ കസ്റ്റംസിൻ്റെ പിടിയിലായത്.
ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം...
കാസര്‍കോഡ് കുമ്പളയില്‍ പ്ലൈവുഡ് ഫാക്ടി കെട്ടിടം തകര്‍ന്ന് വീണ് സൂപ്പര്‍വൈസര്‍ മരിച്ചു. പയ്യന്നൂര്‍ കേളോത്ത് സ്വദേശി റൗഫ് ആണ് മരിച്ചത്. നവീകരണ പ്രവൃത്തി നടക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീഴുകയായിരുന്നു.
ബാങ്കുവിളി പരാമര്‍ശം തിരുത്തി മന്ത്രി സജി ചെറിയാന്‍. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമര്‍ശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങള്‍ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് മന്ത്രി അഭയര്‍ത്ഥിച്ചു.
ഇന്നലെ ഞാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയില്‍ സന്ദര്‍ശനം...
ചെന്നൈ: വിദ്വേഷ പ്രസ്താവനയിൽ നടപടിയെടുത്ത് തമിഴ്നാട് സർക്കാർ. ക്രിസ്ത്യാനികളോടും മുസ്ലിംകളോടും പാക്കിസ്താനിലേക്ക് പോകാൻ പറഞ്ഞ പൊലീസുകാരനെ സസ്പെൻഷൻ ചെയ്യുകയായിരുന്നു. ചെന്നൈയിലെ ഇൻസ്‌പെക്ടർ പി രാജേന്ദ്രനെതിരെയാണ് നടപടി. ഇയാൾ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വിദ്വേഷ സന്ദേശം അയച്ചത്.
ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും പാകിസ്താനിലേക്ക് പോകണമെന്നായിരുന്നു വാട്സ്അപ്പിലൂടെയുള്ള സന്ദേശം. കൂടാതെ രാമരാജ്യം എന്ന് അംഗീകരിക്കാത്തവർ ഇന്ത്യ വിടണമെന്നും ശബ്ദസന്ദേശത്തിലുണ്ടായിരുന്നു. ഈ ശബ്ദരേഖ വ്യപകമായി...
ദില്ലി : രാഹുൽ ഗാന്ധി വീണ്ടും എംപി. സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിന്റെ ലോക്സഭാഗത്വം പുനഃസ്ഥാപിച്ചു. ലോക്സഭ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. രാഹുൽ ഇന്ന് തന്നെ പാർലമെന്റിലേക്ക് എത്തിയേക്കും. കഴിഞ്ഞ ദിവസമാണ് മോദി പരാമർശവുമായി ബന്ധപ്പെട്ട കേസിൽ സൂറത്ത് കോടതി അയോഗ്യനാക്കിയ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനസ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചത്. സൂറത്ത് കോടതി വിധി...
ഇസ്ലാമാബാദ്: 2023 ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തും. ഇന്ത്യയിലേക്കെത്താൻ പാക് വിദേശ കാര്യ മന്ത്രാലയം അനുമതി നൽകിയതോടെയാണ് ലോകകപ്പിനെ സംബന്ധിച്ചുള്ള നാടകീയതകൾക്ക് വിരാമം കുറിച്ചത്. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പായതിനാൽ പാക് കളിക്കാർ എത്തില്ലെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ഉഭയകക്ഷി പ്രശ്‌നങ്ങളാണ് പാക് ടീം ഇന്ത്യയിലെത്തുന്നതിന് തടസ്സമായത്....
ചെന്നൈ: തമിഴ്നാട്ടിലെ കായൽ പട്ടണത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതിന്‍റെ വിശേഷങ്ങൾ പങ്കുവച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. പാർട്ടിക്ക് നല്ല സ്വാധീനമുള്ള പ്രദേശത്ത് ഉജ്ജലമായ സമ്മേളനമാണ് സംഘടിപ്പിച്ചതെന്നാണ് ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചത്. തമിഴ്നാട്ടിലെ മറ്റ് പ്രദേശങ്ങളുമായി പല നിലക്കും വ്യത്യസ്തതകളുള്ള സ്ഥലമാണ് കായൽ പട്ടണം. പ്രവാചകന്റെ കാലത്ത്...
ദില്ലി: എം പി സ്ഥാനത്തെ അയോഗ്യത സുപ്രീം കോടതി ഉത്തരവിലൂടെ നീങ്ങിയതോടെ 'യോഗ്യനായി' മാറിയ രാഹുൽ ഗാന്ധി ഇന്ന് പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുമോ? രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് രാഹുൽ ഇന്ന് ലോക്സഭയിൽ എത്തുമോ എന്നത് അറിയാനാണ്. ഇക്കാര്യത്തിൽ കോൺഗ്രസിന്‍റെ ഭാഗത്ത് നിന്നോ, രാഹുലിന്‍റെ ഭാഗത്ത് നിന്നോ കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ...
സാ<മൂഹിക മാധ്യമങ്ങളിലെ പ്രശസ്തിക്ക് വേണ്ടി, കൈയടിക്ക് വേണ്ടി ആളുകള്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കാലമാണിത്. പ്രത്യേകിച്ചും സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ പലരും ആളുകള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധനേടാനായി പല വ്യാജ വീഡിയോകളും നിര്‍മ്മിക്കുന്നു. തങ്ങളുടെ ഫോളോവേഴ്സിന് മുന്നില്‍ തങ്ങള്‍ക്കുള്ള സാമൂഹിക പ്രതിബന്ധത കാണിക്കാനായി വ്യാജ വീഡിയോകള്‍ നിര്‍മ്മിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവരും കുറവല്ല. അത്തരത്തില്‍ ഒരു...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...