Latest news

നിർത്തിയിട്ട കാർ ഉരുണ്ട് വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞു; അച്ഛനെയും മകളെയും രക്ഷപ്പെടുത്തി | Video

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്ദോറില്‍ നിർത്തിയിട്ടിരുന്ന കാര്‍ വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞ് അപകടം. അപകടസ്ഥലത്തുണ്ടായിരുന്നവരുടെ ഇടപെടലിലൂടെ കാറിലുണ്ടായിരുന്ന പിതാവിനെയും 13 വയസ്സുകാരി മകളെയും രക്ഷപ്പെടുത്താന്‍ സാധിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വെള്ളച്ചാട്ടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ ഉരുണ്ട് നീങ്ങി താഴേയ്ക്ക് മറിയുകയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവരുടെ കൃത്യമായ ഇടപെടലിലൂടെ വാഹനത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാൻ സാധിച്ചു. കാർ...

അവിശ്വാസ പ്രമേയത്തിൽ 12 മണിക്കൂറോളം ചർച്ച; 6.41 മണിക്കൂർ ബി.ജെ.പിക്ക്, കോൺഗ്രസിന് 1.16 മണിക്കൂർ: ആദ്യം സംസാരിക്കുക രാഹുൽ ഗാന്ധി

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാർലമെന്റിൽ ഇന്ന് ചര്‍ച്ച ചെയ്യും. ചർച്ചയിൽ ആദ്യം രാഹുൽ ഗാന്ധി സംസാരിക്കും. ആറ് മണിക്കൂർ 41 മിനിറ്റ് ബി.ജെ.പിക്കും ഒരു മണിക്കൂർ 16 മിനിറ്റ് കോൺഗ്രസ് അംഗങ്ങൾക്കും ലഭിക്കും. അമിത് ഷാ, നിർമല സീതാരാമൻ, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജ്ജു...

എണ്ണക്കമ്പനികൾക്ക് ഇപ്പോൾ കിട്ടുന്നത് വന്‍ ലാഭം; പെട്രോൾ ഡീസൽ വിലയിൽ ഉടൻ വരാനിരിക്കുന്ന ആ മാറ്റമെന്ത്?

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞതിനാല്‍ നിലവില്‍ പെട്രോളിയം കമ്പനികള്‍ വില്‍ക്കുന്ന ഓരോ ലിറ്ററിനും ഏതാണ്ട് പത്ത് രൂപയോളം ലാഭമാണ് കമ്പനികള്‍ക്ക് ലഭിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനങ്ങളിന്മേലുള്ള നികുതി ഉടനെ കുറയ്ക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ വിലയില്‍ കാര്യമായ കുറവ് വരാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഇന്ധന നികുതി...

അർധബോധാവസ്ഥയിലെ സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയല്ല: ഹൈക്കോടതി

കൊച്ചി: കാമുകൻ നൽകിയ ലഹരി പാനീയം കുടിച്ചതിനെ തുടർന്ന് അർധബോധാവസ്ഥയിലായ പെൺകുട്ടി ലൈംഗിക ബന്ധത്തിന് സമ്മതിച്ചത് അനുമതിയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയെ കോളേജിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിയായ സീനിയർ വിദ്യാർത്ഥിക്ക് എറണാകുളത്തെ എസ്‌സി/എസ്ടി സ്പെഷ്യൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത് ശരിവച്ചു കൊണ്ടാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. 2022...

ഏക സിവിൽകോഡിനെതിരെ നാളെ മുഖ്യമന്ത്രി നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും

തിരുവനന്തപുരം: ഏക സിവിൽകോഡിനെതിരെ നാളെ നിയമസഭയിൽ സർക്കാർ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണു പ്രമേയം അവതരിപ്പിക്കുക. ഏക സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കത്തിൽനിന്നു പിന്മാറണമെന്നു പ്രമേയത്തിൽ ആവശ്യപ്പെടും. 118 ചട്ടംപ്രകാരമാണു മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുക. എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഏക സിവിൽകോഡിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനാൽ പ്രമേയം ഐക്യകണ്‌ഠേന പാസാക്കാനാകുമെന്ന പ്രതീക്ഷയിലാണു സംസ്ഥാന സർക്കാർ. ഏക...

പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാനക്കൂലി കൊള്ള, മൂന്നിരട്ടി തുക; നടപടി ആവശ്യപ്പെട്ട് അടിയന്തരപ്രമേയ നോട്ടീസ്

ദില്ലി: ഗൾഫിലേക്കുള്ള വിമാനക്കൂലി കൊള്ള പാർലമെൻ്റിൽ ഉന്നയിച്ച് ബെന്നി ബഹനാൻ എംപി. ഓണാവധി കഴിഞ്ഞ് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നവർക്ക് ഇരുട്ടടിയായി മാറുകയാണ് വർദ്ധിപ്പിച്ച വിമാനക്കൂലിയെന്നും ടിക്കറ്റ് നിരക്കിൽ തീവെട്ടി കൊള്ള നടത്തുന്ന വിമാന കമ്പനികൾക്കെതിരെ നടപടികൾ വേണമെന്നും വിഷയം പാർലമെന്റ്ൽ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ബെന്നി ബഹനാൻ എംപി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്...

‘ശിവൻ്റെ അവതാരം, കൊന്നശേഷം ജീവൻ നൽകാൻ കഴിയും’; മദ്യലഹരിയിൽ 60കാരൻ 85കാരിയെ കുട കൊണ്ട് അടിച്ചു കൊന്നു

മദ്യലഹരിയിൽ 60 കാരൻ 85 കാരിയെ കുട കൊണ്ട് അടിച്ചു കൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം. താൻ ശിവന്റെ അവതാരമാണെന്നും വൃദ്ധയെ കൊന്നാലും ജീവൻ നൽകാമെന്ന് പ്രതി സങ്കല്പിച്ചിരുന്നതായി പൊലീസ്. വയോധികയെ പ്രതി ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദൂര, മലയോര, ആദിവാസി ആധിപത്യ...

നൂഹിലെ ഇമാമിന്റെ കൊലപാതകം: പ്രതികളെ ഏഴ് ദിവസത്തിനകം മോചിപ്പിക്കണമെന്ന് അന്ത്യശാസനം

ഗുരുഗ്രാം: ഹരിയാനയിൽ പള്ളി ഇമാമിനെ കൊലപ്പെടുത്തിയ പ്രതികളെ മോചിപ്പിക്കാൻ പൊലീസിന് അന്ത്യശാസനം നൽകി മഹാപഞ്ചായത്ത്. തിങ്കളാഴ്ച തിഗ്രിയിൽ ചേർന്ന മഹാപഞ്ചായത്ത് ആണ് കേസിൽ അറസ്റ്റിലായ യുവാക്കളെ ഏഴ് ദിവസത്തിനകം മോചിപ്പിക്കണമെന്ന് അന്ത്യശാസനം നൽകിയിരിക്കുന്നത്. സെക്ടർ 57ലെ അഞ്ജുമൻ മസ്ജിദ് സ്ഥിതിചെയ്യുന്നത് ഹൈന്ദവ ഭൂരിപക്ഷ പ്രദേശത്തായതിനാൽ പള്ളി നീക്കം ചെയ്യണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കാൻ പഞ്ചായത്ത്...

ക്രിക്കറ്റർ സർഫറാസ് ഖാന് മംഗല്യം; വധു കശ്മീർ സ്വദേശിനി

ഷോപിയാൻ: വിക്കറ്റ് കീപ്പർ ബാറ്ററായ സർഫറാസ് ഖാന് കല്യാണം. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനി റൊമാനയാണ് വധു. മുംബൈയ്ക്കായി രഞ്ജി ട്രോഫിയിലും ഡൽഹി ക്യാപിറ്റൽസിനായി ഐപിഎല്ലിലും കളിക്കുന്ന താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ താരവും ചിത്രം പങ്കുവെച്ചു. ഇതോടെ പ്രമുഖ ക്രിക്കറ്റർമാരടക്കം നിരവധി പേർ ആശംസകളുമായെത്തി. സൂര്യകുമാർ യാദവ്, തിലക്...

എട്ട് രാജ്യക്കാര്‍ക്ക് കൂടി ഇ-വിസ; ഈ ഗള്‍ഫ് നാട്ടിലേക്ക് ഇനി യാത്ര എളുപ്പം, പ്രഖ്യാപനവുമായി അധികൃതര്‍

റിയാദ്: എട്ടു രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി സന്ദര്‍ശക ഇ-വിസ പദ്ധതി വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ ഇലക്ട്രോണിക് ആയോ അല്ലെങ്കില്‍ രാജ്യത്തിന്റെ പ്രവേശന മാര്‍ഗങ്ങളിലൊന്നില്‍ എത്തുമ്പോഴോ അപേക്ഷിക്കാം. അല്‍ബേനിയ, അസര്‍ബൈജാന്‍, ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍, മാലിദ്വീപ്‌, ദക്ഷിണാഫ്രിക്ക, താജികിസ്ഥാന്‍, ഉസ്ബസ്‌കിസ്ഥാന്‍ എന്നീ രാജ്യങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു....
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img