Latest news

എട്ടോളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മഞ്ചേശ്വരം: എട്ടോളം കേസുകളില്‍ പ്രതിയായ യുവാവിനെ മഞ്ചേശ്വരം പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. ഉപ്പള പത്വാടിയിലെ അബൂബക്കര്‍ സിദ്ധീഖ് എന്ന പല്ലന്‍ സിദ്ധിഖി (30)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി. രജീഷാണ് അറസ്റ്റ് ചെയ്തത്. ബാളിയൂരില്‍ ചെങ്കല്‍ ലോറികളുടെ ഡ്രൈവര്‍മാരെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പൊലീസ് എത്തിയപ്പോള്‍ തോക്ക് ചൂണ്ടി രക്ഷപ്പെട്ട കേസില്‍...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു, പിന്‍ഗാമി ചാണ്ടി ഉമ്മൻ തന്നെ

ദില്ലി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാണ് ചാണ്ടി ഉമ്മന്‍റെ പേര് പ്രഖ്യാപിച്ചത്. എഐസിസിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍‍ച്ചയ്ക്ക് ശേഷമായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കെപിസിസി പ്രസിഡന്‍റെ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ചാണ്ടിയുമായി സംസാരിച്ചു. 27 ദിവസം...

ഉമ്മൻ ചാണ്ടിക്ക് പകരമാര് ? പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പോളിങ് സെപ്തംബർ 5 ന്, വോട്ടെണ്ണൽ 8 ന്

ദില്ലി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിഞ്ഞ് കിടക്കുന്ന പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ 5 നാണ് തെരഞ്ഞെടുപ്പ് നടക്കുക. സെപ്തംബർ 8 നാണ് വോട്ടെണ്ണൽ. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.

കറുത്ത നിറത്തിന്‍റെ പേരില്‍ ഭാര്യയുടെ നിരന്തര പരിഹാസം,മകള്‍ക്കു വേണ്ടി എല്ലാം സഹിച്ചു; ക്രൂരതയെന്ന് കോടതി

ബെംഗളൂരു: നിറത്തിന്‍റെ പേരില്‍ ഒരു വ്യക്തിയെ അപമാനിക്കുന്നത് ക്രൂരതയെന്ന് കര്‍ണാടക ഹൈക്കോടതി. കറുത്ത നിറത്തിന്‍റെ പേരില്‍ ഭാര്യ തന്നെ നിരന്തരം കളിയാക്കുന്നുവെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ടുമുള്ള യുവാവിന്‍റെ ഹരജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ പറഞ്ഞത്. കേസില്‍ കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു. കുടുംബ കോടതി വിവാഹമോചനം അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവാവ് കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു....

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: വില്‍പ്പനക്ക് കൈവശം സൂക്ഷിച്ച 8.5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ചേവാര്‍ സാഹില മന്‍സിലിലെ അസറുദ്ദീന്‍ (23) ആണ് അറസ്റ്റിലായത്. ശനിയാഴ്ച്ച രാത്രി പൊസോട്ട് വെച്ച് ആവശ്യക്കാര്‍ക്ക് കൈമാറാനായി കൈവശം സൂക്ഷിച്ച മയക്കുമരുന്നുമായി പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.  

മണിപ്പൂരിൽ മസ്ജിദ് ബങ്കറാക്കി മെയ്‌തെയ്‍കളും പൊലീസും

ഇംഫാൽ: മണിപ്പൂരിൽ മെയ്തി സായുധ വിഭാഗവും പൊലീസും ചേര്‍ന്ന് മസ്ജിദ് ബങ്കറാക്കി. ആയിരക്കണക്കിനു മുസ്‍ലിംകള്‍ താമസിക്കുന്ന ക്വാക്ടയിലാണു സംഭവം. ബലംപ്രയോഗിച്ചാണ് പള്ളി ഒളിത്താവളമാക്കിയത്. മെയ്‌തെയ്-കുക്കി സംഘർഷത്തിന്റെ ഭാഗമല്ലാത്ത മുസ്‌ലിംകളെക്കൂടെ കലാപത്തിലേക്കു വലിച്ചിഴച്ചിരിക്കുകയാണ് ഇതിലൂടെ. 'മക്തൂബ് മീഡിയ' ആണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. മെയ്‌തെയ് പങ്കൽ മുസ്‌ലിംകൾ താമസിക്കുന്ന ഗ്രാമത്തിലെ പള്ളിയാണ് സായുധവിഭാഗങ്ങൾ താവളമാക്കിയിരിക്കുന്നത്. അസം റൈഫിൾസിന്റെ...

മക്കയിലെത്തി ഉംറ നിര്‍വഹിച്ച് കരിം ബെന്‍സെമ, വീഡിയോ പങ്കുവെച്ച് താരം

മക്ക: മക്കയിലെത്തി ഉംറ നിര്‍വഹിച്ച് ലോക ഫുട്‌ബോള്‍ താരങ്ങളിലൊരാളായ കരിം ബെന്‍സെമ. സൗദി അറേബ്യയിലെ അല്‍ ഇത്തിഹാദ് ക്ലബ്ബില്‍ ചേര്‍ന്ന ഈ ഫ്രഞ്ച് താരം സൗദിയില്‍ നടക്കുന്ന കിങ് സല്‍മാന്‍ ക്ലബ്ബ് കപ്പ് മത്സരത്തില്‍ നിന്ന് പുറത്തായ ശേഷമാണ് മക്കയിലെത്തിയത്. ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ വിശുദ്ധ കഅ്ബയുടെ സമീപം നില്‍ക്കുന്ന ദൃശ്യങ്ങള്‍ താരം എക്‌സ് അക്കൗണ്ടില്‍...

‘മതനിരപേക്ഷ ഉള്ളടക്കത്തെ ഇല്ലായ്മ ചെയ്യുന്നത്’; യുസിസിക്കെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാർ നീക്കത്തിനെതിരെ ഏക കണ്ഠമായി പ്രമേയം പാസാക്കി നിയമസഭ. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നു ഈ സഭ വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിൽ പ്രതിപക്ഷം ഉന്നയിച്ച തിരുത്ത് അംഗീകരിച്ചുകൊണ്ടാണ് പ്രമേയം പാസാക്കിയത്. കൂടിയാലോചനയ്ക്ക് ശേഷമേ സിവിൽ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; മൂന്നരകോടിയുടെ സ്വർണവുമായി കാസര്‍കോട് സ്വദേശികളടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്നര കിലോയോളം സ്വര്‍ണ്ണവുമായി കാസര്‍കോട് ഉദുമ സ്വദേശികളടക്കം മൂന്നു പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. ഉദുമ സ്വദേശികളായ കൊവ്വല്‍ വളപ്പില്‍ കെ എ നിസാമുദ്ദീന്‍ (44) അബ്ദുല്‍ റഹ്‌മാന്‍ (40), കണ്ണൂര്‍ മാനന്തേരിയിലെ നൗഫല്‍ (46) എന്നിവരെയാണ് വിമാനതാവളത്തിനു പുറത്തു വച്ച് എയര്‍പോര്‍ട്ട് പൊലീസ് പിടികൂടിയത്....

മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു; ചിതയിലേക്കെടുക്കുംമുൻപ് കണ്ണുതുറന്ന് ബി.ജെ.പി നേതാവ്

ആഗ്ര: മരണം സ്ഥിരീകരിച്ച് സംസ്‌കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ കണ്ണുതുറന്ന് ബി.ജെ.പി നേതാവ്. ആഗ്ര ജില്ലാ ബി.ജെ.പി മുൻ പ്രസിഡന്റ് മഹേഷ് ബാഗേലിനാണു ജീവിതത്തിലേക്ക് അത്ഭുതകരമായ 'തിരിച്ചുവരവ്'. ഡോക്ടർമാർ മരണം സ്ഥിരീകരിച്ച ശേഷമായിരുന്നു സംഭവം. നെഞ്ചിൽ അണുബാധയെ തുടർന്ന് ആഗ്രയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു മഹേഷിനെ. ചികിത്സ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img