Latest news

ഇ-വിസയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ? ആവശ്യമായ രേഖകള്‍ എന്തെല്ലാം? യുഎഇയിലേക്ക് ഇനി യാത്ര എളുപ്പം

ദുബൈ: ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് യുഎഇയിലേക്ക് ഇ-വിസ. യുഎഇ സന്ദര്‍ശിക്കാനോ, അവധിക്കാലം ചെലവിടാനോ, ജോലി ആവശ്യത്തിനുള്ള യാത്രയ്‌ക്കോ ഇ-വിസ സൗകര്യം ഉപയോഗിക്കാം. 30 ദിവസത്തെ ഇ-വിസയ്ക്കായി ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇ-വിസയ്ക്കുള്ള അപേക്ഷ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ ഔദ്യോഗിക സേവന പ്ലാറ്റ്‌ഫോമായ smartservices.icp.gov.ae...

‘2024 ശിവരാത്രിക്ക് ശേഷം രാജ്യത്ത് ഭരണം മാറും, വനിത പ്രധാനമന്ത്രിയാകും’; പ്രവചനവുമായി ജ്യോതിഷി

ബെംഗളൂരു: 2024 ശിവരാത്രിക്ക് ശേഷം രാജ്യത്ത് ഭരണമാറ്റമുണ്ടാകുമെന്ന പ്രവചനവുമായി ജ്യോതിഷി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് വനിതാ പ്രധാനമന്ത്രിയുണ്ടാകുമെന്നും ജ്യോതിഷി പ്രവചിച്ചു. കർണാടകയിലെ തുമക്കൂരു തിപ്തൂർ നൊവനിയക്കരെ ശനി ക്ഷേത്രത്തിലെ ഡോ. യശ്വന്ത് ഗുരുജിയാണ് പ്രവചനവുമായി രം​ഗത്തെത്തിയത്. ജ്യോതിഷിയുടെ പ്രവചനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ...

ഒരു രേഖയും എടുക്കാതെ റൂമിൽ നിന്ന് ഇറങ്ങി, പിന്നീട് വിവരമില്ല; മലയാളി ഹജ്ജ് തീർഥാടകനെ കണ്ടെത്താൻ ഊർജിത ശ്രമം

റിയാദ്: ഹജ്ജ് കർമം പൂർത്തിയാക്കി മക്കയിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ ശേഷം കാണാതായ മലയാളി തീർഥാടകനെ കണ്ടെത്താൻ ഊർജിത ശ്രമം. കേരളത്തിൽനിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിൽ ഉമ്മയുടെയും ഭാര്യയുടെയും കൂടെ അവസാന വിമാനത്തിൽ മക്കയിൽ എത്തിയ വളാഞ്ചേരി പെങ്ങണൂർ സ്വദേശി സി.എച്ച്. മൊയ്തീൻ ചക്കുങ്ങലിനെ (72) കുറിച്ചാണ് കഴിഞ്ഞ ഒരു മാസമായി ഒരു വിവരവുമില്ലാത്തത്. ഹജ്ജ്...

എലിപ്പനി, ആശുപത്രി, പ്രണയം, ഒളിച്ചോട്ടം; ട്വിസ്റ്റോട് ട്വിസ്റ്റ്! ഒടുവില്‍ കഞ്ചാവ് കേസിലെ പ്രതിയായി അകത്ത്!

പത്തനംതിട്ട: തിരുവല്ല നഗരത്തിലെ ലോഡ്ജിൽ നിന്ന് നാനൂറ് ഗ്രാം കഞ്ചാവുമായി യുവാവും യുവതിയും പോലീസിന്റെ പിടിയിലായി. നൂറനാട് പടനിലം സ്വദേശി അനിൽ കുമാറിനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തു. ഇയാൾക്ക് ഒപ്പം പിടികൂടിയ യുവതിയെ കാണാനില്ലെന്ന് ബന്ധുക്കൾ കഴിഞ്ഞ ദിവസം കൊടുമൺ പോലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ...

ടൂവീലര്‍ വില കുത്തനെ കുറയ്ക്കുമോ? ഗഡ്‍കരിയുടെ മനസിലെന്ത്? ആകാംക്ഷയില്‍ വാഹനലോകം!

ഇന്ത്യയിലെ ഗ്രാമീണ വിപണികളുടെ ഇഷ്‍ട വാഹനങ്ങളാണ് എൻട്രി-ലെവൽ മോട്ടോർസൈക്കിളുകള്‍. സാധാരണക്കാരന്‍റെ കീശയ്ക്കും മനസിനും ഇണങ്ങുന്ന ഗതാഗത മാര്‍ഗമാണ് ഇതെന്നതാണ് ഈ ജനപ്രിയതയ്ക്കുള്ള മുഖ്യ കാരണം. സാധാരണഗതിയിൽ രാജ്യത്തെ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്ക് മികച്ച വരുമാനം നല്‍കുന്ന വിഭാഗം കൂടിയാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ മാർക്കറ്റ്. എന്നാല്‍ അടുത്ത കാലത്തായി ഈ വിഭാഗത്തില്‍ കച്ചവടം കുറവാണ്. ഇത്തരം...

നടി ജയപ്രദയ്ക്ക് ആറ് മാസം തടവുശിക്ഷ

ചെന്നൈ: ചലച്ചിത്ര നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്. ചെന്നൈ എഗ്‌മോര്‍ കോടതിയുടേതാണ് ഉത്തരവ്. തീയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഉത്തരവ്. ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്.

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ UDF-9, LDF-7, BJP-1, സീറ്റുകള്‍ നിലനിര്‍ത്തിയും പിടിച്ചെടുത്തും മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 17 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ ബാലബലത്തില്‍. ഒമ്പത് സീറ്റുകളില്‍ യുഡിഎഫും ഏഴ് സീറ്റില്‍ എല്‍ഡിഎഫും വിജയിച്ചു. ഒരു സീറ്റ് ബിജെപിക്കും നേടാനായി. എല്‍ഡിഎഫ് യുഡിഎഫിന്റെ മൂന്ന് സീറ്റുകള്‍ പിടിച്ചെടുത്തു. യുഡിഎഫ് എല്‍ഡിഎഫിന്റെ രണ്ട് സിറ്റിങ് സീറ്റുകളും സ്വതന്ത്ര മത്സരിച്ച് വിജയിച്ച ഒരു...

ഹെൽമറ്റിട്ട് ജോലി ചെയ്ത് സർക്കാർ ജീവനക്കാർ; കാരണമിതാണ്

തെലങ്കാന: ഹെൽമറ്റിടാതെ ഇരുചക്രവാഹനമോടിച്ചാൽ ആർക്കായാലും പണി കിട്ടും. പിഴ അടക്കേണ്ടത് പേടിച്ച് പലരും ഹെൽമറ്റ് മറക്കാതെ ഇടാറുമുണ്ട്. എന്നാൽ തെലങ്കാനയിലെ ഒരു സർക്കാർ ഓഫീസിൽ ജീവനക്കാർ ഓഫീസിലെത്തിയാലും ഹെൽമറ്റ് അഴിച്ചുവെക്കാറില്ല. അതേ ഹെൽമറ്റും ഇട്ടുകൊണ്ടാണ് അവർ ജോലി ചെയ്യുന്നത്. പിഴയെപ്പേടിച്ചല്ല, കെട്ടിടം പൊളിഞ്ഞ് തലയിൽ വീഴാതിരിക്കാനാണ് ജീവനക്കാർ ഹെൽമറ്റും ധരിച്ച് ജോലി ചെയ്യുന്നത്. തെലങ്കാനയിലെ ജഗ്തിയാൽ...

ആറുമാസത്തിലൊരിക്കൽ കയറേണ്ടത് 1500 അടി ഉയരത്തിലുള്ള ടവറിൽ, ജോലി ഒരു ബൾബ് മാറ്റിയിടൽ, 16 ലക്ഷം ശമ്പളം

1500 അടി നീളമുള്ള ടവറിൽ കയറുക എന്നാൽ നമ്മെ കൊണ്ട് ചിലപ്പോൾ നടക്കുന്ന കാര്യം ആയിരിക്കില്ല. മാത്രമല്ല, നമ്മിൽ പലർക്കും ഇത്രയും ഉയരം എന്ന് കേൾക്കുന്നത് തന്നെ പേടി ആയിരിക്കും. എന്നാൽ, കെവിൻ സ്മിത്തിന് ഇങ്ങനെ ഇത്ര ഉയരത്തിലുള്ള ടവറിൽ കയറുക എന്നത് തന്റെ സാധാരണ ജോലി ദിവസങ്ങളിലെ വളരെ സാധാരണ പ്രവൃത്തികളിൽ ഒന്ന്...

ഹൊസങ്കടി ടൗണിൽ ദേശീയപാതാ നിർമാണം പുനരാരംഭിച്ചു

മഞ്ചേശ്വരം: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിനെത്തുടർന്ന് തടസ്സപ്പെട്ട ഹൊസങ്കടി ടൗണിലെ ദേശീയപാതാ നിർമാണജോലികൾ പുനരാരംഭിച്ചു. രണ്ടാഴ്ചയിലേറെയായി മണ്ണിടിച്ചിലും വെള്ളക്കെട്ടും മൂലം ടൗണിൽ നിർമാണ ജോലികൾ നടന്നിരുന്നില്ല. ടൗണിൽ നിർമിക്കുന്ന വി.ഒ.പി.യുടെ ഭാഗമായുള്ള പാലത്തിന്റെ നിർമാണ ജോലികൾ ഏറെക്കുറെ പൂർത്തിയായിരുന്നു. മഴ ശക്തമായതോടെ തെക്ക് ഭാഗത്ത് നിർമാണം നടക്കുന്ന ഭാഗത്ത് പകുതിയിലേറെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ചിലയിടങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി. മഴ...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img