Thursday, July 24, 2025

Latest news

ദേശീയപാതാ വികസനം; ബന്തിയോട് മേല്‍പ്പാത നിർമാണം അന്തിമഘട്ടത്തിൽ; ഒരു വശം തുറന്നു

മംഗൽപ്പാടി : ദേശീയപാതയിൽ തുടർച്ചയായുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയിൽ ബന്തിയോട് വി.ഒ.പി. (വെഹിക്കിൾ ഓവർ പാസ്) വാഹനങ്ങൾക്കായി തുറന്നുകൊടുത്തു. ദേശീയപാത സർവീസ് റോഡിൽ ആരിക്കാടിമുതൽ നയാബസാർവരെയുണ്ടാകുന്ന തുടർച്ചയായ ഗതാഗതക്കുരുക്ക് പരിഗണിച്ചാണിത്. മണിക്കൂറുകളോളം സർവീസ് റോഡിൽ ഗതാഗതതടസ്സമുണ്ടാകുന്നത് ഒരു പരിധിവരെ ഇതോടെ ഒഴിഞ്ഞുകിട്ടും. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ബന്തിയോട് വി.ഒ.പി. നിർമാണം അന്തിമഘട്ടത്തിലാണ്. നിർമാണം പൂർത്തീകരിക്കുന്നതിന് മുൻപാണ്...

പോപ്‌കോണൊക്കെ റിച്ചാവാൻ പോവുന്നു; പഞ്ചസാര മിഠായി ഗണത്തിൽ ഉൾപ്പെടുത്തി ഉയർന്ന GST, ട്രോളോട് ട്രോൾ

ന്യൂഡല്‍ഹി: പോപ്‌കോണിന് ജി.എസ്.ടി. വര്‍ധിപ്പിച്ചത് വ്യാപക ട്രോളുകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. സിനിമയ്ക്ക് പോയാല്‍ പോപ്‌കോണ്‍ വാങ്ങുന്നവരാണ് അധികവുമെന്നതിനാല്‍, നികുതി വര്‍ധന വലിയൊരു വിഭാഗത്തെ ബാധിക്കും. മൂന്ന് തരത്തിലുള്ള നികുതി ഘടനയാണ് പോപ്‌കോണിന് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ നടന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച പരാമര്‍ശം. ഉപ്പും മസാലയും ചേര്‍ത്ത, പാക്കുചെയ്യാത്ത പോപ്‌കോണിന്...

പഠിച്ചില്ലെങ്കിൽ തോൽപ്പിക്കും, സ്കൂളുകളിൽ എല്ലാവരെയും ജയിപ്പിക്കേണ്ട: നിയമഭേദഗതിയുമായി കേന്ദ്രം

ന്യൂഡൽഹി∙ രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച 2010ലെ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. 5, 8 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പതിവായി പരീക്ഷകൾ നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നതാണ് പുതിയ ഭേദഗതി. വിദ്യാർഥികൾ ഈ പരീക്ഷകളിൽ പരാജയപ്പെട്ടാൽ അവർക്ക് രണ്ടു മാസത്തിനു ശേഷം ഒരു അവസരം...

കാസര്‍കോട് വികസന പാക്കേജ്; വിവിധ പദ്ധതികള്‍ക്കായി 70 കോടി രൂപ അനുവദിച്ചു

കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ ഈ വര്‍ഷം വിവിധ പദ്ധതികള്‍ക്കായി 70 കോടി രൂപ അനുവദിച്ചു. കാസര്‍കോട് വികസന പാക്കേജിന്‍റെ ജില്ലാതല യോഗത്തില്‍ ജില്ലയിലെ 5 പദ്ധതികള്‍ക്കായി 10.08 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷം ഇതോടുകൂടി ഭരണാനുമതി തുകയില്‍ ഭേദഗതി വരുത്തിയത് ഉള്‍പ്പെടെ കാസര്‍കോട് വികസന പാക്കേജിനായി ഈ വര്‍ഷം ബജറ്റിൽ...

യൂസ്ഡ് കാറുകൾക്ക് ജിഎസ്ടി കൂടും; ഉപയോ​ഗിച്ച ഇലക്ട്രിക് വാഹനങ്ങൾക്കും ബാധകം

ന്യൂഡൽഹി: യൂസ്ഡ് കാറുകള്‍ക്ക് ജിഎസ്ടി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. 12 മുതല്‍ 18 ശതമാനം വരെ ജിഎസ്ടി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. യൂസ്ഡ് കാർ കമ്പനികൾ നിന്ന് വാഹനങ്ങൾ വാങ്ങിയാലാകും ജിഎസ്ടി ബാധകമാകുക.. ഉപയോ​ഗിച്ച ഇലക്ട്രിക് വാഹനങ്ങൾക്കും ജിഎസ്ടി നിരക്ക് വർധന ബാധകമായിരിക്കും. രാജസ്ഥാനിലെ ജയ്‌സാല്‍മെറില്‍ ചേര്‍ന്ന ജിസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. കര്‍ഷകര്‍ വില്‍ക്കുന്ന കുരുമുളകിനും ഉണക്കമുന്തിരിക്കും...

മേരി ആവാസ് സുനോ; പോസ്റ്റർ പ്രകാശനം ചെയ്തു

കാസർഗോഡ്: പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ സർഗശേഷികളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി എസ്.എസ്.കെ കാസർഗോഡിൻ്റെ അംഗീകാരത്തോടെ ജില്ലാ ഉർദു അക്കാദമിക് കൗൺസിൽ യു.പി ഹൈസ്കൂൾ വിദ്യാർഥികൾക്കായി'മേരി ആവാസ് സുനോ' എന്ന പേരിൽ ഓൺലൈനായി ഉർദു കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു. സ്കൂൾ തലം ഡിസംബർ 23 തിങ്കളാഴ്ചയും ഉപജില്ലാ/വിദ്യാഭ്യാസ ജില്ല,ജില്ലാതല മത്സരം ഡിസംബർ 25,27 തിയ്യതികളിലായി നടക്കും. മത്സരത്തിൻ്റെ പോസ്റ്റർ പ്രകാശനം ജില്ലാ...

വാഹനാപകടങ്ങളുടെ ഭയപ്പെടുത്തുന്ന കണക്കുകൾ; കാസർകോട് ജില്ലയിൽ ഇക്കൊല്ലം റോഡിൽ പൊലിഞ്ഞത് 146 ജീവൻ

കാസർകോട് ∙ റോഡിൽ നമ്മളിലാരുടെയൊക്കെയോ ചെറിയൊരശ്രദ്ധ. ഇക്കൊല്ലം ജില്ലയിലെ റോഡിൽ പൊലിഞ്ഞത് 146 ജീവൻ. ഇതിൽ 70 പേർ അപകട സ്ഥലത്തും ബാക്കി 76 പേർ ചികിത്സയിലിരിക്കെയുമാണ് മരണപ്പെട്ടത്. 432 പേർ ഗുരുതര പരുക്കേറ്റ് ചികിത്സയിലാണ്. 578 പേർക്ക് നിസ്സാരമായ പരുക്കേറ്റു.ആകെ 987 അപകടങ്ങൾ. റോഡിലേക്കിറങ്ങുമ്പോൾ പേടിപ്പെടുത്തുന്നതാണ് ഓരോ ദിവസത്തെയും അപകട കണക്കുകൾ. ഒരുദിവസം...

ഉപ്പള ഹിദായത്ത് ബസാറിൽ ഗൾഫുകാരൻ്റെ വീട്ടിൽ കവർച്ച ; ഏഴര പവൻ സ്വർണ്ണാഭരണം കൊള്ളയടിച്ചു

കാസർകോട്: ഉപ്പള ഹിദായത്ത് ബസാറിൽ ഗൾഫുകാരൻ്റെ വീടു കൊള്ളയടിച്ചു. ഹിദായത്തു ബസാർ ബി.എം.മാഹിൻ ഹാജി റോഡിലെ പ്രവാസി മൊയ്തീൻ കുഞ്ഞിയുടെ വീടാണ് കൊള്ളയടിച്ചത്. വീടിൻ്റെ മുൻവശത്തെ വാതിൽ പൊളിച്ച് അകത്തു കടന്ന കവർച്ചാസംഘം അലമാരകൾ പൊളിച്ചാണ് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന ഏഴര പവൻ ആഭരണങ്ങൾ കവർച്ച ചെയ്തത്. അലമാരകൾ പൊളിച്ച സംഘം അതിനുള്ളിലുണ്ടായിരുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞ...

ദേശീയപാത 66-ൽ ജി.പി.എസും ക്യാമറയും ടോൾ പിരിക്കും; സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം

കണ്ണൂർ: സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് ടോൾ ഈടാക്കാനുള്ള ജി.പി.എസ്., ക്യാമറാധിഷ്ഠിത സംവിധാനം കേരളത്തിലെ ദേശീയപാത 66-ലും വരും. ദേശീയപാതയിലേക്ക് കയറാനും ഇറങ്ങാനുമുള്ള ’വഴി’കളുടെ എണ്ണം വർധിപ്പിച്ചാലും സർക്കാരിന് വരുമാനനഷ്ടമുണ്ടാകില്ല. ടോൾ നൽകാതെ സഞ്ചരിക്കാനാകില്ല. എന്നാൽ വാഹനം സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം നൽകിയാൽ മതിയാകും. ടോൾ നൽകാൻ വണ്ടി എവിടെയും നിർത്തേണ്ടതില്ല എന്നതാണ് ജി.പി.എസ്., ക്യാമറ...

ഉപ്പള നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക; മുന്നറിയിപ്പ്

ഉപ്പള നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിൻറെ ആനക്കൽ സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ ഉപ്പള നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ...
- Advertisement -spot_img

Latest News

ധർമസ്ഥലയിൽ മൃതദേഹം കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തൽ; 20 പൊലീസുദ്യോഗസ്ഥർ അന്വേഷണത്തിൻ്റെ ഭാഗമാവും

ബെംഗളൂരു: ധർമസ്ഥലയിൽ മൃതദേഹം കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വിപുലീകരിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. ഉഡുപ്പി, ഉത്തര കന്നഡ, ചിക്കമംഗളൂരു എന്നീ ജില്ലകളിൽ...
- Advertisement -spot_img