Latest news

പശു കടത്താരോപിച്ച് കാസർകോട് സ്വദേശികൾക്ക് നേരെ മംഗളൂരു വിട്ളയിൽ ആക്രമണം; 4 പേർക്ക് പരിക്ക്; 5 പേർക്കെതിരെ കേസ്സെടുത്തു

കാസർകോട്: പിക്കപ്പ് ലോറിയിൽ കേരളത്തിലേയ്‌ക്ക്‌ കന്നുകാലികളെ കടത്തുകയായിരുന്ന മഞ്ചേശ്വരം സ്വദേശികളടക്കമുള്ള 4 പേരെ  വാഹനങ്ങളിലെത്തിയ  സംഘം വഴിയിൽ തട‌ഞ്ഞ്  നിര്‍ത്തി മര്‍ദ്ദിച്ചു. ക‍ർണാടകയിലെ വിട്ലയിലാണ് സംഭവം. കേരളത്തിലേയ്‌ക്ക്‌ കന്നുകാലികളെ കൊണ്ടുവരികയായിരുന്നു. മഞ്ചേശ്വരം ബാക്രവയലിലെ ഇബ്രാഹിം എന്ന മോനു, മൂസ, കന്യാനയിലെ ഹമീദ്‌ എന്ന ജലീല്‍, സാലത്തൂരിലെ ഹമീദ്‌ എന്നിവർക്കാണ്  വിട്ള അള്ക്കയിൽ വച്ച് മർദ്ദനമേറ്റത്. കന്നുകാലികളെ...

കൊച്ചിയിലെ മാളിൽ പർദ്ദ ധരിച്ചെത്തി, ശുചിമുറിയിൽ കാമറ വച്ചു, മുങ്ങാൻ ലെസ്ബിയനെന്ന്, വിടാതെ മാളിലുള്ളവർ -വീഡിയോ

കൊച്ചി: ഷോപ്പിംഗ് മോളിലെ സ്ത്രീകളുടെ ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് വീഡിയോ പകർത്തിയ ഐടി ജീവനക്കാരൻ അറസ്റ്റിലായ വാർത്ത ഇന്ന് പുറത്തുവന്നിരുന്നു. കൊച്ചിയിലയിരുന്നു സംഭവം. എന്നാൽ ഇയാൾ മാളിൽ ചെയ്തുകൂട്ടിയത് ചില്ലറ കാര്യങ്ങളായിരുന്നില്ല. സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്ന ഇയാൾ ചെയ്തതും പറഞ്ഞതും എല്ലാം. മാളിൽ വേഷം മാറിയെത്തി ക്യാമറ വച്ച് പിടിയിലായപ്പോൾ, താൻ ട്രാൻസ്...

അട്ക്ക വീരനഗറില്‍ പോക്‌സോ കേസില്‍ 43കാരന്‍ അറസ്റ്റില്‍

ബന്തിയോട്: പെണ്‍കുട്ടിയെ കൈപിടിച്ച് വലിച്ച് സമീപത്തെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയ സംഭവത്തില്‍ 43 കാരന്‍ അറസ്റ്റില്‍. ബന്തിയോട് അട്ക്ക വീരനഗറിലെ പവിത്രകുമാറിനെയാണ് കുമ്പള സി.ഐ ഇ. അനൂപും സംഘവും അറസ്റ്റ് ചെയ്തത്. കുമ്പള സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെയാണ് വീടിന് സമീപത്ത് നിന്ന് കൈപിടിച്ച് വലിച്ചുകൊണ്ടുപോയത്. ഇത് ഒരാളുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ പ്രതി ഓടി...

റെസ്റ്റോറന്റിൽ നിന്ന് ഓർഡർ ചെയ്ത ചിക്കൻ കറിയിൽ ചത്ത എലിക്കുഞ്ഞ്; കേസ്

ചിക്കന്‍ കറിയില്‍ ചത്ത എലിക്കുഞ്ഞിനെ കണ്ടെത്തി. ബാന്ദ്രയില്‍ പഞ്ചാബി ഭക്ഷണം കിട്ടുന്ന റെസ്റ്റോറന്റിലാണ് സംഭവം. സംഭവത്തിൽ റെസ്‌റ്റോറന്റ് മാനേജര്‍ക്കും ഷെഫിനുമെതിരെ കേസ് ഫയൽ ചെയ്തു. മുംബൈ സ്വദേശികളായ അനുരാഗും കൂട്ടുകാരനും റെസ്റ്റോറെന്റിലെത്തി ഒരു ചിക്കന്‍ കറിയും ഒരു മട്ടണ്‍ കറിയും ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം കഴിക്കുന്നതിനിടെ ചിക്കന്‍ കറിയിലാണ് എലിക്കുഞ്ഞ് ശ്രദ്ധയില്‍പ്പെട്ടത്. മാനേജരോട് പരാതിപ്പെട്ടെങ്കിലും വ്യക്തമായി...

വിദ്വേഷ പ്രസംഗം: മംഗളൂരുവിൽ ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ പൊലീസ് സ്വമേധയ കേസെടുത്തു

മംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയതിന് രണ്ട് ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ കാർക്കള പൊലീസ് സ്വമേധയ കേസെടുത്തു. സംഘടനയുടെ മംഗളൂരു ഡിവിഷൻ കോഓർഡിനേറ്റർ പുനീത് അത്താവർ, കാർക്കള സിറ്റി കോഓർഡിനേറ്റർ സമ്പത്ത് കാർക്കള എന്നിവർക്കെതിരെയാണ് കേസ്. കാർക്കളയിൽ ഞായറാഴ്ച സംഘടിപ്പിച്ച പഞ്ചന മേരവണിഗെ പരിപാടിയിൽ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. കാലിക്കശാപ്പിൽ ഏർപ്പെടുന്നവർ അതിന്റെ അനന്തരഫലം അനുഭവിക്കുമെന്ന് പറഞ്ഞ...

വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് സർക്കാരിനോട് കെഎസ്ഇബി; പവർകട്ട് വേണോയെന്ന് 21ന് ശേഷം തീരുമാനിക്കും

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് സർക്കാരിനോട് കെഎസ്ഇബി. ഇതുസംബന്ധിച്ച വിശദാംശങ്ങൾ കെഎസ്ഇബി സർക്കാരിനെ അറിയിക്കുകയായിരുന്നു. അതേസമയം, വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കാമെന്നുള്ള റിപ്പോർട്ട് 21 നു നൽകാൻ കെഎസ്ഇബി ചെയർമാന്  മന്ത്രി നിർദേശം നൽകി. നിലവിൽ സംസ്ഥാനത്ത് കൂടിയ വിലക്ക് വൈദ്യുതി വാങ്ങുന്നതിനാണ് തീരുമാനം. പവർകട്ട് വേണോയെന്ന് 21 ന് ശേഷവും തീരുമാനിക്കും. സംസ്ഥാനത്തെ ഡാമുകളിൽ...

ഉടമ അറിയാതെ അക്കൗണ്ടിൽ നിന്ന് മൂന്ന് തവണ പണം പിൻവലിച്ചു; ബാങ്ക് തുക നൽകണമെന്ന് ഉത്തരവ്

കൊച്ചി: ഉപഭോക്താവ് അറിയാതെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിൽ നിന്നും മൂന്ന് തവണയായി പണം പിൻവലിച്ച സംഭവത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. 2018 ഡിസംബർ 26, 27 തീയതികളിൽ മൂന്ന് തവണകൾ ആയിട്ടാണ് ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷത്തി അറുപതിനായിരം രൂപ തട്ടിയെടുത്തത്....

ഹിന്ദു പെൺകുട്ടിയോടൊപ്പം നടന്നു; ബാന്ദ്ര സ്‌റ്റേഷനിൽ മുസ്‌ലിം ആൺകുട്ടിയെ ഹിന്ദുത്വർ പിടിച്ചിറക്കി മർദിച്ചു

മുംബൈ: ബാന്ദ്ര ടെർമിനസ് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് മുസ്‌ലിം ആൺകുട്ടിയെ ഹിന്ദുത്വ ഗുണ്ടകൾ പിടിച്ചിറക്കി മർദിച്ചു. ഹിന്ദു പെൺകുട്ടിയോടൊപ്പം നടന്ന ആൺകുട്ടിയെ ലവ് ജിഹാദ് ആരോപിച്ചാണ് മർദിച്ചത്. സ്‌റ്റേഷനിൽ നിന്ന് ഒരു സംഘം ആൺകുട്ടിയുടെ തലമുടി പിടിച്ച് ജയ് ശ്രീരാം മുഴക്കി പുറത്തേക്ക് കൊണ്ടുവരുന്നതും മർദിക്കുന്നതുമായ വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. സ്വാതന്ത്ര്യ ദിനത്തിലാണ്‌ സംഭവം പലരും...

സ്വത്ത് വിവരങ്ങൾ വ്യക്തമാക്കി ജെയ്കിന്‍റെ പത്രിക; ആകെ സ്വത്ത് 2,0798,117 രൂപ, ഭാര്യയുടെ പക്കൽ 5,55,582

കോട്ടയം: സ്വത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തുന്നതിനിടെ നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ വ്യക്തമാക്കി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. 20,798,117 രൂപയാണ് ജെയ്കിന് സമ്പാദ്യമായിട്ടുള്ളത്. പണമായി കൈയിലും ബാങ്കിലുമായി ഉള്ളത് 1,07, 956 രൂപയാണ്. ഭാര്യയുടെ പക്കൽ പണവും സ്വർണവുമായി 5,55,582 രൂപയുമുണ്ട്. അതേസമയം, ബാധ്യതയായി ജെയ്ക്ക് കാണിച്ചിട്ടുള്ളത് 7,11,905...

കുളിക്കാനിറങ്ങിയ യുവതിയെ മുതല ജീവനോടെ കടിച്ചുതിന്നു; ദാരുണം; വീഡിയോ

ഭുവനേശ്വര്‍: നദിയില്‍ കുളിക്കാനിറങ്ങിയ യുവതിയെ ജീവനോടെ മുതല കടിച്ചു തിന്നു. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 35കാരിയായ ജ്യോത്സന റാണിയാണ് മരിച്ചത്. ബിരൂപ നദിയില്‍ കുളിക്കുന്നതിനിടെ യുവതിയെ മുതല ആഴത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. മുതല സ്ത്രീയെ വലിച്ചിഴയ്ക്കുന്നതും ഭക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. അഗ്നിശമന സേനാ ഉദ്യോഗസ്ഥരെത്തിയാണ് നദിയില്‍ നിന്ന് മൃതദേഹഭാഗങ്ങള്‍...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img