Latest news

ഷുക്കൂര്‍ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷിനും എതിരെ തെളിവുണ്ടെന്നു ഷുക്കൂറിന്റെ മാതാവ്

കൊച്ചി∙ അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ ഷുക്കൂറിന്റെ മാതാവ് സിബിഐ കോടതിയിൽ. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളായതിനു സാക്ഷികളുണ്ടെന്നും ഷുക്കൂറിന്റെ മാതാവ് കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. 28 മുതൽ 33 വരെ പ്രതികൾ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തിലുണ്ട്. വിടുതൽ ഹർജി...

ഏഷ്യാ കപ്പ് ടീമിൽ സഞ്ജു ഇല്ല; രാഹുലും ശ്രേയസ്സും തിരിച്ചെത്തി; ഇടംപിടിച്ച് തിലക് വർമയും

മുംബൈ ∙ ഏഷ്യാക്കപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പരുക്കിന്റെ പിടിയിൽനിന്ന് മോചിതരായ കെ.എൽ. രാഹുലും ശ്രേയസ് അയ്യരും ടീമിൽ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാസണ് ടീമിൽ ഇടംനേടാനായില്ല. രോഹിത് ശർമയാണ് നായൻ. 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മന്‍ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ....

മംഗളൂരുവില്‍ എംഡിഎംഎ ലഹരിമരുന്നുകളുമായി മൂന്ന് പേര്‍ പിടിയില്‍

മംഗളൂരു: നഗരത്തില്‍ എംഡിഎംഎ മയക്കുമരുന്ന് വില്‍പന നടത്താന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശിയടക്കം മൂന്നുപേരെ പാണ്ഡേശ്വര്‍ പോലീസ് പിടികൂടി. തലപ്പാടി സ്വദേശി അബ്ദുള്‍ റവൂഫ് (29), കണ്ണൂര്‍ പാനൂര്‍ സ്വദേശിയും രണ്ടാം ബികോം വിദ്യാര്‍ഥിയുമായ ഉബൈദ് കുന്നുമല്‍ (21), മൂഡിഗെരെ സ്വദേശിയും കോഴിക്കടയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഇര്‍ഷാദ് (21) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച ജെപ്പു...

വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ഥിക്കുക, പാര്‍ട്ടി നശിക്കും- സച്ചിദാനന്ദൻ

തിരുവനന്തപുരം:വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ഥിക്കണമെന്നും മൂന്നാംവട്ടവും അധികാരത്തിലെത്തിയാല്‍ ബംഗാളിലെ പോലെ പാര്‍ട്ടി നശിക്കുമെന്നും കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'പശ്ചിമ ബംഗാളിൽ നമ്മൾ കണ്ടതുപോലെ രണ്ട് ടേം ഒരു പാർട്ടിയെ അഹങ്കാരികളാക്കുകയും മുന്നാമത്തെ ടേം നശിപ്പിക്കുകയും ചെയ്യും. ഞാൻ എന്റെ...

‘അന്ന് ഷാൾ തട്ടിമാറ്റിയതിന് ഒരു കാരണമുണ്ട്’; ഇന്ന് മുട്ടിച്ചായനെ ചേർത്തുപിടിച്ച് ഷാൾ അണിയിച്ച് ചാണ്ടി ഉമ്മൻ

കോട്ടയം: സിപിഎം തനിക്കെതിരെ നടത്തിയ വ്യാജ പ്രചരണത്തിൽ വ്യക്തത വരുത്തി പുതുപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. വിജയപുരം പഞ്ചായത്ത് മുൻ മെമ്പർ ജോർജ് എം ഫിലിപ്പ് (മുട്ടിച്ചായൻ)നെ അവഹേളിച്ചു എന്നായിരുന്നു സിപിഎമ്മിന്റെ പ്രചരണം. 'പ്രിയപ്പെട്ട സുഹൃത്തുക്കളേ, എന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന്റെ അന്ന് ഞാൻ പള്ളിയിലേയ്ക്ക് പോയിരുന്നു. തീരുമാനിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനാർത്ഥിക്കായുള്ള ഷാൾ വാങ്ങുന്നത്...

സൂക്ഷിക്കുക, ഈ രോ​ഗം പിടിപെട്ടാൽ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലെന്ന് വിദ​ഗ്ധർ

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവർ രോഗം. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മദ്യപാനം തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തനം മൂലം കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവർ സിറോസിസ് പോലുള്ള...

പോലീസ് ചമഞ്ഞ്‌ തട്ടിപ്പിനുശ്രമം; മലയാളി വിദ്യാർഥി മംഗളൂരുവിൽ അറസ്റ്റിൽ

മംഗളൂരു: കേരള പോലീസ് ചമഞ്ഞ്‌ തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെ മലയാളി വിദ്യാർഥി അറസ്റ്റിൽ. ഇടുക്കി പള്ളിവാസൽ അമ്പഴച്ചാൽ പച്ചോളി തോക്കുകരയിലെ ബെനഡിക്ട്‌ സാബുവാണ് (25) അറസ്റ്റിലായത്. മംഗളൂരുവിലെ സ്വകാര്യ കോളേജിലെ ഒന്നാം വർഷ പാരാമെഡിക്കൽ വിദ്യാർഥിയാണ്. കോളേജിൽ മംഗളൂരു പോലീസ് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തിയിരുന്നു. ഇതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്....

മന്ത്രിമാർ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങളില്‍ ഫ്‌ലാഷ് ലൈറ്റ് നിരോധിച്ചു; ലംഘിച്ചാല്‍ 5000 രൂപ പിഴ

മന്ത്രിമാരുടേത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍വാഹനങ്ങളില്‍ എല്‍.ഇ.ഡി. വിളക്കുകള്‍കൊണ്ടുള്ള അലങ്കാരങ്ങള്‍ക്ക് ഇനി 5000 രൂപ പിഴ. അനധികൃതമായ ഓരോ ലൈറ്റിനും പ്രത്യേകം പിഴയീടാക്കാനാണ് തീരുമാനം. ഹൈക്കോടതിനിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്. നിര്‍മാണവേളയിലുള്ളതില്‍ കൂടുതല്‍ വിളക്കുകള്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാകും. നിയോണ്‍ നാടകള്‍, ഫ്‌ളാഷ് ലൈറ്റുകള്‍, മള്‍ട്ടികളര്‍ എല്‍.ഇ.ഡി. എന്നിവയുടെയെല്ലാം ഉപയോഗം നിരോധിച്ചു. മന്ത്രിവാഹനങ്ങള്‍ക്കുമുകളില്‍ ബീക്കണ്‍ലൈറ്റ് ഉപയോഗിക്കുന്നതിന് അനുമതിനിഷേധിച്ച സാഹചര്യത്തിലാണ് ബമ്പര്‍ ഗ്രില്ലില്‍...

താലികെട്ടാൻ കാത്തിരുന്ന് വരൻ, മുഹൂർത്തത്തിന് തൊട്ടുമുമ്പ് ബ്യൂട്ടിപാർലറിൽ പോയ വധു കൂട്ടുകാരനൊപ്പം ഒളിച്ചോടി!

തിരുവനന്തപുരം: മുഹൂർത്തത്തിന് തൊട്ടുമുമ്പ് വധു ഒളിച്ചോടിയതിനെ തുടർന്ന് വിവാഹം മുടങ്ങി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശിയായ യുവതിയുടെയും ഇടവ സ്വദേശിയായ യുവാവിന്റെയും വിവാഹ നിശ്ചയം ആറു മാസങ്ങൾക്ക് മുമ്പായിരുന്നു. ഓഡിറ്റോറിയത്തിൽ ബന്ധുക്കളും അതിഥികളുമെല്ലാം എത്തി മുഹൂർത്തത്തിനു സമയമായിട്ടും നവവധുവിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ബ്യൂട്ടിപാർലറിൽ പോയ യുവതി സുഹൃത്തിനൊപ്പം പോയതായി അറിയുന്നത്. വിവരം...

കണ്ണൂരിൽ ബൈക്കപകടത്തിൽ മരിച്ച കാസർകോട് സ്വദേശിയായ യുവാവിൻ്റെ പോക്കറ്റിൽ എംഡിഎംഎ; അന്വേഷണം ആരംഭിച്ച് പോലീസ്

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ബൈക്ക് മത്സ്യലോറിയിലിടിച്ചു തെറിച്ചുവീണു മരിച്ച രണ്ടു യുവാക്കളിൽ ഒരാളുടെ മൃതദേഹത്തിൽനിന്നു മയക്കുമരുന്ന് കണ്ടെത്തി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോലീസ് ഇൻക്വസ്റ്റ് നടത്തിവരുന്നതിനിടെയാണ് പാന്റ്‌സിന്റെ കീശയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ മയക്കമരുന്ന് കണ്ടെത്തിയത്. കണ്ണൂർ - കാസർകോട് ദേശീയപാതയിലെ തളാപ്പ് എകെജി ആശുപത്രി പരിസരത്തു ബൈക്കപകടത്തിൽ മരിച്ച കാസർകോട് ചൗക്കി ബദർ നഗറിലെ...
- Advertisement -spot_img

Latest News

അവിവാഹിതരായ പുരുഷന്മാരിൽ കാൻസർ നിരക്ക് 68 ശതമാനം കൂടുതലെന്ന് പുതിയ പഠനം, സ്ത്രീകളിൽ 83 ശതമാനം

ക്യാൻസർ പ്രതിരോധത്തിനുള്ള വഴികളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കിടയിൽ, മരുന്നുകൾക്കും ചികിത്സകൾക്കും അപ്പുറം സ്നേഹവും സാമൂഹിക പിന്തുണയും രോഗത്തെ ചെറുക്കുമെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ക്യാൻസർ റിസർച്ച് കമ്മ്യൂണിക്കേഷനിൽ പ്രസിദ്ധീകരിച്ച...
- Advertisement -spot_img