കണ്ണൂര്‍: ടി പി കേസ് പ്രതികള്‍ക്ക് ട്രെയിന്‍ യാത്രയില്‍ വിലങ്ങില്ല. കൊടി സുനിയേയും എം സി അനൂപിനേയും വിലങ്ങണിയിക്കാതെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയത്. കെ കെ രമ എംഎല്‍എയാണ് സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. യാത്രക്കിടെ പാര്‍ട്ടി അനുഭാവികള്‍ക്ക് ഫോട്ടോ എടുക്കാന്‍ അവസരമൊരുക്കിയതായും രമ ആരോപിക്കുന്നു.
കെ കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:
ടി.പി...
കാസർകോട്:കാസർകോട് ഗതാഗതക്കുതിപ്പിന് അതിവേഗം പകർന്ന് തലപ്പാടി - ചെങ്കള ആദ്യറീച്ച് പകുതിയിൽ കൂടുതലും പൂർത്തിയായി. അമ്പതുശതമാനം പൂർത്തിയായതിന്റെ പ്രഖ്യാപനം രണ്ടുമാസം മുമ്പ് നടത്തിയിരുന്നു. 75 ശതമാനം പൂർത്തിയായാൽ പാത സജ്ജമായതായി കണക്കാക്കി ഉദ്‌ഘാടനത്തിലേക്ക് നീങ്ങും.
ആറുവരി ദേശീയപാതയും രണ്ടുവരി സർവീസ് റോഡുമാണ് കുതിപ്പിനായി ഒരുങ്ങുന്നത്. 2024ൽ പണി പൂർത്തിയാക്കുമെന്ന് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ...
ഹൊസങ്കടി: വീടിന്റെ വാതില്‍ തള്ളി നീക്കി പത്ത് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. മജിര്‍പ്പള്ളം നിരോളിഗെയിലെ മുഹമ്മദ് അബ്ദുല്‍ ഖാദറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുല്‍ ഖാദറിന്റെ വീടിനോട് ചേര്‍ന്ന് മുറികള്‍ നിര്‍മ്മിക്കുന്നതിനാല്‍ അബ്ദുല്‍ ഖാദറും കുടുംബവും സമീപത്തെ ക്വാര്‍ട്ടേഴ്‌സിലേക്ക് ഞായറാഴ്ച്ച താമസം മാറിയിരുന്നു. ഇന്നലെ രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് വാതില്‍ തള്ളി നീക്കിയ നിലയില്‍...
തിരുവനന്തപുരം: മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് വിശദീകരിക്കുകയാണ് കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്. പൊലീസിൽ പരാതി നൽകുക, സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക, സ്വാകാര്യ വിവരങ്ങൾ ഫോണിൽ ഉണ്ടെങ്കിൽ ഡിലീറ്റ് ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്.
എത്രയും പെട്ടെന്ന് പരാതി നൽകുക
മൊബൈൽ...
കുമ്പള: ഗുണ്ടാസംഘങ്ങള്‍ക്കെതിരെ കുമ്പള പൊലീസ് ശക്തമായ നടപടി തുടരുന്നു. ജയിലില്‍ കഴിയുന്ന കൊലക്കേസ് അടക്കമുള്ള ഏഴോളം കേസുകളിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി. ബന്തിയോട് അട്ക്ക ബൈദലയിലെ ലത്തീഫിനെ(35)തിരെയാണ് കാപ്പ ചുമത്തിയത്. ഒരുമാസം മുമ്പ് മഞ്ചേശ്വരം പൊലീസ് മിയാപ്പദവ് റഹീമിനെയും ലത്തീഫിനെയും തോക്കുമായി അറസ്റ്റ് ചെയ്തുരുന്നു.
രണ്ടരമാസം മുമ്പ് അടുക്കയിലെ മുജീബ്‌റഹ്മാന്റെ വീട്ടില്‍ കയറി ലത്തീഫും റഹീമും...
കാഞ്ഞങ്ങാട്: സർവീസ് പ്രൊജക്റ്റിന്റെ ഭാഗമായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് നൽകുന്ന വീൽ ചെയറുകളുടെ വിതരണോദ്ഘാടനം മെട്രോ ഗ്രൂപ്പ് ചെയർമാനും ക്ലബ്ബ് അംഗവുമായ മുജീബ് മെട്രോ നിർവഹിച്ചു. ജീവകാരുണ്യ സംഘടനയായ യൂത്ത് വോയിസ് പടിഞ്ഞാറിന്റെ ഭാരവാഹികൾക്ക് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ബഷീർ കുശാൽ അധ്യക്ഷത വഹിച്ചു. ഹംസ...
മലപ്പുറം: തുവ്വൂർ കൊലപാതകത്തിൽ അഞ്ചുപേർ അറസ്റ്റിൽ. പ്രാദേശിക കോൺഗ്രസ് നേതാവ് വിഷ്ണു, അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണു പൊലീസിന്റെ പിടിയിലായത്. കൊല്ലപ്പെട്ട സുജിതയുടെ ആഭരണങ്ങൾ വിഷ്ണു വിറ്റതായും സൂചനയുണ്ട്.
ആഗസ്റ്റ് 11നാണ് തുവ്വൂർ കൃഷിഭവനിൽ താൽക്കാലിക ജീവനക്കാരിയായ സുജിതയെ(35) കാണാതായത്. കൃഷിഭവനിലെത്തുന്ന ആളുകളെ അപേക്ഷയ്ക്കടക്കം സഹായിക്കുന്ന ജോലിയിലായിരുന്നു. പ്രതി ജിഷ്ണു...
ക്ലിഫ്ഹൗസ് വളപ്പില്‍ മുഖ്യമന്ത്രിയുടെ നീന്തല്‍ക്കുളത്തിനായി വീണ്ടും പണമെറിയുന്നു. നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണിക്കു 4.03 ലക്ഷം രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചു. നവംബര്‍ വരെയുള്ള അഞ്ചാംഘട്ട വാര്‍ഷിക പരിപാലനത്തിനാണു ഈ തുക. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌റ്റേഴ്‌സ് സൊസൈറ്റി സമര്‍പ്പിച്ച എസ്റ്റിമേറ്റിനു ടൂറിസം വകുപ്പ് അംഗീകാരം നല്‍കി. ഇതോടെ കുളം പരിപാലിക്കാന്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തു മുടക്കിയത്...
കാസര്‍കോട്: ഗള്‍ഫില്‍ നിന്നു കൊടുത്തയച്ച സ്വര്‍ണ്ണം നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ തള്ളിയ സംഭവത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ചൂരി സ്വദേശി ഖാദര്‍(25), അസ്ഹറുദ്ദീന്‍(25) എന്നിവരാണ് അറസ്റ്റിലായത്. പിന്നിലെ പ്രമുഖനെ പോലീസ് തേടുകയാണ്. രണ്ടു മാസം മുമ്പ് ഗള്‍ഫില്‍ നിന്നു നാട്ടില്‍ തിരിച്ചെത്തിയ ചൂരി സ്വദേശിയും മീപ്പുഗുരി,...
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടരുന്നു. രാജധാനി എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കല്ലേറുണ്ടായി.
ഇന്ന് വൈകുന്നേരം 3.40 ഓടെയാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടി. ആർക്കും പരിക്കില്ല. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും കുശാൽ നഗർ റെയിൽവേ ഗേറ്റിനും...