Latest news

ആറ് മണി മുതല്‍ അത്യാവശ്യ ഉപകരണങ്ങള്‍ മാത്രം; വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ സഹകരിക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമെന്ന് കെഎസ്ഇബി. കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്ന് വൈദ്യുതി കുറഞ്ഞു. അപ്രതീക്ഷിതമായി 300 മെഗാവാട്ടിന്റെ കുറവാണുണ്ടായത്. വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും നിയന്ത്രണം ഒഴിവാക്കാന്‍ സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു. ആറ് മണി മുതല്‍ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും കെഎസ്ഇബി നിര്‍ദേശിച്ചു. ഈ മാസം കാര്യമായ...

ക്ഷേത്രത്തിലേക്ക് ബീഫ് എറിഞ്ഞു; കലാപശ്രമത്തിന് ഹിന്ദുത്വ സംഘടനകള്‍ കോപ്പ് കൂട്ടുന്നതിനിടെ രാജ്ദീപ് കുമാര്‍ താക്കൂര്‍ അറസ്റ്റില്‍

റാഞ്ചി: ക്ഷേത്രത്തിലേക്ക് ബീഫ് എറിയുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിന്ദുത്വ സംഘടനകള്‍ അക്രമാസക്ത പ്രതിഷേധപരിപാടികള്‍ക്ക് കോപ്പ് കൂട്ടുകയും ചെയ്യുന്നതിനിടെ പ്രതി രാജ്ദീപ് കുമാര്‍ താക്കൂര്‍ അറസ്റ്റില്‍. ഗുംല ജില്ലയിലെ ടേട്ടോയിലെ ശിവക്ഷേത്രത്തിലേക്കാണ് കഴിഞ്ഞയാഴ്ച അജ്ഞാതര്‍ ഇറച്ചിക്കഷ്ണം എറിഞ്ഞത്. സ്വാതന്ത്ര്യദിനാഘോഷരാവിലാണ് സംഭവം. ഇതേതുടര്‍ന്ന് തീവ്ര ഹിന്ദുത്വസംഘടനകളായ വി.എച്ച്.പിയും ബജ്‌റംഗ്ദളും പ്രക്ഷോഭവുമായി രംഗത്തുവരികയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു. മാത്രമല്ല...

പുരാവസ്തു തട്ടിപ്പ് കേസ്: ഐജി ലക്ഷ്മൺ അറസ്റ്റിൽ

പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മൺ അറസ്റ്റിൽ. മുൻകൂർ ജാമ്യമുള്ളതിനാൽ 50,000 രൂപയുടെ ബോണ്ടിൽ വിട്ടയച്ചു. കേസിൽ മൂന്നാം പ്രതിയാണ് ഐജി ലക്ഷ്മൺ. ഇന്ന് രാവിലെ ഐജി ജി ലക്ഷ്മൺ ചോദ്യംചെയ്യലിനായി കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായിരുന്നു. പുരാവസ്തു തട്ടിപ്പു കേസിൽ ഐജി ജി.ലക്ഷ്മൺ മുഖ്യ ആസൂത്രകനെന്നു ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. നിരവധി...

വാഹനാപകടം; ഉംറ തീർഥാടകരായ പിതാവും നാലു മക്കളും മരിച്ചു, മാതാവിന് പരിക്ക്

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ ഉംറ തീർഥാടകരായ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. മക്ക-റിയാദ് റോഡിൽ തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ യു.എ.ഇയിൽനിന്നെത്തിയ ജോർദാൻ കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഉംറ നിർവഹിച്ച ശേഷം കുടുംബം യു.എ.ഇയിലേക്ക് മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. പിതാവും മാതാവും നാല് മക്കളുമാണ് വാഹനത്തിലുണ്ടായിരുന്നത്. പിതാവ് മാലിക് അക്റം, മക്കളായ...

വാട്സ് ആപ്പ്, ഇ മെയിൽ വഴി ആധാർ വിവരങ്ങൾ ഷെയർ ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ആധാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഷെയർ ചെയ്യണമെന്ന് പറഞ്ഞ് ഇ മെയിലുകളോ, വാട്സ് ആപ്പ് സന്ദേശങ്ങളോ ലഭിക്കുന്നുണ്ടെങ്കിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. കാരണം അത്തരം സന്ദേശങ്ങളെ സൂക്ഷിക്കണമെന്നും, അത് തട്ടിപ്പ് മാത്രമാണെന്നുമുള്ള മുന്നറിയിപ്പാണ് കേന്ദ്രസർക്കാർ നൽകുന്നത്. വ്യക്തികളുടെ ഐഡന്റിറ്റിയോ, അഡ്രസ് പ്രൂഫോ, ഇമെയിലിലൂടെയേോ, വാട്സ് ആപ്പ് വഴിയോ പങ്കിടാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി...

കരിപ്പൂരിൽ സ്വർണ്ണ, വിദേശ കറൻസി വേട്ട; 3.5 കിലോയിലധികം സ്വർണ്ണവും 20 ലക്ഷത്തിലേറെ മൂല്യം വരുന്ന വിദേശ കറൻസിയും കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടി; 5 പേർ പിടിയിൽ

കോഴിക്കോട്:   കരിപ്പൂർ വിമാനതാവളത്തിൽ വീണ്ടും വൻ സ്വർണ്ണ, കറൻസി വേട്ട. കഴിഞ്ഞ ദിവസം  രാത്രി  സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ കാപ്പാട് സ്വദേശിയായ അജ്മൽ ഫാഹിൽ  (25) നിന്നും രേഖകളില്ലാതെ വിദേശത്തേക്ക് കടത്തുവാൻ ശ്രമിച്ച 20,90,000 രൂപയ്ക്കു തുല്യമായ  1,00,000 സൗദി റിയാൽ കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടി. പുലർച്ചെ  ബഹറിനിൽ നിന്നും ഗൾഫ്...

നിരവധി ലഹരിക്കടത്ത് കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

കാസര്‍കോട്: നിരവധി ലഹരിക്കടത്ത് കേസുകളില്‍ പ്രതിയായ യുവാവിനെതിരെ വിദ്യാനഗര്‍ പൊലീസ് കാപ്പ ചുമത്തി. ചെങ്കള സ്വദേശിയും പൊവ്വല്‍ എല്‍.ബി.എസ് കോളേജിന് സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അബ്ദുല്‍മുനവ്വര്‍ എന്ന മുനവ്വര്‍ അലി (25)ക്കെതിരെയാണ് നടപടി. എം.ഡി.എം.എയുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മുനവ്വര്‍ അലിക്കെതിരെ വിദ്യാനഗര്‍ എസ്.ഐ പ്രശാന്തിന്റെ നേതൃത്വത്തിലാണ് കാപ്പ ചുമത്തിയുള്ള അറസ്റ്റ് രേഖപ്പെടുത്തിയത്....

കോടികളുടെ മെറ്റാവേഴ്‌സ് തട്ടിപ്പ്; ഇരകളിൽ നൂറുകണക്കിനു മലയാളികളും

കോഴിക്കോട്/കൊച്ചി: എ.ഐ ട്രേഡിങ്ങിന്‍റെ പേരില്‍ മലയാളികളില്‍നിന്നടക്കം കോടിക്കണക്കിന് രൂപ തട്ടിയ ശേഷം കമ്പനി പ്രവർത്തനം നിർത്തി. മെറ്റാവേഴ്സ് ഫോറിന്‍ എക്‌സ്‌ചേഞ്ച്‌(എം.ടി.എഫ്.ഇ) എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷനാണ് ആയിരക്കണക്കിനു നിക്ഷേപകരെ പെരുവഴിയിലാക്കി പ്രവർത്തനരഹിതമായത്. മോഹിപ്പിക്കുന്ന വരുമാനം വാഗ്ദാനം ചെയ്തായിരുന്നു കമ്പനിയുടെ തട്ടിപ്പ്. പ്രവാസികളടക്കം ആയിരക്കണക്കിന് മലയാളികള്‍ക്കു കോടികള്‍ നഷ്ടപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി. കോടിക്കണക്കിന് രൂപ ആളുകളുടെ കൈയില്‍നിന്ന്...

മിസോറാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വെ പാലം തകര്‍ന്നു; 17 തൊഴിലാളികള്‍ മരിച്ചു (വീഡിയോ)

ഐസ്വാൾ: മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് 17 പേർ മരിച്ചു. നിരവധിപേർ പാലത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. രാവിലെ 11 മണിയോടെ സൈരാങ്ങിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 40 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. https://twitter.com/shaandelhite/status/1694239191306232025?s=20 അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അപകടത്തിൽപ്പെട്ടവർക്ക്...

ഉപ്പള മണ്ണംകുഴിയിൽ തെരുവുനായ ശല്യം രൂക്ഷം

ഉപ്പള ∙ മണ്ണംകുഴി ഗവ. ഹിന്ദുസ്ഥാനി സ്കൂൾ പരിസരത്ത് തെരുവ് നായ ശല്യം  രൂക്ഷമായി. ഇതുമൂലം വിദ്യാർഥികൾക്ക് സ്കൂളിലേക്ക് പോകാൻ പറ്റാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം 4–ാം ക്ലാസിലെ വിദ്യാർഥിനിയെ തെരുവുനായ ആക്രമിക്കുന്നതിനിടെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. വിദ്യാർഥികൾ സ്കൂൾ പോകാൻ കഴിയാത്തതിനാൽ രക്ഷിതാക്കൾ സ്കൂൾ പ്രധാനാധ്യാപകന് പരാതി നൽകിയതിനെ തുടർന്ന്  രേഖാമൂലം പഞ്ചായത്ത് അധികൃതർക്ക് പരാതി...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img