ജയ്പുര്‍: ഭാര്യയ്ക്കും മക്കള്‍ക്കും വിഷം കലര്‍ത്തിയ ഹല്‍വ നല്‍കി ഗൃഹനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഹല്‍വ കഴിച്ച ഭാര്യയും അഞ്ചുമാസം പ്രായമുള്ള മകനും മരിച്ചു. ഗൃഹനാഥനെയും മകളെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം.
ജയ്പുര്‍ പ്രതാപ്‌നഗര്‍ സ്വദേശിയായ മനോജ് ശര്‍മ(30)യാണ് ഭാര്യയ്ക്കും മക്കള്‍ക്കും വിഷംനല്‍കിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുടുംബാംഗങ്ങള്‍ക്ക് ഹല്‍വയില്‍ വിഷം കലര്‍ത്തി...
പുതിയ അടവുമായി വാട്ട്സ്ആപ്പില്‍ സജീവമായിരിക്കുകയാണ് തട്ടിപ്പുകാര്‍. യുഎസിൽ നിന്നുള്ള വ്യാജ തൊഴിലുടമകൾ ഉൾപ്പെട്ട പുതിയ ഗ്രൂപ്പിന്റെ തട്ടിപ്പ് കഥകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയില് സജീവമാകുന്നത്. ആളുകളെ വിളിക്കാനും അവരെ പറ്റിക്കാനുമായി അമേരിക്കയിൽ നിന്നുള്ള വ്യാജ ഫോൺ നമ്പരുകളാണ് തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ഏതെങ്കിലും കമ്പനിയുടെ മേലധികാരികൾ, സഹപ്രവർത്തകർ, വൻകിട കമ്പനികളുടെ സീനിയർ എക്സിക്യൂട്ടിവുകൾ എന്നിങ്ങനെ...
ദില്ലി: അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠികൾ മർദ്ദിച്ച സംഭവത്തിൽ മർദ്ദനമേറ്റ കുട്ടിയുടെ മൊഴി പുറത്ത്. ഒരു മണിക്കൂർ നേരം മർദ്ദനമേറ്റെന്നാണ് കുട്ടിയുടെ മൊഴി. അഞ്ചിൻ്റെ ഗുണന പട്ടിക പഠിക്കാത്തതിനായിരുന്നു മർദ്ദനം. അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും രണ്ടാം ക്ലാസുകാരന്റെ മൊഴിയിൽ പറയുന്നു. ഒരു മണിക്കൂർ നേരം തന്നെ സഹപാഠികൾ മർദ്ദിച്ചുു. താൻ അവശനായി. തന്റെ സഹോദരനാണ് വീഡിയോ പകർത്തിയത്. സഹോദരൻ...
കാസറഗോഡ്: ഓണാഘോഷത്തിന്റെ ഭാഗമായി കാറിലെത്തിയ ജി.എച്ച്.എസ്.എസ് അംഗടിമുഗർ സ്കൂളിലെ വിദ്യാർത്ഥികളെ കുമ്പള പോലീസ് പിന്തുടർന്നതിന്റെ കാരണത്താൽ വെപ്രാളത്തിൽ വിദ്യാർത്ഥികളുടെ കാർ പുത്തിഗെ പള്ളത്ത് വെച്ച് തലകീഴായി മറിയുകയും അംഗഡിമുഗർ സ്‌കൂളിലെ പ്ലസ്ടൂ വിദ്യാർത്ഥി പേരാൽ കണ്ണൂരിലെ ഫർഹാസിനെ ഗുരുതര പരുക്കോടെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവം പോലീസ് മനഃപൂർവ്വം സൃഷ്ടിച്ചതാണെന്ന് എം.എസ്.എഫ് ജില്ലാ...
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനെ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ എന്ന സിനിമയിലെ ജിതിന്‍ രാംദാസ് എന്ന ടോവിനോ തോമസ് ചെയ്ത കഥാപാത്രത്തോട് ഉപമിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്.
സിനിമയിലെ ജിതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റെ അവസാന നിമിഷത്തിലെ പ്രസംഗം എടുത്തുപറഞ്ഞ്,...
കണ്ണൂർ: കണ്ണൂർ എടയാർ പതിനേഴാം മൈലിൽ കാറപകടത്തിൽ ഒരാൾ മരിച്ചു. പൂഴിയോട് സ്വദേശി സഹൽ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിടുന്നു സംഭവം. നെടുപൊയിൽ ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാർ കലുങ്കിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. വളരെ പണിപ്പെട്ടാണ് സഹലിനെ പുറത്തെടുത്ത്. സംഭവസ്ഥലത്തേക്ക് ഓടിക്കൂടിയെത്തിയ നാട്ടുകാരാണ്...
തിരുവനന്തപുരം: എംഎൽഎമാർക്കുള്ള സർക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്നു വെച്ച് യുഡിഎഫ്. യുഡിഎഫ് എംഎൽഎമാർ കിറ്റ് വാങ്ങില്ലെന്നാണ് പുറത്തുവരുന്ന വിവരം. സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ജനപ്രതിനിധികൾക്ക് കിറ്റ് നൽകാൻ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് യുഡിഎഫ് വേണ്ടെന്ന് വെച്ചിരിക്കുന്നത്.
അതേസമയം, ഓണക്കിറ്റ് വിതരണത്തിനുള്ള സമയപരിധി ഇന്ന്...
ദില്ലി: ഹരിയാന നൂഹിൽ ഇന്ന് വിഎച്ച്പി സംഘടിക്കുന്ന ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത. നൂഹിലെ ശിവ ക്ഷേത്രത്തിൽ നിന്നും രാവിലെ 11 മണിക്കാണ് ഘോഷയാത്ര ആരംഭിക്കുക. വിവിധ ഹിന്ദു സംഘടനകളും ഘോഷ യാത്രയിൽ സഹകരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. ജൂലൈ 31ന് ഘോഷ യാത്രക്ക് നേരെ കല്ലേറ് ഉണ്ടായതിനെ തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിൽ...
പാമ്പാടി: മലയാളികൾ പ്രയാസങ്ങളും മറന്ന് ഒത്തൊരുമയോടെ ആഘോഷികുന്ന ഓണം പോലും ഇപ്രാവശ്യം വറുതിയുടെയും പ്രയാസങ്ങളുടേതുമാക്കി മാറ്റിയ സംസഥാന സർക്കാരിനെതിരെയുള്ള പ്രതികാര വിധിയെഴുത്താവും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം.അഷ്‌റഫ് പറഞ്ഞു.
പാമ്പാടി പഞ്ചായത്തിലെ കുറിച്ച് മലയിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് വേണ്ടി വോട്ടഭ്യർത്ഥിക്ച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലുമുള്ള സാമ്പത്തിക ഞെരുക്കം മൂലം...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...