Wednesday, July 23, 2025

Latest news

പുറത്തിറങ്ങുന്നവർ സൂക്ഷിക്കണേ; ഇന്ന് ഉയ‌‍ർന്ന താപനില മുന്നറിയിപ്പ്, 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് ഇന്നും തുടരും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി...

2025 നെ വരവേറ്റ് ലോകം; പുത്തന്‍ പ്രതീക്ഷകളുമായി പുതുവർഷം പിറന്നു

കൊച്ചി: പുതുവര്‍ഷത്തെ വരവേറ്റ് ലോകം. ഇന്ത്യ, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളും പുതുവത്സര ആഘോഷത്തിലേക്ക് കടന്നു. കേരളത്തിലും ന്യൂഇയര്‍ ആഘോഷം പൊടിപൊടിക്കുകയാണ്. കൊച്ചിയില്‍ ഗാലാ ഡി ഫോര്‍ട്ട്‌കൊച്ചിയുടെ നേതൃത്വത്തില്‍ വെളി മൈതാനത്ത് സ്ഥാപിച്ച 42 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ചു. ഫോര്‍ട്ട് കൊച്ചിയിലേക്ക് വന്‍ജനമാണ് ഒഴുകിയെത്തിയത്. കൊച്ചിക്ക് പുറമേ കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍,...

യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകാം; ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി

തിരുവനന്തപുരം: കോർപ്പറേഷൻ, നഗരസഭാ പ്രദേശങ്ങളിൽനിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി. യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകുകയും ‌മടങ്ങുകയും ചെയ്യാം. നഗരപ്രദേശങ്ങളിൽ യാത്രക്കാരെ ഇറക്കിയാൽ കാലിയായി മടങ്ങണം. അഞ്ചുവർഷത്തേക്ക്‌ 1500 രൂപയാണ് സംസ്ഥാന പെർമിറ്റ് ഫീസ്. നിലവിൽ ജില്ലാ പെർമിറ്റിന് 300 രൂപയാണ്. സി.ഐ.ടി.യു. കണ്ണൂർ മാടായി യൂണിറ്റ് നൽകിയ അപേക്ഷയിൽ കഴിഞ്ഞ...

മംഗളൂരുവിൽ രണ്ട് വൻ പാലങ്ങൾ വരുന്നു;ചെലവ് 262 കോടി, നഗരത്തിലേക്കുള്ള യാത്ര എളുപ്പമാകും

മംഗളൂരു: ദേശീയപാതാ 66-ലെ മംഗളൂരു ഭാഗത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി മംഗളൂരു നിയോജകമണ്ഡലത്തിൽ രണ്ട് പാലങ്ങൾ വരുന്നു. 262 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന പാലങ്ങൾ നിർമിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയതായി സ്പീക്കർ യു.ടി. ഖാദർ അറിയിച്ചു. മംഗളൂരുവിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉള്ളാളിലെ കോട്ടേപുരയെ മംഗളൂരു സൗത്തിലെ ബോളാറുമായി...

ഇനി മാഹിയിലും ഇന്ധന വില പൊള്ളും, വാറ്റ് നികുതിയിൽ വലിയ മാറ്റവുമായി പുതുച്ചേരി, വലിയ നഷ്ടം മലയാളികൾക്ക്

മാഹി: ലാഭം നോക്കി പെട്രോളും ഡീസലുമടിക്കാൻ മാഹിയിലേക്ക് വച്ചുപിടിക്കുന്നവ‍ർക്ക് ജനുവരി ഒന്ന് മുതൽ നഷ്ടം കൂടും. ജനുവരി ഒന്നു മുതൽ മാഹിയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളമാണ് കൂടുക. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ പരിഷ്കരിച്ച മൂല്യവ‍ർധിത നികുതിയുടെ ഭാഗമായാണ് വില കൂടുന്നത്. ലെഫ്റ്റ്നന്റ് ഗവർണർ കെ കൈലാഷനാഥനാണ് വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. പെട്രോളിന്റെയും...

വര്‍ണ്ണ ലൈറ്റുകളും എല്‍ഇഡി ലൈറ്റുകളുമുള്ള വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കും; ട്രിപ്പിള്‍ റൈഡിങ്ങും സ്റ്റണ്ടിങ്ങും നടത്തിയാല്‍ ലൈസന്‍സും റദ്ദാക്കും; പുതുവര്‍ഷത്തില്‍ എംവിഡിയുടെ കടുത്ത നടപടി

ഗതാഗത നിയമലംഘനം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസുമായി സഹകരിച്ച് വാഹന പരിശോധന ഊര്‍ജിതമാക്കും. വാഹനങ്ങളില്‍ വേഗപ്പൂട്ട്, ജിപിഎസ്, അനധികൃതമായി സ്ഥാപിച്ച കളര്‍ ലൈറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍, ഹൈ ബീം ലൈറ്റുകള്‍, എയര്‍ഹോണ്‍, അമിത സൗണ്ട് ബോക്‌സുകള്‍, അമിത ലോഡ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ജനുവരി 15 വരെ കര്‍ശന...

വയനാട് ദുരന്തബാധിതരെ സഹായിക്കാന്‍ സമാഹരിച്ച ഭക്ഷ്യധാന്യ കിറ്റുകളും മറ്റും മറിച്ചു വിറ്റുവെന്ന സാമൂഹ്യ മാധ്യമ പ്രചരണം അടിസ്ഥാനരഹിതമെന്നു പഞ്ചായത്ത് ഭരണസമിതി

കാസര്‍കോട്: വയനാട്ടിലെ പ്രളയബാധിതരെ സഹായിക്കാന്‍ മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തു ശേഖരിച്ച ഭക്ഷ്യധാന്യ കിറ്റുകളും മറ്റും മറിച്ചുവിറ്റുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നു പഞ്ചായത്തു ഭരണസമിതി കുമ്പളയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ 24നു ഉരുള്‍പൊട്ടല്‍ ദുരിതബാധിത മേഖലകളിലേക്കു പഞ്ചായത്തു മെമ്പര്‍മാരായ അബ്ദുല്‍ റഹ്‌മാന്‍, മജീദ് പച്ചമ്പള എന്നിവരുടെ നേതൃത്വത്തില്‍ ജനങ്ങളില്‍ നിന്നു സംഭരിച്ച ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും അവശ്യവസ്തുക്കളും വയനാട്ടിലെത്തിക്കുകയും മേപ്പാടി...

ജനുവരി മുതല്‍ റേഷന്‍ വിതരണത്തില്‍ മാറ്റം; സാധനങ്ങള്‍ക്ക് പുറമേ പണവും ലഭിക്കും

തിരുവനന്തപുരം: ജനുവരി ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ റേഷന്‍ ഇടപാടുകളില്‍ മാറ്റം വരുത്തുന്നു. മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനൊപ്പം നിര്‍ണയകമായ ചില നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡ് ഉടമകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇ-കെവൈസി പൂര്‍ത്തിയാക്കേണ്ടതുണ്ട്. നേരത്തെ ഡിസംബര്‍ 25 വരെയാണ് ഇതിനുള്ള കാലാവധിയായി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഡിസംബര്‍ 31ലേക്ക്...

പെരിയ ഇരട്ടക്കൊലപാതകം: മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനടക്കം 14 പ്രതികൾ കുറ്റക്കാർ; 10 പ്രതികളെ വെറുതെ വിട്ടു

കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 2019 ഫെബ്രുവരി 17ന് നടന്ന കൊലപാതക കേസിൽ 24 പ്രതികളും 270 സാക്ഷികളുമാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് അന്വേഷിച്ച കേസിൽ 2023 ഫെബ്രുവരി രണ്ട് മുതൽ കൊച്ചി സിബിഐ...

സൂചിപ്പേടിയുള്ളവർ ഇനി കുത്തിവെപ്പിനെ പേടിക്കേണ്ട; സൂചിയില്ലാ സിറിഞ്ച് കണ്ടുപിടിച്ചു,വേദനിപ്പിക്കില്ല

മുംബൈ: സൂചിപ്പേടിയുള്ളവർ ഇനി കുത്തിവെപ്പിനെ പേടിക്കേണ്ട. സൂചി കുത്തിയതിന്റെ വേദനയില്ലാതെ മരുന്ന് ശരീരത്തിലെത്തിക്കുന്ന സിറിഞ്ച് ബോംബെ ഐ.ഐ.ടി. കണ്ടുപിടിച്ചു. പുതിയ ‘ഷോക്ക് സിറിഞ്ച്’ തൊലിക്ക് നാശം വരുത്തുകയോ അണുബാധയുണ്ടാക്കുകയോ ഇല്ല. എയറോസ്‌പേസ് എൻജിനിയറിങ് അടിസ്ഥാനപ്പെടുത്തിയാണ് വികസിപ്പിച്ചതെന്ന് നേതൃത്വംനൽകിയ വിരൻ മെനസസ് പറയുന്നു. ശബ്ദത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഊർജ സമ്മർദതരംഗങ്ങളിലൂടെയാണ് (ഷോക്ക് വേവ്‌സ്) സിറിഞ്ചിലുള്ള മരുന്ന്...
- Advertisement -spot_img

Latest News

പതിവായി കട്ടന്‍ ചായ കുടിക്കുന്നവര്‍ ഇതറിയാതെ പോകരുത്

ദിവസവും ഒരു കപ്പ് കട്ടൻ ചായ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. പ്രായമായ സ്ത്രീകളിൽ, ഗണ്യമായി ഗുണം ചെയ്യുമെന്നാണ് എഡിത്ത് കോവൻ യൂണിവേഴ്സിറ്റി...
- Advertisement -spot_img