വധുവിനെ വാങ്ങാൻ ഒരു മാർക്കറ്റ്! ഓൺലൈൻ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. സംഗതി ഓഫ്‌ലൈനാണ്. ബാൾക്കൻ രാഷ്ട്രമായ ബൾഗേറിയയിലെ സ്റ്റാറ സഗോറ എന്ന നഗരത്തിലാണ് വധുവിനെ പണം കൊടുത്തുവാങ്ങാനുള്ള മാർക്കറ്റ് ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നത്. ക്രിസ്ത്യൻ ഓക്‌സഡോക്‌സ് വിഭാഗമായ കലൈദ്ജി റോമ സമുദായത്തിലാണ് ഇങ്ങനെയൊരു ആചാരം നൂറ്റാണ്ടുകളായി നിലവിലുള്ളത്.
വർഷത്തിൽ രണ്ടു തവണയാണ് ഈ ബ്രൈഡൽ മാർക്കറ്റ് പ്രവർത്തിക്കുന്നത്....
ദില്ലി: വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്നതിനിടെ അടുക്കളയ്ക്ക് ആശ്വാസമായി കേന്ദ്രസർക്കാർ പ്രഖ്യാപനം. ഇന്ന് രാവിലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്. നാളെ മുതൽ ഇത് പ്രാബല്യത്തിൽ വരും. നിലവിൽ ദില്ലിയിൽ 14.2 കിലോ സിലിണ്ടറിന് 1103 രൂപയാണ് വില. ഇത് 903 രൂപയായി കുറയും. പ്രധാന...
കാസര്‍കോട്: കുമ്പളയിലെ വിദ്യാർഥിയുടെ മരണത്തിൽ പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. ആവേശ തള്ളിച്ചയിൽ സ്ഥലകാല ബോധമില്ലാത്ത ചില പൊലീസുകാര്‍ കാട്ടിക്കൂട്ടിയ പരക്രമത്തിനെതിരെ നടപടി വേണമെന്ന് എംപി ആവശ്യപ്പെട്ടു. പൊലീസ് ഏകദേശം ആറ് ആറ് കിലോമീറ്റര്‍ വാഹനത്തെ പിന്തുടര്‍ന്നു. ഇതേത്തുടര്‍ന്നാണ് കാറിന്റെ നിയന്ത്രണം തെറ്റി വണ്ടി കുളത്തൂർ പള്ളം എന്ന സ്ഥലത്ത് തല...
നിരവധി സാമ്പത്തിക കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള മാസമാണ് സെപ്തംബർ. കാരണം നിരവധി സാമ്പത്തിക സമയ പരിധികളുളള മാസം കൂടിയാണിത്. നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാന സാമ്പത്തിക കാര്യങ്ങൾ എന്തൊക്കെയെന്നറിയാം.
ആധാർ സൗജന്യമായി പുതുക്കൽ
ആധാർ കാർഡ് ഉപയോക്താക്കൾക്ക് ആധാർ രേഖകൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തിയ്യതി സെപ്റ്റംബർ 14 വരെയാണ്. ജൂൺ 14 ന് അവസാനിച്ച സമയപരിധി യുണീക്ക്...
കാസർകോഡ്: പൊലീസ് പിന്തുടർന്ന കാർ അപകടത്തില്‍പെട്ട് വിദ്യാർഥി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ്. പൊലീസ് കിലോമീറ്ററുകളോളം വിദ്യാർഥികൾ സഞ്ചരിച്ച കാർ ചെയ്സ് ചെയ്തു. ഇതാണ് അപകടത്തിന് കാരണമെന്നും നടപടി വേണമെന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു.
മൃതദേഹം മറവ് ചെയ്യുന്നതിന് മുമ്പ് കുറ്റക്കാരായ പൊലീസുകാരെ സസ്പെന്റ് ചെയ്യണം. നേരത്തെയും കാസർകോട്ടെ...
ഗുരുഗ്രാം: നൂഹിൽ പ്രഖ്യാപിച്ചിരുന്ന വി.എച്ച്.പി ജലാഭിഷേക യാത്രയുടെ പ്രത്യേക സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എസ്.ഐ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
പൽവാൽ ജില്ലയിലെ ഉത്താവർ സ്വദേശിയും ബദ്കാളി ചൗക്ക് സ്റ്റേഷനിൽ എസ്.ഐയുമായ ഹക്മുദ്ദീൻ(47) ആണ് ഡ്യൂട്ടിക്കിടെ മരിച്ചത്. ഏതാനും ദിവസങ്ങൾക്കുമുൻപാണ് മേവാത്തിലെ നാഗിനയിൽ പ്രത്യേക സുരക്ഷാ ചുമതലയിൽ അദ്ദേഹത്തെ നിയമിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് ഡ്യൂട്ടിക്കിടെ ക്ഷീണം അനുഭവപ്പെട്ടതിനെ...
ലഖ്‌നോ: രണ്ട് യാത്രക്കാർക്ക് നമസ്‌കരിക്കാൻ ബസ് നിർത്തിക്കൊടുത്തതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട യു.പി സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസിലെ കണ്ടക്ടർ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ. ഞായറാഴ് രാത്രിയാണ് കണ്ടക്ടർ മോഹിത് യാദവിനെ കാണാതായത്. തിങ്കളാഴ്ച രാവിലെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മോഹിത് യാദവ് കഴിഞ്ഞ എട്ട് വർഷത്തോളമായി യു.പി.ആർ.ടി.സിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ജോലി നഷ്ടപ്പെട്ടതോടെ...
അബുദാബി: 82 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബാധമായ വിസാ ചട്ടങ്ങളും ഇളവുകളും അറിയിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. യുഎഇയിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുമ്പ് അതത് രാജ്യക്കാര്‍ക്ക് ബാധകമായ വിസാ ചട്ടങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന്...
കുമ്പള: ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് സുഹൃത്തുക്കളോടൊപ്പം കാറിൽ സഞ്ചാരിക്കവെ പോലിസ് പിന്തുടർന്ന് അപകടത്തിൽപ്പെടുത്തി നട്ടെല്ല് തകർന്ന് ഗുരുതര അവസ്ഥയിൽ മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണപെട്ട ഫർഹാസിന്റെ മരണം പോലിസ് വരുത്തി വെച്ച അപകടമാണെന്നും, കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണണമെന്ന്
മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ അടിയന്തിര...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...